വയറൽ ഡാൻസ്...നൃത്തവും തമാശയും വിരഹവും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രികരിച്ച് ഇടുകയും അതിലൂടെ സിനിമാമേഖലയിലേക്ക് ഒരുപാട് പേർക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു മുന്നിൽ നിന്നും യുവതികൾ നൃത്തം ചെയുന്നത് മൊബൈലിൽ പകർത്തുന്ന യുവാവ്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളോടും യുവതലമുറയോടും അനീതി കാണിക്കുന്നതും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളോടും യുവതലമുറയോടും അനീതി കാണിക്കുന്നതും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പ്രതിഷേധ കണ്ണീർ...കൊച്ചി കോർപ്പറേഷൻ 62 ഡിവിഷനിലേക്ക് ഹഡ്‌കോ 22 മാസങ്ങൾക്ക് മുന്നേ അനുവദിച്ച ഒരു കോടി രൂപ ജൂൺ 30 ന് ജീവനക്കാരുടെ അനാസ്ഥകൊണ്ട് ലാപ്‌സ് ആകുന്നുവെന്നാരോപിച്ച് കൗൺസിലർ പദ്‌മജ എസ്. മേനോൻ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു
കരുതൽവേണം...പനികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് ധരിക്കാനായി കവാടത്തിന് മുന്നിൽ മാസ്കുകൾ വിൽക്കുന്നയാൾ
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കോട്ടയം നാട്ടകം ഗവ. കോളേജിന് സമീപം എംസി റോഡിലേക്ക് കടപുഴകി വീണ മരം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റുന്നു
കുവൈറ്റിൽ തീപിടിത്തത്തിൽ മരണമടഞ്ഞ പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ വീട്ടിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷിബുവിന്റെ ഭാര്യ റോസി തോമസിനേയും മകൻ എയ്ദൻ വർഗീസിനേയും ആശ്വസിപ്പിക്കുന്നു
നനയാതെ വയ്യ...കഴിഞ്ഞദിവസം പെയ്ത മഴയിൽ നനഞ്ഞ് പച്ചക്കറി കടയിലേക്ക് മരച്ചീനി ഇറക്കുന്ന കച്ചവടക്കാർ. നാഗമ്പടം വട്ടമൂട് പാലത്തിന് സമീപത്തു നിന്നുള്ള കാഴ്ച
സവാരി മഴ മഴ... കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാഗമ്പടം വട്ടമൂട് പാലത്തിലൂടെ യാത്രക്കാരെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ. മഴക്കാലം എത്തിയതോടെ ഔട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോൾ ഓട്ടോ ഡ്രൈവർമാർക്ക് മഴപോലെ സവാരിയാണ്.
പ്ലസ് വൺ പ്രവേശന പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി.ഡി ഓഫീസിലേക്ക് ബി.ജെ.പി-യുവമോർച്ച നടത്തിയ മാർച്ചിൽ പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ആവശ്യപ്പെട്ട്  കോഴിക്കോട് ഡി.ഡി ഓഫീസിലേക്ക് ബി.ജെ.പി-യുവമോർച്ച നടത്തിയ മാർച്ചിൽ പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ
പ്രമാടം മുരളീധരൻ നായറുടെ പടിഞ്ഞാറേ പരിവേലിൽ പുരയിടത്തിൽ അതിശക്തമായ മഴയിലും കാറ്റിലും നൂറോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു ,
നീറ്റാകാൻ.....നീറ്റ് ,നെറ്റ് പരീക്ഷകൾ അട്ടിമറിച്ചതിനെതിരെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിലേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ രോക്ഷാകുലരായ പ്രവർത്തകരെ തടയാൻ ശ്രമിക്കുന്ന പൊലീസ്.
പത്തനംതിട്ട   മാർത്തോമ്മാ   ഹയർ   സെക്കണ്ടറി   സ്കൂൾ   പ്ളസ് വൺ   പ്രവേശനോത്സവം   ജൃോതിർഗമയ   2024   റോയൽ   ഓഡിറ്റോറിയത്തിൽ    സംഘടിപ്പിച്ചപ്പോൾ   കുട്ടികൾക്കും   മാതാപിതാക്കൾക്കുമായി   ക്ളാസ്   എടുക്കുന്ന   റിട്ട.   കേരള   പൊലീസ്   ‌ഡി.ജി.പി   ‌ഡോ.   അലക്സാണ്ടർ   ജേക്കബ്   ഐ.പി.എസ്
പത്തനംതിട്ട അതിശക്തമായ മഴയിൽ റിങ്ങ് റോഡിൽ മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം റോഡിലേക്ക് ഒടിഞ്ഞു വീണ തണൽ വൃക്ഷം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ശ്രീരുദ്രാഭിഷേകത്തിന്റെ ഭാഗമായി നടക്കുന്ന പ്രദക്ഷിണം
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ മൂല്യവർധിത കാർഷിക ഉല്പന്നങ്ങൾ എറണാകുളത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരിചയപ്പെടുത്തുന്നു. കയറ്റുമതി കോ ഓർഡിനേറ്റർ എം.ജി. രാമകൃഷ്ണൻ, കാക്കൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ് എന്നിവർ സമീപം
ആലപ്പുഴ ഗവ. ഗേൾസ് എച്ച്. എസ്. എസ്സിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ മധുരം നൽകി വരവേറ്റപ്പോൾ
  TRENDING THIS WEEK
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com