അ ആന...പൊന്നാട് ജി.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കർണ്ണാടക സ്വദേശികളുടെ മക്കളായ വിരാട് , പ്രീതം, ഋഷി, രാഖി,ജാനു എന്നിവർ അദ്ധ്യാപകയോടൊപ്പം
ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ പഴവീടുള്ള രാജീവം വീട്ടിൽ ടി.വി യിൽ തിരഞ്ഞെടുപ്പ് ഫലം കാണുന്ന പ്രവർത്തകരുടെ വിജയാവേശം
ഭൂരിപക്ഷം അമ്പതിനായിരം പിന്നിട്ടതോടെ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ആലപ്പുഴ പഴവീട് രാജീവം വീട്ടിൽ ഭാര്യ ഡോ കെ.ആശ മധുരം നൽകി വിജയാഹ്ലാദം പങ്കിടുന്നു.
വിജയമുറപ്പിച്ച ശേഷം വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് സ്കൂളിലേക്കെത്തിയ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ.
വിജയമുറപ്പിച്ച ശേഷം ആലപ്പുഴ പഴവീട് രാജീവം വീടിന് പുറത്തേക്ക് വന്ന ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ കാത്ത് നിന്ന പ്രവർത്തകർ ഹാരമണിയിച്ച് സന്തോഷം പങ്കിടുന്നു.
ആവേശനൃത്തം... ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വിജയത്തിൽ ഡി.സി.സി ഓഫീസിന് മുന്നിൽ നടന്ന ആഘോഷത്തിനിടയിൽ നൃത്തം ചെയ്യുന്ന പ്രവർത്തക. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ സമീപം. Image Filename Caption
മധുര യാത്ര... ലീഡ് നില അമ്പതിനായിരം എത്തിയതോടെ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ആലപ്പുഴ പഴവീട് രാജീവം വീടിന് മുന്നിൽ പ്രവർത്തകർ റോഡിലൂടെ എത്തിയ വാഹനയാത്രികർക്ക് മധുരം നൽകുന്നു.
ലഡ്ഡു... ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ആലപ്പുഴ പഴവീടുള്ള രാജീവം വീട്ടിലെത്തിയ മാധ്യമപ്രവർത്തകർക്ക് വിജയി മധുരം നൽകിയപ്പോൾ
ആവേശമരുകിലെത്തുമ്പോൾ... പ്രവർത്തകർ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വിജയമുറപ്പിച്ചതോടെ നഗരത്തിൽ നടന്ന ആഹ്ലാദ പ്രകടനം കണ്ടു നിന്ന ഓൺ ലൈൻ ഭക്ഷണ വിതരണ ജീവനക്കാരൻ ആവേശഭരിതനായി വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിൽ നൃത്തം ചെയ്യുന്നു.
വിജയാഹ്ലാദവുമായിൻ എത്തിയ യു.ഡി.എഫ് പ്രവർത്തകർക്കിടയിലൂടെ പുറത്തേക്ക് നടന്നു വരുന്ന സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ.
അപകടം   തലയ്ക്ക്മീതേ....പത്തനംതിട്ട   ടി.കെ   റോഡിൽ   വാര്യാപുരം   ജംഗ്ഷനിൽ   റോ‌ഡിന്റെ   ഇടതുവശത്തുനിന്നും   ഇലക്ട്രിക്   ഇലവൺ കെവി   ലൈനുകൾക്ക്   ഇടയിലൂടെ   റോഡുമുറിച്ച്    വലതുവശം   വരെ   വളർന്ന്   നിൽക്കുന്ന   മരത്തിന്റെ   കൂറ്റൻ   ശിഖരം    മഴക്കാലമാണ്,   സ്കൂൾ   സമയത്ത്    സ്കൂൾ   ബസുകൾ   ഉൾപ്പടെ    എപ്പോഴും   വാഹനങ്ങളും   മനുഷ്യരും   സഞ്ചരിക്കുന്ന   റോഡാണ്.
മാനം മുട്ടെ പെയ്യാൻ ... ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ മൺസൂൺ സജീവമാകുകയാണ്. ആകാശത്ത് മഴക്കാർ ഇരുണ്ടുകൂടിയപ്പോൾ ഹോഡിംഗ് തൂണുകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ആലപ്പുഴ കളർകോട് ഒന്നാംപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സൈക്ലത്തോൺ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
അംഗനവാടി പ്രവേശനോത്സവത്തിൽ അധികാരത്തൊടി നടക്കാവ് അങ്കണവാടിയിൽ എത്തിയ അമൽ സയൻ മാതാവിന്റെ കൂടെ പോകാനായി കരയുന്നു
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കേരള നിയമസഭ മീഡിയ & പാർലമെൻററി സ്റ്റഡീസ്, യൂണിസെഫ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മസ്‌കോട്ട് ഹോട്ടലിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണചടങ്ങിൽ മികച്ച പരിസ്ഥിതിസംരക്ഷകനുള്ള അവാർഡ് മണലിൽ മോഹനന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. ശ്രീനിവാസ് കൃഷ്ണസ്വാമി, ഡി.ഒ.ഇ.സി.സി ഡയറക്ടർ സുനിൽ പമീടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു. ഖേൽക്കർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നിയമസഭാ സെക്രട്ടറി ഷാജി സി ബേബി എന്നിവർ സമീപം
കെ.എസ്.ആർ.ടി.സിയുടെ പുതു സംരംഭമായ 32 സീറ്റ് യാത്രാ സൗകര്യമുള്ള റ്റാറ്റാ നോൺ എ.സി മിനി ബസ് മന്ത്രി കെ.ബി ഗണേഷ് കുമാർ തിരുവനന്തപുരം ചാക്ക മുതൽ ശംഖുംമുഖം വരെ ഓടിച്ച് ട്രയൽ റൺ നടത്തുന്നു
കടലുകാണാൻ നീന്തിക്കടന്ന്...പുതുവൈപ്പ് ബീച്ചിൽ സായാഹ്നം ആഘോഷിക്കാൻ അപ്പൂപ്പന്റെ കൈപിടിച്ച് വെള്ളക്കെട്ടിലൂടെ നടന്നു പോകുന്ന കുട്ടി
ഷുഗർ അൽപം കൂടുതലാ ... തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനം 2024ന്റെ സംസ്‌ഥാനതല ഉദ്ഘാടനവും ,അവാർഡ് വിതരണവും നിർവഹിച്ച ശേഷം മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്റ്റാൾ സന്ദർശിക്കുന്നതിനിടയിൽ ആന്റണി രാജു എം.എൽ.എ നൽകിയ ലെഡ്ഡു രുചിച്ചു നോക്കുന്നു.ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ സമീപം
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനം 2024ന്റെ സംസ്‌ഥാനതല ഉദ്ഘാടനവും ,അവാർഡ് വിതരണവും നിർവഹിച്ച ശേഷം മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ചപ്പോൾ
അദ്ധ്യയന വര്ഷം ആരംഭിച്ചിട്ടും പണി തീരാത്ത തൈക്കാട് ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രം റോഡ്
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com