കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പരുത്തിക്കുഴിയിലെ മത്സ്യ വില്പനക്കാരന്റെ വീടും പരിസരവും നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ അണുനശീകരണം നടത്തുന്നു
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ പരുത്തിക്കുഴിയിലെ മത്സ്യ വില്പനക്കാരന്റെ വീട്ടിൽ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ അണുനശീകരണം നടത്തുന്നു
ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് വളപ്പ് അണുവിമുക്തമാക്കുന്നു
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം മാർക്കറ്റ് റോഡ് അടച്ചപ്പോൾ
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖാവരണവും കയ്യുറകളും ധരിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖാവരണവും കയ്യുറകളും ധരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്നുള്ള ദൃശ്യം.
മഴനീർതുള്ളികൾ...മലപ്പുറം നഗരത്തിൽ ഇന്നലെ പെയ്ത മഴയിൽ നിന്നും.
ദൈവം തുണ...കൊവിഡ് 19 ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത മാനസിക അശ്വസ്തതയിലൂടെ കടന്ന് പോകുമ്പോൾ എറണാകുളം എം.ജി റോഡിൽ വാഹനപരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. പിന്നിൽ സ്വകാര്യ കടയിലെ വാതലിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ഗണപതിയുടെ വിഗ്രഹം
പച്ചപ്പിൽ..., കേസിൽ പിടിച്ചിട്ടിരിക്കുന്ന ബസിനുള്ളിലൂടെ പച്ചപ്പ് പടർന്ന് കയറിയപ്പോൾ. എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം മാർക്കറ്റ് റോഡ് അടച്ചപ്പോൾ
ഈ യാത്രയെങ്ങോട്ട്... എറണാകുളം മാർക്കറ്റ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും കാര്യമാക്കാതെ എറണാകുളം എം.ജി. റോഡിലൂടെ മാസ്ക് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയുന്ന അച്ഛനും മോളും.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ചെല്ലാനം ഹാർബറിൽ കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങൾ.
മഴയത്തൊരു യാത്ര... എറണാകുളം നഗരത്തിൽ നിന്നൊരു കാഴ്ച.
എറണാകുളം ജനറൽ ആശുപത്രിയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന ഹോസ്പിറ്റൽ റോഡ്.
മഴക്കാലമല്ലെ ചളിയൊന്ന് പോകട്ടെ .... കൊവിഡ്ക്കാലം ആനകൾക്ക് എന്നും സമ്പൂർണ്ണ ലോക് ഡൗൺ തന്നെ ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും ഇല്ലെങ്കിലും കെട്ടും തറിയിൽ നിൽക്കുന്ന ആനക്കളെ എന്നും കുളിപ്പിക്കുകയാണ് പതിവ് തൃശൂർ വിയൂരിലെ പാറമേക്കാവ് ക്ഷേത്രത്തിൻ്റെ ആന പന്തിയിൽ നിന്നൊരു ദൃശ്യം
കേരളത്തിലെ വിവിധ ജില്ലകളിലെ സപ്ലൈക്കോ മാവേലി സൂപ്പർ സ്‌റ്റോറുകൾ വിഡിയോ കോൺഫറൻസിഗിലൂടെ മന്ത്രി പി.തിലോത്തമനും പറപ്പൂക്കരയിലെ സപ്ലൈക്കോ മാവേലി സൂപ്പർ സ്‌റ്റോർ മന്ത്രി സി. രവിന്ദ്രനാഥും ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
തലസ്‌ഥാനത്ത് വർദ്ധിച്ച് വരുന്ന കൊവിഡ് വ്യാപനത്തെ തുടർന്ന് മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് മുതൽ വഞ്ചിയൂർ വരെ നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീം നടത്തിയ അണു നശീകരണം സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോൾ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേയും ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളുടേയും സാമ്പത്തിക ദുഃസ്ഥിതി പരിഹരിക്കുവാൻ സംസ്‌ഥാന സർക്കാർ അടിയന്തിരമായി 200 കോടി രൂപ അനുവദിക്കുക എന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ വിളിച്ചുണർത്തൽ മദ്ധ്യാഹ്ന ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ടി. ശരത് ചന്ദ്രപ്രസാദ്, വി.ആർ. പ്രതാപൻ തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
കരുതലും കാരുണ്യവും... യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്നശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് മുൻപ് ചെയർമാൻ ജോസ്.കെ.മാണി മാസ്ക് ധരിക്കുന്നു.കെ.എം.മാണിയുടെ ചിത്രവും മേശയിൽ കാണാം
എല്ലാം കാണുന്നുണ്ട്...കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷം ചെയർമാൻ ജോസ്.കെ.മാണി ഓഫീസ് മുറിയിലെത്തിയപ്പോൾ കെ.എം.മാണിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് പ്രവർത്തകർ ഫോട്ടോ എടുക്കുന്നു
രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ നിന്ന് എൻറോൾ ചെയ്തപ്പോൾ.
ബാലാവകാശ കമ്മിഷൻ ചെയർമാൻ നിയമനം റദ്ദ്‌ ചെയ്യുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഓഫീസിന് മുന്നിൽ രമ്യ ഹരിദാസ് എം.പി നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു.
അപൂർവ
ആന വായിൽ..., മൃഗസംരക്ഷണവകുപ്പ് ,വനം വകുപ്പ് ,കേരള ദുരന്തനിവാരണ അതോറട്ടറി എന്നീവയുടെ സംയുക്താഭിമുഖ്യത്തിൽ നാട്ടാനകൾക്ക് ഈ കൊവിഡ്ക്കാലത്ത് നൽക്കുന്ന ഖരാഹാര വിതരണത്തിൻ്റെ ഉദ്ഘാടനം തൃശുർ വിയൂരിലെ പാറമേക്കാവ് ക്ഷേത്രത്തിൻ്റെ ആന പന്തിയിൽ ചീഫ് വിപ്പ് അഡ്വ.കെ.രാജൻ കാശിനാഥൻ എന്ന ആനക്ക് ഉണ്ടശർക്കര നൽകി ഉദ്ഘാടനം ചെയ്യുന്നു
മധുരം വിജയം... എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂക്കോട്ടൂർ പി.കെ.എം.ഐ.സി സ്‌കൂളിലെ വിദ്യാർത്ഥിനിയായ റാനിയക്ക് മാതാപിതാക്കൾ മധുരം നൽകിയപ്പോൾ.
എറണാകുളം തേവര പാലത്തിൽ ചൂണ്ടയിടുന്ന യുവാവിന് ചൂണ്ടയിൽ കിട്ടിയ മീൻ.
ഭാഗ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com