പച്ചപ്പിൻ വണ്ടി... കേസിൽ പൊലീസ് പിടിച്ചിട്ടിരിക്കുന്ന ഓട്ടോയിൽ പച്ചപ്പ് പടർന്ന് കയറിയപ്പോൾ. എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച.
കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം മാർക്കറ്റ് റോഡിലെ സുഖമില്ലാത്ത വളർത്തു നായയുമായി ആശുപത്രിയിലേക്ക് പോകുന്നയാൾ
തനിച്ചായ്...കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച
മഴയൊന്ന് കുറഞ്ഞപ്പോൾ..., കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം മാർക്കറ്റ് റോഡിന് സമീപത്തെ മേനകയിൽ നിന്നുള്ള കാഴ്ച
ചൂരും ചിരിയും..., സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ യുവമോർച്ച പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ റോഡിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ സംഭാഷണത്തിലേർപ്പെട്ട സമരക്കാർ
കൊടി വിടാത്ത പിടി...സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ യുവമോർച്ച പ്രവർത്തകർ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന സമരക്കാരെ പൊലീസ് പിടികൂടിയപ്പോൾ
ആഭരണ നിർമ്മാണ ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒബിസി കോൺഗ്രസ് ജില്ലാ കമ്മിറ്റി തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പൊന്നുരുക്കി സമരം സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്യുന്നു.
മീനുകളെങ്കിലും വളരട്ടെ... കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജല സംഭരണിയില്‍ മലപ്പുറം നഗരസഭ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ചെയര്‍ പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തപ്പോൾ. വർഷങ്ങളായി വിവിധ കാരണങ്ങളാൽ അടഞ്ഞു കിടക്കുകായാണ് കോട്ടക്കുന്നിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക്.
നഗരം ഉറക്കത്തിലേക്ക്... കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിൽ തിരക്കുകൾ ഒഴിഞ്ഞ് തുടങ്ങി. എറണാകുളം ഷേണായിസ് ജംഗ്‌ഷന് സമീപം മെട്രോ തൂണിന് താഴെയുള്ള നടപ്പാതയിൽ കിടന്നുറങ്ങുന്ന മധ്യവയസ്ക്കൻ.
കാർന്നെടുത്ത്... മലപ്പുറം മേൽമുറി മച്ചിങ്ങൽ ആല്യേപറമ്പ് കോറിയുടെ കാഴ്ചയാണിത്.
ലൈറ്റ് ബോർഡിൽ...ഓൺലൈൻ പഠനത്തിനായി കോട്ടയം സി.എം.എസ് കോളേജിൽ സ്വന്തമായി നിർമ്മിച്ച ലൈറ്റ് ബോർഡിൽ എഴുതി മലയാളം വിഭാഗം അസി.പ്രൊഫ.ശാന്തിനി തോമസ് ക്‌ളാസെടുക്കുന്നു
സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തപ്പോൾ
ഹെൽ'പ്'മെറ്റ്... കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കണ്ടയ്ന്മെന്റ് സോണുകളിലൊന്നായ പനമ്പിള്ളി നഗറിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് സമീപത്ത് നിന്ന് കൊണ്ട് ഓൺലൈൻ ഭക്ഷണ വിതരണക്കാരനിൽ നിന്ന് ആഹാരം വാങ്ങുന്ന പ്രദേശവാസി
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് കൺട്രോൾ റൂം ഉദ്യോഗസ്ഥരെ കണ്ട ശേഷം മടങ്ങുന്ന കസ്‌റ്റംസ് ഉദ്യോഗസ്ഥർ
ജീവിത ചക്രം തിരിക്കാൻ....കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽലെ നടപ്പാതയിലിരുന്ന് കുട നന്നാക്കുന്നയാൾ.മഴക്കാലത്ത് തിരക്കോടെ പണി നടക്കേണ്ട സമയ മായിരുന്നു.ലോക്ക്ഡൗണിന് ശേഷം കുട നന്നാക്കും ചെരുപ്പ് കുത്തും തുടങ്ങിയെങ്കിലും കൊവിഡ് പേടി കാരണം വളരെ കുറച്ച് ആൾക്കാരെ എത്താറുള്ളു
ട്രിപ്പിൾ ലോക്ക് ഡൗണിലെ ഇളവിനെ തുടർന്ന് കടകൾ തുറന്നപ്പോൾ അവശ്യസാധങ്ങൾ വാങ്ങാൻ എത്തിയവർ. പാപ്പനംകോട് നിന്നുള്ള ദൃശ്യം
കൊവിഡ് വ്യാപനത്തെ തുടർന്ന് നഗരത്തിൽ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനിടെ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ വൃദ്ധയെ കിള്ളിപ്പാലത്ത് പൊലീസ് തടഞ്ഞപ്പോൾ. കൊവിഡ് വ്യാപിക്കുന്നതിനാൽ 10 വയസിന് താഴെയുള്ളവരും 60 ന് മുകളിലുള്ളവരും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.
വിക്ടർ ജോർജ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രപ്രദര്ശനം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ. വിക്ടർ ജോർജിന്റെ ഭാര്യ ലില്ലി, മകൻ നീൽ തുടങ്ങിയവർ സമീപം.
സ്വർണ്ണക്കടത്തു കേസ് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ.
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സായിയും പൗർണമിയും
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
പറക്കും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com