ഫോക്കസ്ഡ്... നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ശേഷം കൊച്ചി എൻ.ഐ.എ. ഓഫിസിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ.
എയ്ഡഡ് വിദ്യാഭാസ മേഖലയിലെ നിയമനങ്ങൾ പി.എസ് .സിക്ക് വിടുക ,പുറം വാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.എസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ" മോചന മുന്നേറ്റ സംരക്ഷണ സദസ്സ്" പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം
മന്ത്രി കെ.റ്റി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജഞാനപീഠം പുരസ്ക്കാര സമർപ്പണം മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചശേഷം അദ്ദേഹത്തിൻ്റെ വസതിയിൽ മന്ത്രി എ.കെ.ബാലൻ പുരസ്കാരം സമ്മാനിക്കുന്നു വി.ടി.ബൽറാം എം.എൽ.എ കവി പ്രഭാവർമ്മ തുടങ്ങിയവർ സമീപം
സ്വർണ കള്ളക്കടത്ത് കേസിൽ മന്ത്രി കെ. ടി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി. ആർ പ്രഫുൽ കൃഷ്ണൻ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്‌ഘാടനം ചെയ്യുന്നു
പിണറായി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ (യു.ഡി.എഫ്.) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കാർഷിക പരിഷ്കരണ ബില്ലുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച്
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം സർക്കാർ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ കഴുത്തിൽ പ്രതീകാത്മകമായി തൂക്കുകയർ കുരുക്കി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
തൊഴിൽ നഷ്ടപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് ദുരന്ത നിവാരണ നിയമപ്രകാരം ധനസഹായം നൽകണമെന്നാവശ്യപെട്ട് സേവ യൂണിയന്റെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ സമരം
വിജനതയിലെ പ്രതിബിബംങ്ങൾ. ശക്തമായ കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശംഖുംമുഖം. കൊവിഡും കൂടിയായപ്പോൾ തീരം വിജനമായി. ആളും ആരവങ്ങളും ഒഴിഞ്ഞ ശംഖുംമുഖം കടൽത്തീരത്ത് സൈക്കിൾ സവാരിക്കിറങ്ങിയ യുവാവ്
നാല് മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ രാധയ്ക്ക് കിറ്റ് നൽകി നിർവഹിക്കുന്നു. മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സപ്ലൈകോ റീജിയണൽ മാനേജർ വി. ജയപ്രകാശ്, കൗൺസിലർമാരായ കെ.ശോഭ റാണി, ഹിമ സജി എന്നിവർ സമീപം
കർഷക ബില്ലിനെതിരെ കേരള കോൺഗ്രസ് (എം) യൂത്ത്ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ് റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ ഡോ.എൻ.ജയരാജ്.എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്തെത്തിയ കേരളത്തിന്റെ ചുമതലയുളള എ .ഐ .സി .സി ജനറൽ സെക്രട്ടറി താരിഖ് അൻവർ .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ തുടങ്ങിയവർ സമീപം
പോലിസ് മർദ്ദനത്തിനും, അഴിമതി ഭരണത്തിനുമെതിരെ മഹിളാകോൺഗ്രെസ്സിന്റെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.
സ്വർണ്ണക്കടത്തുകേസിൽ മന്ത്രി ജലീൽ രാജിവയ്ക്കുക എന്ന ആവശ്യവുമായി എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്യുന്നു.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം മേയർ അജിതാ ജയരാജൻ നിർവഹിക്കുന്നു.
എന്നിട്ടരിശം തീരാതെ... ന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തൃശൂർ ഡി.ഐ.ജി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ പൊലീസ് ബാരിക്കേഡിൽ പ്ലാസ്റ്റിക് പൈപ്പുകൊണ്ട് അടിക്കുന്ന പ്രവർത്തക.
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തൃശൂർ ഡി.ഐ.ജി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
പ്രതിരോധം... സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എൻ.ഡി.എ. കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
മഴ
അടി പേടിച്ച് അടവൊന്ന് മാറ്റി... മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ഷീൽഡ് തട്ടിയെടുത്ത് ലാത്തി ചാർജിനെ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രവർത്തകൻ
പച്ചക്കറി സൗജന്യം
പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം തീർത്തും നിഷിദ്ധം. പള്ളിക്കൂടത്തിന്റെ വഴിയേ കണ്ണോടിക്കാനാവില്ല മുസ്ലീം പെൺകുട്ടികൾക്ക്. അങ്ങനെയൊരു കാലത്ത് നാടിനാകെ അക്ഷരവെളിച്ചം ചൊരിഞ്ഞായിരുന്നു ആശ്രമം സ്‌കൂളിന്റെ ഉദയം. വീഡിയോ കാണാം
ജ​ലീ​ലി​ന്റെ​ ​കോ​ലം​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​എ​റി​ഞ്ഞു​ ​പ്ര​തി​ഷേ​ധി​ക്കുന്നു
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് നേരെയുളള ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ ലാത്തി സമർപ്പണം.
വൈപ്പിൻ മണ്ഡലത്തിലെ തീരദേശ മേഖലയായ ചെറായി രക്തേശ്വരി ബീച്ചിലെ പുലിമുട്ടുകൾ തകർന്നതിനാൽ തീരദേശ വാസികൾ ഭീതിയിലാണ് ഇവിടെ ഉടൻ പുലിമുട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി. കോൺഗ്രസ് പള്ളിപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാത്മകമായി കടൽഭിത്തി കെട്ടി പ്രതിഷേധിച്ചപ്പോൾ.
കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 -മത് ചരമദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ പേട്ട കൗൺസിലർ ഡി.അനിൽകുമാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com