കരുതലോടെ പ്രതിഷേധം...സ്വർണ്ണകള്ളക്കടത്ത് കേസ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കും കെ.സി.ജോസഫ് എം.എൽ.എക്കും മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് സാനിറ്ററ്റൈസർ നൽകുന്നു
ലാസ്റ്റ് വാർണിംഗ് ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ കണ്ടയിൻമെന്റ് സോണായ ബീമാപളളി പരിസരത്ത് നിന്നും നെടുമങ്ങാട്ടേക്ക് കടകളിൽ വിതരണം ചെയ്യാൻ ഫുഡ് പ്രോഡക്ട്റ്റുകളുമായ് വന്ന ഓമിനി വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും സ്റ്റാച്യുവിലെ പൊലീസ് ചെക്ക് പോയിന്റിൽ നടത്തിയ പരിശോധനയെ തുടർന്ന് കണ്ടയിൻമെന്റ് സോൺ വിട്ടിറങ്ങരുത് എന്ന ശക്തമായ താക്കീത് നൽകി മടക്കി അയക്കുന്ന പൊലീസ് ഓഫീസർ
മഴയ്ക്ക് മുന്നേ...മഴയ്ക്ക് മുന്നേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയപ്പോൾ. എറണാകുളം മാർക്കറ്റ് റോഡിൽ നിന്നുള്ള കാഴ്ച
ട്രിപ്പിൾ ലോക്കഡൗണിനലെ പ്രത്യേക ഇളവിനെ തുടർന്ന്പച്ചക്കറികൾ വാങ്ങാനായി വരിനിൽക്കുന്നവർ. കുടപ്പനക്കുന്നിൽ നിന്നുള്ള ദൃശ്യം
ബ്രേക്ക് ദ ചെയിൻ ആരോട് പറയാൻ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇരുചക്രവാഹനത്തിൽ പരിചയമില്ലാത്ത തമിഴ്‍നാട്ടുകാരന് ലിഫ്റ്റ് കൊടുത്തതിനെ തുടർന്ന് സ്റ്റാച്യുവിലെ പൊലീസ് ചെക്ക് പോയിന്റിൽ തടഞ്ഞപ്പോൾ.
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗര അതിർത്തിയായ പേരൂർക്കട വഴയിലയിൽ പൊലീസ് പരിശോധന നടത്തുന്നു.
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗര അതിർത്തിയായ മണ്ണന്തല മരുതൂരിൽ പൊലീസ് പരിശോധന നടത്തുന്നു.
സ്വർണ്ണക്കള്ളകടത്ത് കേസ്സിൽ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ബ്രേക്ക് ദ ചെയിൻ ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ ചാല മാർക്കറ്റ്
ആക്ഷൻ ഹീറോ ഡി.സി.പി ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിലെ വിവിധ പൊലീസ് ചെക്ക് പോയിന്റുകളിൽ പരിശോധനയ്ക്കിറങ്ങിയ ഡി.സി.പി ഡോ.ദിവ്യ ഗോപിനാഥ്.സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറ പ്രൈമറി ഹെൽത്ത്‌ സെൻഡറിൽ നടത്തിയ റാപ്പിഡ് പരിശോധനക്കായ് എത്തിയവർ സാമൂഹിക അകലം പാലിക്കാതെയാണ് ക്യു നിൽക്കുന്നത്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട്ടെ സംസ്‌ഥാന കമ്മിറ്റി ആഫീസ്‌ { മാരാർജി ഭവന് } മുന്നിൽ ഒ.രാജഗോപാൽ എം.എൽ.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ.ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്,കരമന അജിത്ത്,വെങ്ങാനൂർ സതീഷ്,എസ്.സുരേഷ്,പി.സുധീർ,പ്രൊഫ .വി.ടി രമ,സി.ശിവൻകുട്ടി,കരമന ജയൻ,പി.രാഘവൻ തുടങ്ങിയവർ സമീപം
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ സുഹൃത്തായ സൗമ്യയെ എറണാകുളം കസ്റ്റംസ് കമ്മിഷണറുടെ കാര്യാലയത്തിൽ എത്തിച്ചപ്പോൾ ഓഫീസിന് മുന്നിൽ കാവൽ നിൽക്കുന്ന പൊലീസ്
സ്വർണ്ണം കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
എറണാകുളത്തെ കസ്റ്റംസ് കമ്മിഷണറുടെ കാര്യാലയത്തിൽ എത്തിയ ശേഷം മടങ്ങുന്ന സി.ബി.ഐ. ഉദ്യോഗസ്ഥൻ
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്‌ഘാടനം ചെയുന്നു
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിൻ്റെ സുഹൃത്തായ സൗമ്യയെ എറണാകുളത്തെ കസ്റ്റംസ് കമ്മിഷണറുടെ കാര്യാലയത്തിൽ എത്തിച്ചപ്പോൾ
സ്വർണക്കടത്തുകാർക്ക് സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് സ്വർണ തളികയിൽ മാലിന്യം നിറച്ച് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മലപ്പുറം നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം.
ഇനി ഓട്ടം..., കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ തോട്ടം തൊഴിലാളി യൂണിയൻ (എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിന് ശേഷം മഴ പെയ്തപ്പോൾ ഓടുന്ന പ്രവർത്തകർ.
ട്രിപ്പിൾ ലോക്കഡൗണിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ പ്രത്യേക ഇളവിനെ തുടർന്ന് പകൽ ഏഴുമുതൽ പതിനൊന്നു വരെ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന അറിയിപ്പിനെ തുടർന്ന് അവശ്യ സാധനങ്ങൾ വാങ്ങുവാനെത്തിയവർ
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
സായിയും പൗർണമിയും
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
അപൂർവ
മലപ്പുറം വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ലീക്കായ ഗ്യാസ് ഫയർ ഫോഴ്‌സ് മറ്റൊരു സിലിണ്ടറിലേക്ക് മാറ്റിയപ്പോൾ
മഴയിൽ... രാവിലെ പെയ്തമഴയത്തെ എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
പുകഞ്ഞ് പോകരുത്... കൊവിഡ്-19 നെ തുടർന്ന് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. എറണാകുളം കുണ്ടന്നൂർ പാലത്തിന് സമീപത്ത് കൂടെ മാസ്ക് താഴ്ത്തി വെച്ച് പുക വലിച്ച് കൊണ്ട് പോകുന്ന സൈക്കിൾ യാത്രികൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com