പ്രവേശനോത്സവത്തിന് കുരുന്നുകളെ വരവേൽക്കാനായ് ആലപ്പുഴ പുന്നപ്ര 111-ാം നമ്പർ ബാലസൗഹൃദ അങ്കണവാടിയിൽ കടലാസ് പൂക്കളും തൊപ്പികളും തയ്യാറാക്കുന്ന രക്ഷിതാക്കളും അധ്യാപകരും
മാവേലിക്കര ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് യു ഡി എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
സി. പി. എം ജില്ലാ കമ്മിറ്റി ഓഫീസിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്ന ആലപ്പുഴ സിറ്റിംഗ് എം.പി എ.എം.ആരിഫ്
ആലപ്പുഴ തിരുവമ്പാടി ഗവ. യു പി സ്കൂളിലെ പ്രവേശനോത്സവത്തിനെത്തിയ ഇരട്ടക്കുട്ടികളായ അക്ഷരയും അനുഗ്രഹയും
'നമുക്കൊരുക്കാം അവർ പടിക്കട്ടെ'.... മുദ്രവാക്യമുയർത്തി എസ് .എഫ്.ഐ പഠനപകരണ വിതരണ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്. എസ്. എൽ. പി സ്കൂളിൽ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും സി.പി.. എം ജില്ലാ സെക്രട്ടറി ആർ. നാസറും ചേർന്ന് നിർവഹിക്കുന്നു
ആലപ്പുഴ കൈനകരി ഹോളി ഫാമിലി ഹൈസ്കൂളിൽ എത്തിയ ശേഷംവള്ളത്തിൽ തിരികെ പോവുന്ന വിദ്യാർഥികൾ
ആലപ്പുഴ പറവൂർ ഗവ.ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നുള്ള ദൃശ്യം .
ബുധനാഴ്ച ആരംഭിച്ച കീം പരീക്ഷയ്ക്ക് ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജിലെ സെന്ററിൽ കയറുന്നതിന് മുൻപ് ഹാൾടിക്കറ്റിൽ റൂം നമ്പർ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി
ഒരുമയുടെ സ്നേഹ ഉരുള...കനത്ത മഴയിൽ വെള്ളം കയറിയ ആലപ്പുഴ  പുന്നപ്ര വടക്ക് പഞ്ചായത്തിലെ വിവിധ വീടുകളിലുള്ളവർ പറവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിട്ട് ദിവസങ്ങളായി. തൂക്കുകുളം പുത്തൻപറമ്പിൽ പ്രകാശ് ശരണ്യ ദമ്പതികളുടെ മകനായ രണ്ടര വയസ്സുകാരൻ അലംകൃതിന് ക്യാമ്പ് ആദ്യ അനുഭവമാണ്. ഉച്ചഭക്ഷണ നേരത്ത് ക്യാമ്പിലെ അന്തേവാസിയായ രാധാമ്മാ അലംകൃതിന് ഭക്ഷണം വാരി നൽകിയപ്പോൾ
ഒന്നാംവിളയ്ക്കായി പാഠശേഖരത്ത് ഇട്ട നെല്ല് വിത്ത് കൊതിതിന്നുന്ന പ്രാവിൻകൂട്ടങ്ങൾ കൊളവമുക്ക് പാഠശേഖരത്ത് നിന്നും.
കാപ്പന്റെ പ്രവചനം സൂപ്പറാ...കോട്ടയം പ്രസ് ക്ലബ് അങ്കണത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത നിയുക്ത എം.പി ഫ്രാൻസിസ് ജോർജ് മാണി സി കാപ്പൻ എം.എൽ.എയുമായി സംസാരിക്കുന്നു എഴുപതിനായിരം വോട്ടിന് മുകളിൽ മാണി.സി.കാപ്പൻ ജയിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ തോമസ് തുടങ്ങിയവർ സമീപം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവത്കരണ വിഭാഗം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കോഴിക്കോട് സിറ്റി എന്നിവർ സംയുക്തമായി കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച ട്രീ വാക്കിൽ നിന്ന്.
പുഴകൾ നിറയെ മണൽ...വർഷങ്ങൾക്ക് മുന്നേ പുഴകളിൽ നിന്നും മണൽ വാരുന്നത് സർക്കാർ നിരോധിച്ചിരുന്നു കാരണം പ്രകൃതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നുള്ളതായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം പുഴകളിലും ജലസ്രോതസുകളിലുമുള്ള മണൽ നീക്കം ചെയ്യാത്തതിനാൽ ഒരു മഴവരുമ്പോൾ തന്നെ വെള്ളം ഭീഷണിയാവുകയാണ് പുഴകളിലെ ആഴകുറവ് ഇതിനു പ്രധാന കാരണമാണ്. ഇപ്പോൾ മണൽ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്‌തു. ലോകം പരിസ്ഥിദി ദിനമാചരിക്കുംമ്പോൾ വള്ളത്തിൽ മണലുമായി പോകുന്ന ആളുകൾ. കാളമുക്കിന് സമീപത്തു നിന്നുള്ള കഴ്ച്ച.
മദ്ധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടികൾ ഉച്ചയ്ക്ക് ഒരുമിച്ച് സ്കൂൾ വരാന്തയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. എസ്.ആർ.കെ.എസ്.ടി.യു.പി പെരുമൺ സ്കൂളിൽ നിന്നുള്ള കാഴ്ച.
പൊൻ തുടക്കം...ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ കലക്ടർ കൃഷ്ണ തേജയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുന്നു.
പ്രകൃതിയുടെ മടിത്തട്ടിൽ...സഞ്ചാരികൾക്ക് കണ്ണിനു കുളിർമയായി നിൽക്കുന്ന പുതുവൈപ്പ് ബീച്ച്. ദിവസവും ഒരുപാട് സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽക്കൂടി കടന്ന് പോകുന്ന പാസഞ്ച‌‌ർ ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്ന് അപകടകരമാംവിധം യാത്ര ചെയ്യുന്ന പെൺകുട്ടികൾ
ആവേശം...കോട്ടയം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെ  ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ എടുത്തുയർത്തി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നു
ഇല അടയിൽ... കോട്ടയം ഡിസിസി ഓഫീസിലിരുന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും കെസി ജോസഫ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫും ഇല അട കഴിച്ച്കൊണ്ട് ടിവിയിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തിൽ സെന്റർ ഫോർ ഏർലി ഇന്റർവെൻഷൻ റീഹാബിലിറ്റേഷൻ ആന്റ് റിസേർച്ച് കെയർ ഇൻസ്റ്റിട്ട്യൂട്ടിൽ നടന്ന ചടങ്ങിൽ നെല്ലിമരം നടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com