സ്വർണക്കടത്തുകാർക്ക് സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് സ്വർണ തളികയിൽ മാലിന്യം നിറച്ച് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മലപ്പുറം നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം.
ഇനി ഓട്ടം..., കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ തോട്ടം തൊഴിലാളി യൂണിയൻ (എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിന് ശേഷം മഴ പെയ്തപ്പോൾ ഓടുന്ന പ്രവർത്തകർ.
ട്രിപ്പിൾ ലോക്കഡൗണിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ പ്രത്യേക ഇളവിനെ തുടർന്ന് പകൽ ഏഴുമുതൽ പതിനൊന്നു വരെ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന അറിയിപ്പിനെ തുടർന്ന് അവശ്യ സാധനങ്ങൾ വാങ്ങുവാനെത്തിയവർ
കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും പുറത്ത് പോകുന്നവരെ കുമരിചന്തക്ക് സമീപം പൊലീസ് തടഞ്ഞപ്പോൾ
ഒരു ലഗേജ് ഉണ്ടേ... മുകളിൽ മരക്കൊമ്പ് പൊട്ടി വീണതറിയാതെ പോകുന്ന കെ.എസ്.ആർ.ടി.സി ബസ്. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച.
കണ്ണു തുറന്ന് നോക്ക് സാറേ ... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ ഓഫീസിലേക്ക് പോകുന്നതിന് ഇരുചക്രവാഹനത്തിലെത്തിയ യാത്രക്കാരിയുടെ ഐ ഡി കാർഡ് പരിശോധിക്കുന്ന പൊലീസ് ഓഫീസർ.കുണ്ടമൺകടവ് പാലത്തിന് സമീപത്ത് നിന്നുളള ദൃശ്യം
ട്രിപ്പിൾ ലോക്ക് ഡൗൺ ദിനത്തിൽ ആവശ്യസാധനങ്ങൾ വാങ്ങി മടങ്ങുന്ന വൃദ്ധയും, യുവതിയും. കിള്ളിപ്പാലത്ത് നിന്നുളള ദൃശ്യം
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തി കിള്ളിപ്പാലത്ത് പൊലീസ് നടത്തിയ വാഹന പരിശോധന
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തി കിള്ളിപ്പാലത്ത് നടന്ന പൊലീസ് വാഹന പരിശോധനയ്ക്കിടെ ഫെയിസ് ഷീൽഡ് കിട്ടിയ സന്തോഷത്തിൽ സെൽഫി എടുക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്
ട്രിപ്പിൾ ലോക്ക് ഡൗണിൽ കോർപറേഷൻ പരിധിയിൽ ആവശ്യസാധനങ്ങൾക്കായുള്ള കടകൾ രാവിലെ 7 മുതൽ 11 വരെ തുറക്കാൻ ഇളവുകൾ ലഭിച്ചത്തിനെ തുടർന്ന് കരമനയിൽ തുറന്ന കടകളിൽ ജനങ്ങൾ അകലം പാലിച്ച് സാധങ്ങൾ വാങ്ങാൻ നിൽക്കുന്നു
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ കിഴക്കേകോട്ട
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗര അതിർത്തിയായ മണ്ണന്തല മരുതൂരിൽ പൊലീസ് പരിശോധന നടത്തുന്നു
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നടന്ന വാഹന പരിശോധനയിൽ ബൈക്ക് യാത്രികനെ പൊലീസ് തടഞ്ഞപ്പോൾ പാപ്പനംകോട് നിന്നുള്ള ദൃശ്യം
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിക്കുന്നു
സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം എം.ജി. റോഡിൽ നടത്തിയ പ്രതിഷേധം
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ്‌ ചെയ്ത് മാറ്റുന്നു.
കത്തിപ്പടർന്ന്...സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കളക്ട്രേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വപ്ന സുരേഷ് കുമാറിന്റെയും കോലം ബാരിക്കേഡിൽ വെച്ച് കത്തിച്ചപ്പോൾ
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് ജില്ലാപ്രസിഡന്റ് ടോം കോരയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
സായിയും പൗർണമിയും
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
എല്ലാം കാണുന്നുണ്ട്...കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷം ചെയർമാൻ ജോസ്.കെ.മാണി ഓഫീസ് മുറിയിലെത്തിയപ്പോൾ കെ.എം.മാണിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് പ്രവർത്തകർ ഫോട്ടോ എടുക്കുന്നു
അപൂർവ
മലപ്പുറം വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ലീക്കായ ഗ്യാസ് ഫയർ ഫോഴ്‌സ് മറ്റൊരു സിലിണ്ടറിലേക്ക് മാറ്റിയപ്പോൾ
മധുരം വിജയം... എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂക്കോട്ടൂർ പി.കെ.എം.ഐ.സി സ്‌കൂളിലെ വിദ്യാർത്ഥിനിയായ റാനിയക്ക് മാതാപിതാക്കൾ മധുരം നൽകിയപ്പോൾ.
എറണാകുളം തേവര പാലത്തിൽ ചൂണ്ടയിടുന്ന യുവാവിന് ചൂണ്ടയിൽ കിട്ടിയ മീൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com