മലയാളി ഫ്രം ഇന്ത്യ...എറണാകുളം വൈറ്റില ബൈപാസിന് സമീപം സർവീസ് റോഡിനരികിൽ സ്ഥാപിച്ചിരിക്കുന്ന സിനിമ പരസ്യത്തിന്റെ സമീപത്ത് നിന്ന് മൂത്രം ഒഴിക്കുന്ന മദ്ധ്യവയസ്കൻ. മലയാളികളുടെ പൊതുസ്വഭാവവും നഗരത്തിലെ പബ്ളിക് ടോയ്ലറ്റ് സംവിധാനങ്ങളുടെ അപര്യാപ്തതതയുമാണ് ആളുകളെ മറുവഴി തേടാനായി ചിന്തിപ്പിക്കുന്നത്
പാക്കിൽ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ ഇന്നലെ ആരംഭിച്ച പാക്കിൽ സംക്രമ വാണിഭത്തിൽ നിന്ന് മുറം വാങ്ങുന്നവർ
ഇവിടം സ്വർഗ്ഗമാണ്...കൊച്ചി നഗരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു വിൽക്കുന്ന നാടോടികുടുംബംത്തലെ കുരുന്ന് മഴ കാരണം പാലാരിവട്ടം പാലത്തിനു അടിയിൽ അച്ഛൻ കിടന്നുറങ്ങുബോൾ നെഞ്ചോട് ചേർന്ന് കിടക്കുന്നു
കരുതലാവണം തൊഴിൽ...കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണുണ്ടാകുന്ന അപകടത്തെ തുടർന്ന് പുല്ലേപ്പടി പാലത്തിനു സമീപത്ത് നിൽക്കുന്ന മരത്തിന്റെ ചില്ലകൾ മുറിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ കയറിൽ തൂങ്ങികയറുന്നയാൾ
എറണാകുളം ശിവക്ഷേത്രത്തിലെ രാമായണമാസാചാരണത്തോടനുബന്ധിച്ച് ടി. എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനാർച്ചന
തീപിടുത്തമുണ്ടായ സിവിൽ സ്‌റ്റേഷൻ പോസ്റ്റ് ഓഫീസിനുള്ളിൽ ഫോറൻസിക് അധികൃതർ പരിശോധന നടത്തുന്നു
ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് പോകാൻ പുതിയ വലകൾ നെയ്യുന്ന തൊഴിലാളികൾ. നീണ്ടകര ഹാർബറിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ ബസ് ഷെൽട്ടർ തെരുവ് നായ്ക്കൾ കൈയേറിയപ്പോൾ
കനത്ത കാറ്റിലും മഴയിലും ആലപ്പുഴ പഴവീട് ഗാന്ധിവിലാസം റോഡിന്റെ അരിക് ഇടിഞ്ഞപ്പോൾ
കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ ആലപ്പുഴ പള്ളാത്തുരുത്തി പുത്തൻചിറ നിർമല ഹരിലാലിന്റെ വീടിന്റെ മേൽകൂര പറന്നു പോയപ്പോൾ. ഫാൻ ഉൾപ്പടെ പറന്നുപോയ വീടിൻ്റെ മേൽക്കൂര ഇരുനൂറ് മീറ്റർ ദൂരത്തിൽ സമീപത്തുള്ള പനച്ചിത്തറ പി. കെ.മോഹനന്റെ വീടിന് മുൻപിലായിട്ടാണ് വന്ന് പതിച്ചത്
കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ ആലപ്പുഴ പള്ളാത്തുരുത്തി പെരുമ്പ്രാത്തറ വിജയകുമാറിന്റെ വീട്ടിലേക്ക് മരം കടപുഴകി വീണപ്പോൾ
ആലപ്പുഴ ഗവ : മോഡൽ എച്ച്. എസ്. എൽ .പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു
കനത്ത കാറ്റിൽ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം കടപുഴകി വീണ മരം മുറിച്ചുമാറ്റുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശഗാനം ആലപ്പുഴ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ പ്രകാശനം ചെയ്യുന്നു
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്‌ സമീപം സംഘടിപ്പിച്ച യുവജന പ്രതിരോധം കേന്ദ്ര കമ്മിറ്റയംഗം അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം കെ.പി.സി.സി ജംഗ്ഷനിലെ സിഗ്നൽ മറികടക്കാനായി അമിതവേഗത്തിൽ പാഞ്ഞടുക്കുന്ന സ്വകാര്യബസ്
മരമുത്തച്ഛനെ കാണാൻ...തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രവളപ്പിലെ 500 വർഷത്തോളം പഴക്കം ചെന്ന കാത്തിരമരം കടപുഴകി വീണപ്പോൾ അച്ഛനൊപ്പം കാണാനെത്തിയ സമീപവാസിയായ കുട്ടി.
നൂറ്റാണ്ടിൻറെ തണൽ വീണു... തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രവളപ്പിലെ 500 വർഷത്തോളം പഴക്കം ചെന്ന കാത്തിരമരം കടപുഴകി വീണപ്പോൾ. മരം വീണ് നടപ്പന്തലും, കൺവെൻഷൻ പന്തലും തകർന്നു.
മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള മികവ് വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ജനസമ്പർക്ക സമിതി കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച അനുസ്‌മരണം ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com