ശക്തമായ മഴയിൽ മുട്ടത്തറ കല്ലുംമൂടിന് സമീപത്തെ സർവീസ് റോഡിലുണ്ടായ മലിനജലം ഓടയിലേക്ക് തുറന്ന് വിടാൻ ശ്രമിക്കുന്ന തൊഴിലാളി
ലേശം സിമന്റ്....സംസ്ഥാനത്തെ തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ ഹബ്ബിലേക്കുള്ള റോഡിന്റെ ആരംഭ വശത്ത് കുഴികൾ മൂടുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കോൺക്രീറ്റിട്ട് അതിന് മുകളിലായി പേരിന് സിമന്റ് തളിച്ചാണ് പി.ഡബ്ള്യു കുഴികളടക്കുന്നത്, പിന്നാലെ ഇരുചക്ര വാഹനങ്ങൾ കയറി വീണ്ടും കുഴിയായി
ചമ്പക്കുളം മൂലം ജലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ മിനി മന്മഥൻ നായർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള നിയോക മണ്ഡലതലത്തിലുള്ള സ്വീകരണ പരിപാടിയുടെ ഭാഗമായി കെ.സി.വേണുഗോപാല്‍ എം.പിക്ക് ആലപ്പുഴ നോര്‍ത്ത് ബ്ലോക്കിൽ നൽകിയ സ്വീകരണത്തിൽ
യോഗാദിനം.... അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവൻ യോഗ കാണുന്നു.അഡ്വ.കെ.അനിൽകുമാർ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു,സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ ഡോ.ബൈജു വർഗീസ് ഗുരുക്കൾ തുടങ്ങിയവർ സമീപം
കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി  ഓഫീസിൽ നടന്ന യൂത്ത് ഫ്രണ്ട് എം ജന്മദിന ആഘോഷം ചെയർമാൻ ജോസ്‌കെ മാണി കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.പ്രൊഫ.ലോപ്പസ് മാത്യു,അഡ്വ ജോബ് മൈക്കിൾ എം.എൽ.എ,മന്ത്രി റോഷി അഗസ്റ്റിൻ,സംസ്‌ഥാന പ്രസിഡൻറ് സിറിയക്ക് ചാഴികാടൻ തുടങ്ങിയവർ സമീപം
പത്തനംതിട്ട അടവി കുട്ടവഞ്ചി യാത്രക്ക് മഴക്കാലത്തും പ്രിയമേറുന്ന, അടവിയിൽ നിന്നുള്ള കാഴ്ച.
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ഡി ഡി ഇ ഓഫീസ് ഉപരോധിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് മാറ്റുന്നു
യുജിസി - നെറ്റ് പരീക്ഷകൾ റദ്ദാക്കലിനെ തുടർന്ന് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റി കേന്ദ്ര സർക്കാർ സ്ഥാപനമായ മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് നടത്തിയ ഉപരോധത്തിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ നിന്ന്.
ട്രോളിംഗിൽ പെടാതെ...ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീൻപിടിത്തം വളരെ കുറവാണ്. നിലവിൽ കിട്ടുന്ന മീനുകൾക്ക് വലിയ വിലയുമാണ് എന്നാൽ സാധാരണകാർ കൂടുതലായി ഉണക്ക മീനാണ് വാങ്ങുന്നത്. കാളമുക്ക് ഹാർബാറിന് സമീപം മീനുകൾ വെയിലത്ത് ഉണക്കുന്ന സ്ത്രീകൾ
യോഗാദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന യോഗാദിനാഘോഷത്തിൽ നിന്ന്
യോഗാദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന യോഗാദിനാഘോഷത്തിൽ നിന്ന്
ശ്രദ്ധിക്കണേ...കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിന് സമീപമുള്ള കൂട്ടിരുപ്പ് ഹാളിലെ കസേരയുടെ സമീപം കിടക്കുന്ന തെരുവ് നായ.പേ വിഷബാധയേറ്റ തെരുവ് നായ മെഡിക്കൽ വിദ്യാർത്ഥികളെ കടിച്ചതോടെ നായകളെ പിടിച്ച് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ തുടങ്ങി
ഓപ്പേറേഷൻ സക്സസ്... കോട്ടയം മെഡിക്കൽ കോളേജ് കാമ്പസിൽ എംബിബിഎസ് വിദ്യാർത്ഥികളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിതീകരിച്ചതിനെതുടർന്ന് മെഡിക്കൽ കോളേജിൻ്റെ ഫാർമസി ഭാഗത്ത് അലഞ്ഞ് നടന്ന തെരുവ് നായയെ പ്രതിരോധ കുത്തിവെപ്പെടുക്കാനായി പിടിക്കുന്നു.
കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ് ലോഗോ പ്രകാശനം എം.കെ.രാഘവൻ എം.പി നിർവഹിക്കുന്നു. കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ് ഫ്രാഞ്ചൈസി ഉടമ വി.കെ.മാത്യൂസ്, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ എന്നിവർ സമീപം.
വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കെ.പി.എസ്.ടി.എ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എ ശാന്തകുമാറിന്റെ സമ്പൂർണ കൃതികൾ ഡോ ഖദീജ മുംതാസ് നാടക സംവിധായകൻ സതീഷ് കെ സതീഷിനു നൽകി പ്രകാശനം ചെയ്യുന്നു
കോഴിക്കോട് മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്.
എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് കിട്ടിയിട്ടും പ്ലസ് വൺന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കൊപ്പം പരപ്പിൽ ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ.
ബലിപെരുന്നാളിനോടാനുബന്ധിച്ച് പാളയം ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തിയ ഈദ് നമസ്കാരത്തിൽ നിന്ന്
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
.മലപ്പുറം മേൽമുറിയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ഓട്ടോയും തമ്മിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോ
എറണാകുളം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഓഫീസിലെ മതിലിൽ കയറിക്കൂടിയ പൂച്ചകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com