മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ മാസ്‌ക് ധരിക്കാതെ ഇരുചക്രവാനത്തിലെത്തിയ യുവാവിനെ മാസ്‌ക് ധരിപ്പിക്കുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍
ലോക്ക് ആയോ ... ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് നഗരത്തിൽ പോലീസ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്ത് ഇറങ്ങുന്ന യാത്രക്കാർക്ക് മാസ്ക്കും സാനിസെറ്റുകൾ നൽക്കുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ കാർഡുടമകൾക്ക് സൗജന്യ അരി നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച അരി ചാലയിലെ സ്റ്റേറ്റ് വെയർ ഹൗസിൽ സംഭരിക്കുന്നു. ഇവിടെ നിന്ന് അരി റേഷൻ കടകളിലേക്ക് എത്തിക്കും
സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധിച്ച് മരിച്ച എറണാകുളം ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്കൂൾ റോഡ് വഴി പള്ളിയിലേക്ക് നീങ്ങുന്നു
മീനുമായ്...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ മീനുമായി റോഡിലൂടെ വീട്ടിലേക്ക് നീങ്ങുന്ന സ്ത്രീ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച
ലോക്ക്ഡൗണിലും തളരാതെ... ഉത്തരേന്ത്യയിൽ നിന്നും ലോഡുമായി കോഴിക്കോട് വലിയങ്ങാടിയിൽ എത്തി തിരിച്ചുപോവാനാവാതെ കുടുങ്ങിയ ലോറി ഡ്രൈവർ തെരുവിൽ ഭക്ഷണം പാകം ചെയ്യുന്നു
വിലകൂട്ടിയാൽ ലോക്കാകും... ആലപ്പുഴ മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങളിൽ പൂഴ്‌ത്തി വെപ്പും കരിഞ്ചന്തയും തടയുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന വിലവിവരപ്പട്ടിക സെക്രട്ടറി മുഹമ്മദ് ഷാഫിയെ ചൂണ്ടിക്കാണിച്ച് ശരിയാണോയെന്നു പരിശോധിക്കുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കൊയപ്പറമ്പിൽ, എ.എ. റസാഖ് എന്നിവർ സമീപം.
ഒരുമയുണ്ടേൽ... ലോക്ക് ഡൗണിനെത്തുടർന്ന് തിരുനക്കരയിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ നവജ്യോതി ചാരിറ്റബിൾ ട്രസ്റ് ജീവനക്കാരിൽ നിന്നും സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.ഐ എം.ജെ അരുൺ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി കഴിക്കുന്നു
നന്മയുടെ കരുതൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണായതോടെ നിത്യവരുമാനത്തിന് ജോലിയെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം വാത്തുരുത്തിയിലെ കോളനിയിൽ നാവിക സേന ഭക്ഷണം നൽകുന്നത് വാങ്ങാനെത്തിയ തൊഴിലാളി
ഈ കരുതലിൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണായതോടെ നിത്യവരുമാനത്തിന് ജോലിയെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം വാത്തുരുത്തിയിലെ കോളനിയിൽ നാവിക സേന ഭക്ഷണം നൽകുന്നത് വാങ്ങാനെത്തിയ സ്ത്രീകൾ
പ്രതീക്ഷയോടെ...സമ്പൂർണ്ണ ലോക്ക് ഡൗണിൽ വിജനമായ എറണാകുളം ഇടക്കൊച്ചി പാലത്തിന് സമീപം മീൻ കച്ചവടം നടത്തുന്ന കുമാരി. ഉപജീവനമാർഗമായതിനാൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ എത്തുമെന്ന പ്രതീക്ഷയിലാണ്
കൊറോണ രോഗഭീതിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച സാഹചര്യത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാറ്റിന് പുറത്ത് നിരയായി നിർത്തിയ ബസ്സിനെയും കാണാം മാസാക്കും ധരിച്ച് ബൈക്കിൽ വരുന്ന യുവാക്കൾ വാഹനത്തിൻ്റെ ഗ്ലാസിൽ പ്രതിഫലിച്ചപ്പോൾ.
നന്മയുടെ കരുതൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണായതോടെ നിത്യവരുമാനത്തിന് ജോലിയെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം വാത്തുരുത്തിയിലെ കോളനിയിൽ നാവിക സേന ഭക്ഷണം നൽകുന്നു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ നഗരത്തിൽ അകപ്പെട്ട വയോധികൻ മുഖം മറച്ചു പത്രപാരായണത്തിൽ മുഴുകിയപ്പോൾ. മാനാഞ്ചിറക്ക് സമീപത്തുനിന്നൊരു ചിത്രം
പെട്ട് പോയല്ലോ...ലോക്ക് ഡൗണിനെ തുടർന്ന് കോട്ടയം നഗരത്തിലെ പരിശോധനക്കിടെ യാത്രക്കാരിയോട് നിർദ്ദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെടുന്ന വനിതാ പൊലീസ്
വീട്ടിലിരിക്കണേ....കോട്ടയം ഗാന്ധിസ്ക്വയറിൽ പരിശോധനക്ക് നിന്ന വനിതാ പൊലീസുദ്യോഗസ്ഥർ വയോധികക്ക് നിർദ്ധേശങ്ങൾ നൽകി ഭക്ഷണവും വെള്ളവും കൊടുത്ത് വിടുന്നു
കൊല്ലത്തു ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നു
ലോക്ക് ഡൗണിനെ ദിനത്തിൽ പാപ്പനംകോഡ് ജംഗ്ഷനിൽ നടന്ന വാഹനപരിശോധന
ബ്രേക്ക് ദി റോഡ്... ലോക്ക് ഡൗൺ നിലവിൽ വന്നതിന്റെ ആദ്യദിവസങ്ങളേക്കാൾ വിഭിന്നമായി നാലാം ദിവസം വിജനമായ ആലപ്പുഴ നഗരം.
ദേ അതുവരെ...., ലോക്ക് ഡൗണിനെ തുടർന്ന് റോഡിൽ കറങ്ങി നടക്കുന്നവരെ പൊലീസ് തടഞ്ഞു നിർത്തി യാത്ര വിവരങ്ങൾ ചോദിക്കുന്നു. തിരുവനന്തപുരം പാളയത്തുനിന്നുള്ള ദൃശ്യം
  TRENDING THIS WEEK
വല്ലാത്ത പോക്കാണ്..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ സിറ്റി പൊലീസ് പരിശോധന നടത്തുന്നു
വിജനതയിൽ തീരമണയാതെ ... രാജ്യമൊട്ടാകെ തുടരുന്ന ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡരുകിലെ ഫുട്പാത്തിൽ പാതി മയക്കത്തിലായ വഴിയാത്രക്കാരൻ
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
തലക്കുമീതെ സുരക്ഷ ..., ആലപ്പുഴ മിനി സിവിൽ സ്റ്റേഷനു സമീപത്തായി ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ തലയിൽ കൈ വെച്ചുനിൽക്കുന്ന യാത്രികൻ. സമീപത്തായി ഇടിച്ചവാഹനങ്ങൾ മറിഞ്ഞുകിടക്കുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസ്സിൽ എത്തിയ യാത്രക്കാർ ഓട്ടോറിക്ഷക്കാരുടെ സഹായത്താൽ അവരുടെ വീടുകളിലേക്ക് പോവുന്നു.
പ്രതിരോധിക്കാൻ... കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് സാനിറ്റൈസർ വിതരണം ചെയ്യുന്നു
ഉച്ഛസ്വരത്തിൽ...പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കൊറോണ വ്യാപനം തടയുന്നതിനായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് കയ്യടിച്ചും പാത്രം കൊട്ടിയും ആദരമർപ്പിക്കുന്ന കുടുംബം. കോട്ടയം ഭരണങ്ങാനത്തിന് സമീപം അമ്പാറയിൽ നിന്നുള്ള കാഴ്ച.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ച മാസ്‌കുകള്‍ മലപ്പുറം നഗരത്തില്‍ ജോലിയിലേര്‍പ്പെട്ട പോലീസിന് വിതരണം ചെയ്തപ്പോള്‍
സുരക്ഷയിൽ ...ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്തോടെ ഇരു ചക്രവാഹനത്തിൽ പുറത്തിറങ്ങിയ യാത്രക്കാരൻ താൻ യാത്ര ചെയ്യുന്നത് എവിടെക്കാണെന്ന് എന്ന് എഴുതിയ സത്യവാങ് പൊലിസ് ഉദ്യോഗസ്ഥനെ കാണിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com