ഗാന്ധിജിയെ ഇകഴ്ത്തിയ നരേന്ദ്ര മോദിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ ജീവചരിത്രം നരേന്ദ്ര മോഡിയ്ക്ക് ഡോ.ശശി തരൂർ എം.പി തപാൽ മാർഗ്ഗം അയച്ചു നൽകുന്നു.പാലോട് രവി,ജി.സുബോധൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,കമ്പറ നാരായണൻ എന്നിവർ സമീപം.
കൈവിടാതെ ... ഗാന്ധിജിയെ ഇകഴ്‌ത്തിയ നരേന്ദ്ര മോഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ ഏജീസ് ആഫീസിന് സമീപത്തെ പോസ്റ്റ് ബോക്‌സിൽ മഹാത്മജിയുടെ ജീവചരിത്രം നരേന്ദ്ര മോഡിയ്ക്ക് തപാൽ മാർഗം അയക്കുന്നതിന്റെ ഉദ്ഘാടത്തിനെത്തിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശി തരൂരിന്റെ കൈയിൽ മുറുകെ പിടിക്കുന്ന പ്രവർത്തകർ.ഡി.സി.സി പ്രസിഡന്റ് പാലോട് രവി സമീപം
ഇന്ന് ഇലക്ഷൻ ഫലം വാരാനിരിക്കേ ഇന്നലെ തിരുവനന്തപുരം സ്റ്റാച്യുവിലെ ആയൂർവേദ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ
ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പരിസ്‌ഥിതി ദിനാചരണത്തിന്റേയും ,ഫലവൃക്ഷതൈയ് വിതരണത്തിന്റെയും ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കുന്നു
കൊല്ലം പട്ടത്താനം എസ്.എൻ.ഡി.പി.യു.പി.എസ് സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ.
പ്രവേശനോത്സവത്തിൽ സ്കൂളിൽ അച്ഛനോടൊപ്പം വന്ന കുട്ടി അച്ഛൻ്റെ തോളിൽ ഇരുന്നു കരയുമ്പോൾ ആശ്വസിപ്പിക്കുന്ന അമ്മ.കൊല്ലം പട്ടത്താനം എസ്.എൻ.ഡി.പി.യു.പി സ്കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഉത്സവമാക്കി.... കോട്ടയം ഹോളി ഫാമിലി സ്കൂളിൽ വേനലവധിക്കുശേഷമെത്തിയ വിദ്യാർഥികൾ കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിക്കുനു
കളിയും കരച്ചിലും.... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിൽ കൂട്ടുകാർ കൈകൊട്ടി കളിക്കുമ്പോൾ ഇരുന്ന് കരയുന്ന കുട്ടി
പാലക്കാട് തൃശ്ശൂർ ദേശീയപാതയിൽ ചിതലിക്ക് സമീപം ബസും ലോറിയും കൂട്ടിമുട്ടിഉണ്ടായ അപകടത്തിൽ ലോറി മറിഞ്ഞ നിലയിൽ.
ശ്രെദ്ധയില്ലാതെ...തിരക്കേറിയ എറണാകുളം സൗത്ത് സ്റ്റേഷനിലേക്കുള്ള ട്രാക്കിലൂടെ നടന്നു നീങ്ങുന്ന വൃദ്ധൻ. പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച്ച
കരച്ചിലും ചിരിയും...കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടി കരയുമ്പോൾ കരയുമ്പോൾ കൂട്ടുകാരൻ ചെറു ചിരിയോടെയിരിക്കുന്നു
എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നുള്ള കാഴ്ച
സംസ്ഥാനതല പ്രവേശനോത്സവം നടന്ന എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി മന്ത്രി വി. ശിവകുട്ടി കുട്ടികൾക്ക് മധുരം നൽകുന്നു
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ബാഗും കുടയും നൽകുന്നു ഉദ്ഘാടനം ചെയ്യുന്നു
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
ആനവണ്ടി അവിടെ കിടക്ക്, ഇത് അന്നത്തിനുള്ള ഓട്ടം... കനത്തമഴയിൽ റെയിൻകോട്ട് ധരിച്ച് കടയ്ക്കൽ ബസ് സ്റ്റാൻഡിലൂടെ മുച്ചക്ര സൈക്കിളിൽ സഞ്ചരിക്കുന്ന അംഗപരിമിതൻ. ബസ് പുറപ്പെടുന്ന സമയം മൈക്കിലൂടെ വിളിച്ചുപറയുന്നതാണ് ബിനുവിന്റെ ജോലി.
സ്‌കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂൾ മുറ്റം വൃത്തിയാക്കുന്നു.
എസ്.എൻ.ഡി.പി.യോഗം കിളികൊല്ലൂർ കോയിക്കൽ 6471-ാം നമ്പർ ശാഖയുടെ കുടുംബ സംഗമം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
  TRENDING THIS WEEK
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
പൊന്നുംകുടത്തിന് പൊട്ടെന്തിന്... കുടുംബശ്രീ ജില്ലാ മിഷൻ മാമ്മൻമാപ്പിള ഹാളിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവം 'അരങ്ങ് 2024'ൽ തിരുവാതിരകളി മത്സരത്തിന് ഒരുങ്ങിയെത്തിയ മീനച്ചിൽ പഞ്ചായത്ത് സി.ഡി.എസ് അംഗം ശ്രീലക്ഷ്മി മകൻ അദ്രിജിനെ എടുത്ത് ലാളിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com