സമരാഗ്നി ജനകീയ പ്രഷോഭയാത്ര ആലപ്പുഴയിലെ വേദിയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാളും പരിചയും നൽകിയപ്പോൾ
ഇങ്ങനെ ചിരിക്കണം... ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുത്ത ശേഷം മുൻ എംപിമാരായ പ്രഫ.പി.ജെ.കുര്യനും അഡ്വ.കെ.സുരേഷ് കുറുപ്പും സൗഹൃദം പങ്കിടുന്നു
കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എൻ വാസവനെ വേദിയിലേക്ക് സ്വീകരിക്കുന്നു. ജില്ലാ കളക്ടർ വിഗ്നേശ്വരി, എം.എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി.സി. കാപ്പൻ , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.കെ. ആശ , സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി .ബിനു തുടങ്ങിയവർ സമീപം
സന്തോഷമായി...കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാ പട്ടയമേളയിൽ ഉദ്യോഗസ്ഥരിൽ നിന്നും സന്തോഷ ത്തോടെ പട്ടയം വാങ്ങുന്നവർ
ഭയ്യാ ഭയ്യാ.. കെ.പി.സി.സിയുടെ സമരാഗ്നി പ്രക്ഷോഭ ജാഥ നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രസിഡന്റ് കെ.സുധാകരനും കോട്ടയം ഡി.സി.സി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ച ശേഷം പുറത്തേയ്ക്ക് പോകുന്നു
പശ്ചിമതീര കനാൽ നവീകരണത്തിന്റെയും കരിക്കകം ലിഫ്റ്റ് ബ്രിഡ്ജിന്റെയും ഉദ്‌ഘാടന ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയൻ വാഹനത്തിൽ ബ്രിഡ്ജിലൂടെ കടന്നുപോയപ്പോൾ
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചപ്പോൾ. പിന്നിലായി പ്രതീകാത്മക ശവമഞ്ചവും കാണാം
മണക്കാട് ശ്രീ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പൊങ്കാല മഹോത്സവം നടക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് അയ്യപ്പൻ ആനപ്പുറത്ത് എഴുന്നള്ളിയെത്തിയപ്പോൾ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി കുത്തിയോട്ട വ്രതമനുഷ്ഠിക്കുന്ന ബാലന്മാർ ക്ഷേത്രനടയിൽ നമസ്കാരം നടത്തുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്നലെ ദീവാരാധന തൊഴാനെത്തിയ ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടാനുബന്ധിച്ച് ക്ഷേത്രത്തിൽ നാരങ്ങ ദീപം തെളിയിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോൾ
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ മീശവടിച്ച് പ്രതിഷേധിച്ചപ്പോൾ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രത്തിൽ ദീപാരാധന തൊഴാനെത്തിയ ഭക്തരുടെ തിരക്ക്
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ അനുഭവപ്പെട്ട തിരക്ക്
വായനയിൽ മുഴുകി ........ ദിനപത്രം വായിക്കുന്നയാൾ പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ ജില്ലയിൽ എത്തിയ സമരാഗ്നിക്ക് നൽകിയ സ്വീകരണത്തിനു ശേഷം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ നഗരത്തിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു പോകുന്നതിനിടയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഹസ്തദാനം നൽകി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. കെ. സി. വേണുഗോപാൽ സമീപം.
ആലപ്പുഴ ജില്ലയിൽ എത്തിയ സമരാഗ്നി നഗരത്തിൽ തൊണ്ടൻകുളങ്ങരയിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ച് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരെ സമ്മേളന നഗരിയായ എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിലേക്ക് ആനയിക്കുന്നു.
പത്തനംതിട്ട അടൂരിൽ കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വാങ്ങാനെത്തിയവർ.
കാണാത്തതു പോലെ കിടന്നേക്കാം ....... പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ റോഡിനു നടുവിൽ കിടക്കുന്ന തെരുവ് നായ. പുറകിലൂടെ പോലീസ് പെട്രോളിങ് വാഹനം കടന്നു പോകുന്നു
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com