വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞുതാഴ്ന്ന ആക്കുളം ഇൻഫോസിസിന് എതിർവശത്തെ സർവീസ് റോഡ് നിർമ്മാണത്തിലിരിക്കെ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ വീണ്ടും തകർന്നപ്പോൾ
കനത്ത മഴയിൽ കല്ലുംമൂട് ജംഗ്ഷന് സമീപത്തെ റോഡിലുണ്ടായ വെള്ളക്കെത്തിലൂടെ സഞ്ചരിക്കുന്നതിനിടെ മറിഞ്ഞുവീണ ഇരുചക്രവാഹനം എടുത്തയർത്താൻ ശ്രമിക്കുന്ന യാത്രികൻ
കെ എസ് ആർ ടി സി പുതിയതായി നിരത്തിൽ ഇറക്കിയ എ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി. കെ.ബി.ഗണേഷ് കുമാർ പ്രസ് ക്ലബ് റോഡിൽ നിന്ന് തമ്പാനൂർ ബസ് ടെർമിനലിൽ ബസ് ഓടിച്ച് എത്തിച്ചപ്പോൾ
കനത്ത മഴയിൽ കല്ലുംമൂട് ജംഗ്ഷന് സമീപത്തെ റോഡിലുണ്ടായ വെള്ളക്കെട്ട്
തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ നിന്ന്. സ്റ്റാച്യു ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
കനത്ത മഴയിൽ ഈഞ്ചക്കൽ - കോവളം ദേശീയപാതയായ മുട്ടത്തറയിലെ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് മുന്നിലുണ്ടായ വെള്ളക്കെട്ട്
സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച മാൻഹോളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് തുറന്ന് വിടാൻ ശ്രമിക്കുന്ന തൊഴിലാളികൾ
കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തിൽ വലിയതുറ തീരം കടലെടുത്തപ്പോൾ
കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തെ വകവയ്ക്കാതെ തീരത്ത് സഞ്ചാരികളിൽ നിന്ന് നഷ്ട്ടപ്പെടുന്ന വസ്തുക്കൾ ശേഖരിക്കുന്നതിനിടെ തീരദേശവാസി ശക്തമായ തിരമാലയിൽ അകപ്പെട്ടപ്പോൾ. ശംഖുംമുഖം തീരത്ത് നിന്നുള്ള ദൃശ്യം
കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തിൽ ശക്തമായ തിരമാലകൾ തീരത്തെ റോഡിലേക്ക് അടിച്ചുകയറിയപ്പോൾ. ശംഖുംമുഖം തീരത്ത് നിന്നുള്ള ദൃശ്യം
എറണാകുളം പബ്ലിക് ലൈബ്രറിയുടെ വിശിഷ്ടാംഗത്വം ഡോ. എം. ലീലാവതിയ്ക്ക് പ്രസിഡന്റ് അഡ്വ. അശോക് എം. ചെറിയാൻ വസതിയിലെത്തി സമ്മാനിക്കുന്നു. ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സമീപം
കൊല്ലം ബീച്ച് പരിസരത്ത് കൈവണ്ടിയിൽ ഉപ്പിലിട്ടതുമായി കനത്ത മഴയിൽ വാങ്ങിക്കുവാൻ ആളെ കാത്തിരിക്കുന്ന കച്ചവടക്കാർ
ഐ.എൻ.ടി.യു.സി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
കൈക്കുളങ്ങര ആൽത്തറമൂട്ടിൽ വീട് തകർന്ന് പരിക്കേറ്റ കുഞ്ഞുമോൻ, ഭാര്യ ഗ്രേസി, കൊച്ചുമക്കളായ ഡിയോൺ, നോഹ
കൈക്കുളങ്ങര ആൽത്തറമൂട്ടിൽ മഴയത്ത് തകർന്നുവീണ വീട്
കൊല്ലം തോട് നവീകരണത്തിനിടെ കല്ലുപാലത്തിനു സമീപത്തെ കട തോട്ടിലേക്ക് ഇടിഞ്ഞുവീണ നിലയിൽ
അന്ത‌ർസംസ്ഥാന വാഹന മോഷ്ടാക്കളായ അനസ്, റാഷിദ്, ഷഹൽ, കുമാർ, നൗഷാദ്, സലീം, കതിരേശൻ എന്നിവർ കൊല്ലം ഈസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം
മഴയ്ക്ക് ഇടവേള നൽകി മാനം വെളുത്തപ്പോൾ. എറണാകുളം കെ.എസ്.ആ‌ർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച
മഴത്തോണിയിൽ മത്സ്യബന്ധനം... ശക്തമായ മഴയ്ക്ക് ശേഷം കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. പരവൂരിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com