കടലിനോട്...കടൽതിരമാലകൾക്കിടയിലൂടെ ചെറുവള്ളത്തിൽ മത്സളബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച
മീൻ തേടി...മീൻ കൊത്താനയി കമ്പവലയിട്ട് മീൻ പിടിക്കുന്ന വലയിൽ ഇരിക്കുന്ന കൊക്ക്. വൈപ്പിനിൽ നിന്നുള്ള കാഴ്ച
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റും നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എം. എസ്.എഫ് നേതാക്കളെയും പ്രവർത്തകരെയും മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
പെരുന്നാൾ മൊഞ്ചിനായി..... വലിയ പെരുന്നാൾ അടുത്തത്തോടെ സാധനങ്ങൾ വാങ്ങുന്നത് തകൃതിയായി മാറിയിരിക്കുന്നു .മലപ്പുറം കുന്നുമ്മലിൽ പെരുന്നാളിനിടാനായി മൈലാഞ്ചി തിരഞ്ഞെടുക്കുന്ന കുട്ടികൾ
ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് യു ഐ റ്റി ആലപ്പുഴ എൻ. എസ്. എസ് യൂണിറ്റിന്റെയും കേരള സംസ്ഥാന സന്നദ്ധ രക്ത ദാന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ നടത്തിയ പൊതുസമ്മേളനം ജില്ലാ കളക്ടർ അലക്സ്‌ വര്ഗീസ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ രാമങ്കരി പഞ്ചായത്തിൽ പ്രസിഡൻ്റായി സി.പി.എം പിന്തുണയോടെ വിജയിച്ച യു.ഡി.എഫിലെ ആർ. രാജുമോനെ കോൺഗ്രസ് പ്രവർത്തകർ എടുത്തുയർത്തിയപ്പോൾ
പി.കെ.കുഞ്ഞച്ചൻ അനുസ്മരണ ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ലാസെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പ്പാർച്ചന
"ഞങ്ങൾ സുരക്ഷിതരാണ്"..... ശക്തമായ മഴയിൽ ആശ്വാസമായി ഇടയ്ക്കിടെ ഉണ്ടാകുന്ന വേനലിൽ ചൂടിന്റെ കാഠിന്യം ഏറിയതിനെ തുടർന്ന് തന്റെ വളർത്ത് നായയെ സംരക്ഷിക്കാനായി പിക് അപ്പ്‌ വാനിന്റെ പിന്നിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കൊണ്ട് പോയപ്പോൾ . സ്റ്റാച്യു ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
വാനോളം ഉയരട്ടെ സന്തോഷം.....  തന്റെ കുഞ്ഞുമായി ബബിൾസ് പറത്തി സന്തോഷം പങ്കിടുന്ന പിതാവ്. ശംഖുംമുഖം തീരത്ത് നിന്നുള്ള ദൃശ്യം
അമ്മതൻ തണലായ്....ശക്തമായ മഴയിൽ ആശ്വാസമായി ഇടയ്ക്കിടെ ഉണ്ടാകുന്ന വേനലിൽ ചൂടിന്റെ കാഠിന്യം ഏറിയതിനെ തുടർന്ന് തന്റെ കുഞ്ഞിനെ കുടയുടെ സംരക്ഷണയിൽ കൊണ്ടുപോകുകയാണ് ഈ അമ്മ. സ്റ്റാച്യു ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
സ്മാർട്ട് സിറ്റിയുടെ ഭാഗമായി എം.ജി രാധാകൃഷ്ണൻ റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്ന ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിന് മുന്നിൽ സ്കൂൾ വിട്ടതിന് ശേഷം അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥി ചെളിയിൽ അകപ്പെട്ടപ്പോൾ
മത്സര പരീക്ഷകളുടെ വിശ്വസനീയത നഷ്ടപ്പെടുത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡയറക്ടർ സുബോധ് കുമാർ സിംഗിനെ സർക്കാർ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ ജി.പി.ഒ മാർച്ചിൽ പ്രവർത്തകർ സുബോധ് കുമാർ സിംഗിന്റെ കോലം കത്തിച്ചപ്പോൾ
കുവൈറ്റിൽ തീ പിടുത്തത്തിൽ മരിച്ച പുനലൂർ സ്വദേശി സാജൻ ജോർജിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന പിതാവ് ജോർജ് പോത്തൻ, മാതാവ് വത്സമ്മ, സഹോദരി ആൻസി എന്നിവർ
ഓച്ചിറ പരബ്രഹ്മ സന്നിധിയിലെ എട്ടുകണ്ടത്തിൽ നടന്ന ഓച്ചിറക്കളി.
"കുരുക്കഴിയാതെ".... കഴക്കേകോട്ടയിൽ ഇന്നലെ വൈകുന്നേരം അനുഭവപ്പെട്ട ഗതാഗത കുരുക്ക്
കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ട തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷിൻറെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഫൗണ്ടേഷനിൽ പൊതുദർശനത്തിന് വച്ച ശേഷം അന്ത്യകർമങ്ങൾ ചെയ്യുന്ന സഹോദരി ആരതി
കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ട തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷിൻറെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന ഇടവയിലെ വീടിൻ്റെ ഫൗണ്ടേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ട തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷിൻറെ മൃതദേഹം കെടാവിളത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വിങ്ങിപൊട്ടുന്ന ശ്രീജേഷിൻറെ സഹോദരി ആരതിയുടെ ഭർതൃ മാതാവ് വസന്ത
കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ നവികരിച്ച ദേവ രഥങ്ങളെ രഥശാല ഒരുക്കിയുള്ള രഥധാമത്തിൻ്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ. മുരളി ഉദ്ഘാടനം ചെയുന്നു.
വെളിച്ചിക്കാല സ്വദേശി  ലൂക്കോസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ ഷൈനിയെ ആശ്വസിപ്പിക്കുന്ന ബന്ധുക്കൾ
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേയ്ക്ക് മടങ്ങുന്ന ബോട്ടുകൾ. നീണ്ടകരയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടിലെ വലകൾ അഴിച്ചെടുക്കുന്ന തൊഴിലാളികൾ. നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ചാലക്കുടി കുറ്റികാടിലെ തൻ്റെ വീടിന് മുമ്പിൽ മതിലിൽ എഴുതിയ ഭരണ ഘടന മൂല്യങ്ങൾ നോക്കി കാണുന്ന ഗുരുവായൂർ ജോയിൻ്റ് ആർടിഒ ശിവനും കുടുംബവും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com