ഇരച്ചുകയറിയ സമരവീര്യം ... കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസുകാർ കെട്ടിവച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിട്ട് അതിനു മുകളിലൂടെ ഹെ‌ഡ് പോസ്റ്റോഫീസിലേക്ക് ഓടുന്നു
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി. പാലക്കാട് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് കെ.. സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു .
പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് ധോണി വെള്ളച്ചാട്ടം താഴെക്ക് പതിക്കുന്ന നിര് ഒഴുക്ക്
വിദ്യാർത്ഥി ഐക്യം...നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്നാവശ്യമായി എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാനായി പോലീസുകാർ വെച്ച ബാരിക്കേടുകൾ നോക്കി ഓടിവരുന്ന പ്രവർത്തകർ.
ഫ്രറ്റെണിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്ലസ് വൺ സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഉപവാസ സമരത്തിനിടെ വിദ്യാർത്ഥികളും ഫ്രറ്റെണിറ്റി നേതാക്കളും ചേർന്ന് മാർക്ക് ലിസ്റ്റ് കത്തിക്കുന്നു
ആശ്വാസ ചാകര ട്രോളിങ്നിരോദനത്തിനിടയിൽ ഫൈബർ വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി ചൂട ചാകര.കരക്കടിപ്പിച്ച ഫൈബർ വള്ളങ്ങളിൽ നിന്നും മീൻ കുട്ടയിലേക്ക് നിറക്കുന്ന മത്സ്യതൊഴിലാളികൾ
മതിലോളം മാലിന്യം...എറണാകുളം മാർക്കറ്റ് റോഡിനു സമീപത്തെ റോഡിലെ നടപ്പാതയോട്‌ ചേർന്ന് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
നടുറോഡ് ഷോ... റോഡിന് നടുവിൽ നിന്ന് നായ്ക്കുട്ടികളെ മുലയൂട്ടുന്ന തെരുവുനായ. ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ നിന്നുള്ള കാഴ്ച.
വറുതിയിൽ തീരം തൊട്ട്...മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതാണ് ട്രോളിങ് നിരോധനം. മുനംബം ഹാർബറിൽ ട്രോളിങ് നിരോധത്തെ തുടർന്ന് ഒതുക്കിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ
സ്റ്റീൽ കോംപ്ലക്സിലെത്തിയ പൊലീസിനെ സമര സമിതി പ്രവർത്തകർ തടഞ്ഞപ്പോൾ
അപകടം
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ഞാറ്റുവേല ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്യുന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം സമീപം
ശംഖുമുഖം തീരം തകർന്നതിനെത്തുടർന്ന് തീരത്ത് പ്രവേശനം നിഷേധിച്ചിട്ടും സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് ശക്തമായ തിരമാലയിൽ തകർന്ന കരിങ്കൽ ഭിത്തിയിലിരിക്കുന്ന സഞ്ചാരി.
വാരിക്കുഴി... കോട്ടയം ചന്തക്കടവിൽ കേരളകൗമുദി ജംഗ്ഷനിലെ റോഡിന് സമീപത്തെ അപകടകമായ ഓട വർഷങ്ങളായി മൂടാതെ ഇട്ടിരിക്കുകയാണ്. അപകട മുന്നറിയിപ്പും വെച്ചിട്ടില്ല
വാട്ടർ കളർ... കോട്ടയം കളക്ട്രേറ്റിന് മുൻപിൽ ജില്ലാ പഞ്ചായത്ത് ഭാഗത്തെ ഗേറ്റിന് സമീപത്തെ വെള്ളക്കെട്ട്
കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിലെ പുല്ലു വെട്ടി വൃത്തിയാക്കുന്നു.
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com