വോട്ട് കൂട്ട്... പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല എസ്ആർവി എൻഎസ്എസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം കാണിക്കുന്ന അയൽക്കാരായ പിഎൽ രത്നമ്മയും പിഎൻ സരസമ്മയും സന്താനവല്ലിയമ്മയും
പാമ്പാടി എം.ജി എം ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മന്ത്രി വി.എൻ.വാസവൻ ഭാര്യ ഗീത,മക്കളായ ഡോ:ഹിമ, ഗ്രീഷ്മ എന്നിവർക്കൊപ്പം വിരലിലെ മഷിയടയാളം കാണിക്കുന്നു
കോട്ടയം അയ്മനം ഒളശ ഗവ.എൽപി സ്കൂളിലെ ബൂത്തിൽ സിനിമാ നടൻ വിജയരാഘവൻ വോട്ട് ചെയ്ത ശേഷം വിരളിലെ മഷി അടയാളം കാണിക്കുന്നു
ചൂട്...കിടങ്ങൂർ സെൻറ്.മേരീസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ വെ ള്ളം കുടിക്കുന്നു
മാതാവ് സാക്ഷി... കോട്ടയം ലോക്സഭാ മണ്ഡലത്തിലെ അതിരമ്പുഴ സെൻറ്.മേരീസ് സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയവർ കാത്ത് നിൽക്കുന്നു
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ കോട്ടയം ഗവ.ടൗൺ എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളം കാണിക്കുന്നു.ഭാര്യ ലളിതാംബിക രാധാകൃഷ്ണൻ, മകൻ അർജുൻ രാധാകൃഷ്ണൻ മരുമകൾ ഗോപികാസജീവ്,നഗരസഭാ കൗൺസിലർ ജയചന്ദ്രൻ ചീറോത്ത് തുടങ്ങിയവർ സമീപം
പാലക്കാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ കൽപ്പാത്തി എൽ.പി. സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി കൈ വിരൽ ചൂണ്ടി കാണിക്കുന്നു.
സഹായ ഹസ്തം...ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ട് രേഖപ്പെടുത്താൻ തൃശൂർ കേരളവർമ്മ കോളേജിൽ എത്തി മടങ്ങുന്ന വയോധികയെ ചവിട്ടുപടി ഇറക്കാൻ സഹായിക്കുന്ന സ്പെഷ്യൽ പൊലീസ്.
മിനാക്ഷിപുരം ഗവ:ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നിണ്ട നീര.
വിധിയെഴുതാൻ...ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ വിവോകോദയം സ്കൂളിൽ വീൽ ചെയറിൽ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന പൂങ്കുന്നം ഗ്രാമത്തിലെ 82 വയസ്സ്‌ പ്രായമായ കൃഷ്ണ മൂർത്തി.
പാലക്കാട് തത്തമംഗലം എസ്.എം.എൽ.പി. സ്ക്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെത്തിരക്ക്.
എറണാകുളം മണ്ഡലത്തിലെ നായരമ്പലം ദേവിവിലാസം വെളിയത്താംപറമ്പ് സ്കൂലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക്
അമ്മേ ഞാൻ ചെയ്യാം വോട്ട്...എറണാകുളം മണ്ഡലത്തിലെ വൈപ്പിൻ സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂളിലെ ബൂത്തിലെ ക്യൂവിൽ നിൽക്കുന്ന അമ്മയുടെ ഐഡികാർഡുമായി കയ്യിലിരുന്ന് കളിക്കുന്ന കുഞ്ഞ്
മന്ത്രി എം. ബി. രാജേഷ് ഷൊർണ്ണൂർ കയിലിയാട് കെ.വി. യു പി. സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി പുറത്ത് വന്നപ്പോൾ മഷി പുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്നു.
വണ്ടിത്താവളം കെ.ഐ.എം. എച്ച്.എസ്.എൽ. പി. സ്ക്കൂളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്ത് വന്നപ്പോൾ
അഗളി കക്കുപ്പടി ജി.യു.പി.സ്ക്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ വോട്ടിംഗ് സ്ലിപ്പ് പരിശോധിക്കുന്ന ഉദ്യഗസ്ഥൻ .
ആലത്തൂർ ലോക്സഭാ മണ്ഡലം ചിറ്റിലഞ്ചേരി എൻ.കെ.എം.എച്ച്.എസ്.എസിൽ വോട്ട് ചെയ്ത് മടങ്ങുന്നവർ കഠിനമായ വെയിലിൽ കുട ചൂടി നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിരിന്നു.
വോട്ട് പെട്ടിയല്ല... രക്ഷിതാവിനോടപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയ കുട്ടി വോട്ട് ചെയ്യാൻ വരിനിൽക്കുന്നവരെ കൗതുകത്തോടെ നോക്കി നിൽക്കുന്നു. ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
പാലക്കാട് വെണ്ണക്കര ഗവ: എച്ച്.എസിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര.
കുളിർ കാറ്റ് വീശി ... പാലക്കാട് ജില്ലയിലെ ചൂട് 41 ഡിഗ്രിക്ക് മുകളിലാണ് ഉഷ്ണതരംഗം സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മൂന്ന് അറിയിപ്പ് നൽകിയിട്ടുണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സേറ്റഷനിൽ കുടിവെള്ളവും പന്തലും സജീകരിച്ചിട്ടുണ്ട് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർക്ക് ചൂട് കാരണം ഫാൻ വെച്ച് നൽകുന്ന വനിതാ പൊലീസ് ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
  TRENDING THIS WEEK
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി  ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com