തൃക്കൊടിത്താനം ചെമ്പുപുറംപാറക്കുളത്തിൽ വീണ് മുങ്ങി മരിച്ച ആദർശിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കരയുന്ന അമ്മ ആഷ (വലത്)
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച പായിപ്പാട് സ്വദേശി ഷിബിൻ വർഗീസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യചുംബനം നൽകുന്ന മകൻ എയ്ഡൻ
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ വിലപിക്കുന്ന അമ്മ ദീപ.
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാര ചടങ്ങുകൾ നടക്കവേ സമീപത്ത് നിറകണ്ണുകളോട് നിൽക്കുന്ന പിതാവ് പ്രദീപ്.
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുന്നേ അന്ത്യചുമ്പനം നൽകി വിലപിക്കുന്ന അമ്മ ദീപയും ബന്ധുക്കളും.
സ്വീകരണം കൊണ്ടു മൂടി...കേന്ദ്ര സഹ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്ത് എത്തിയ ജോർജ് കുര്യന് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി.എസ് മേനോൻ ഹാളിൽ നൽകിയ സ്വീകരണ പരിപാടിയിലേക്ക് ആനയിച്ച് കൊണ്ടുവരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം.
ജില്ലാ സാമൂഹ്യനീതി വകുപ്പും സി.എം.എസ് കോളേജും സംയുക്തമായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ്.
ചങ്കായിരുന്നവൻ...കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം തുരുത്തി സെന്റ് ജൂഡ് മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് എത്തിച്ചപ്പോൾ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന സുഹൃത്തുക്കൾ
അഭിമാനപൂർവ്വം... കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നാട്ടിലെത്തിയ ജോർജ് കുര്യൻ ഭാര്യ അന്നമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ഏറ്റുമാനൂർ നമ്പ്യാകുളത്തെ സെൻ്റ് തോമസ് പള്ളിയിലെ പിതാവിൻറെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ.
അവിടുത്തെ ഹിതംപോൽ... കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ ശേഷം നാട്ടിലെത്തിയ ജോർജ് കുര്യൻ ഭാര്യ അന്നമ്മയ്ക്കൊപ്പം ഇടവക പള്ളിയായ നമ്പ്യാകുളത്തെ സെൻ്റ് തോമസ് പള്ളിയിലെത്തി പ്രാർത്ഥിക്കുന്നു.
ആളിക്കത്തി ദുഃഖം...കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി പി.ജിയുടെ മൃതദേഹം തുരുത്തി സെൻറ് ജൂഡ് മിഷൻ ഹോസ്പിറ്റലിലെ മോർച്ചറിയിൽ വെക്കാൻ കൊണ്ടുവന്നപ്പോൾ മൃതദേഹം കണ്ട് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന സഹോദരൻ അർജുനെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
പ്രതിരോധം തകർത്ത്... എസ്.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്തുക എന്ന ആവശ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിനെത്തുടർന്ന് പൊലീസുമായുള്ള ഉന്തിലും തള്ളിലും ഗേറ്റ് തകർന്നു വീണപ്പോൾ അകത്ത് കയറി പോസ്റ്റ് ഓഫീസിൻറെ പടിയിലിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകർ
ഒത്തുപിടിച്ചാൽ... എസ്.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്തുക എന്ന ആവശ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിനെത്തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ
മഴ മൂടിയ കുളിരോടെ... ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ കുട ചൂടി ബൈക്കിലിരുന്നും നടന്നും ജോലി സ്ഥലങ്ങളിലേക്കും മറ്റും പോകുന്നവർ. നഗമ്പടം ഇറഞ്ഞാൽ റോഡിൽ നിന്നുള്ള കാഴ്ച.
തിരയൊടുങ്ങാത്ത മയക്കം... ട്രോളിംഗ് നിരോധനത്തെ തുടർന്ന് കോഴിക്കോട്‌ പുതിയാപ്പ ഹാർബറിൽ നിർത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ.
പെരുന്നാൾ ദിനത്തിൽ കോഴിക്കോട് ബീച്ചിൽ അനുഭവപ്പെട്ട തിരക്ക്
കോൺഗ്രസ്‌ കോട്ടയം ഈസ്റ്റ്‌ ,വെസ്റ്റ് ബ്ലോക്ക്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നു
മടങ്ങി വരവും കാത്തു ...കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ്സ് ഇടിച്ച് തകർന്ന തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമാണത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത് പ്രതിമയുടെ ശില്പി കുന്നുവിള മുരളി വീക്ഷിക്കുന്നു.
വായന കൂട്ടിൽ...കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികതയുടെ ഒരു വായന ദിനവും കൂടി.വർഷങ്ങളായി വരാന്തയിൽ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വില്പന നടത്തുന്ന തൃശൂർ മോഡൽ ഗേൾസ് സ്കൂളിന് സമീപത്തുള്ള നിന്നുമുള്ള ചിത്രം.
കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ വീട്ടിലെത്തിയ മന്ത്രി വി.എൻ.വാസവൻ അച്ഛൻ പ്രദീപിനെ ആശ്വസിപ്പിക്കുന്നു.സി.പിഎം.ജില്ലാ സെക്രട്ടറി എ.വി.റസൽ സമീപം
  TRENDING THIS WEEK
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
പ്രതീക്ഷയോടെ ഒന്നാം വിളയിറക്കി ... കൊല്ലങ്കോട് പാഠശേഖരത്ത് ഒന്നാം വിളയ്ക്കായി ഞാറ് നടുന്ന കർഷക തൊഴിലാളികൾ മഴയുടെ ലഭ്യത മൂലം ജില്ലയിലെ കാർഷിക മേഖലതാളം തെറ്റിയിരിക്കുകയാണ് .
സൗന്ദര്യ വർദ്ധനം.... കുരങ്ങകൾ പരസ്പരം പേൻ പിടുത്തമാണ്. ഭക്ഷണത്തോെെ ടൊപ്പം ജീവിത ശൈലിയാണ് ഇവർക്ക്. വട്ടവട പാമ്പാടും ചോലയിൽ നിന്നുള്ള കാഴ്ച .
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലോക കേരള സഭ നാലാം സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കേരള മദ്യനയ അഴിമതിയിൽ കോഴ വാങ്ങിയ മന്ത്രിമാർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കേരള മദ്യനയ അഴിമതിയിൽ കോഴ വാങ്ങിയ മന്ത്രിമാർ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ ചേർന്ന് വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുപോകുന്നു
പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റ് മരച്ചില്ലകളാൽ മൂടപ്പെട്ടിരിക്കുന്നു
നീറ്റ് പരീക്ഷയിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയപ്പോൾ.
കോഴിക്കോട് നഗരത്തിൽ ഉയർന്ന മുരളീധരന്റെ പോസ്റ്ററുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com