ബെസ്റ്റ് കണ്ണാ കണ്ണാ...വിഷുവിനോടനുബന്ധിച്ച് എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കൃഷ്ണ വിഗ്രഹങ്ങൾ വില്പന നടത്തുന്നയാളുമായി വില പേശുന്ന യുവതി
തീയിൽ കുരുത്തവർ...കനത്ത ചൂടിൽ പണിയിലേർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളി. മുല്ലശ്ശേരി കനാൽ റോഡിൽ നിന്നുള്ള കാഴ്ച്ച
പാലക്കാട് ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരി ഭാഗത്ത് തിരെഞ്ഞടുപ്പ് പ്രചരണത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നു .
കണ്ണൻ കളറായി...വിഷുവിന് മുന്നോടിയായി വഴിയോരത്ത് വില്പനയ്ക്കായി കൃഷ്ണന്റെ വിഗ്രഹങ്ങൾ നിരത്തിയിരിക്കുന്നത് നോക്കിക്കാണുന്ന കുട്ടി. പള്ളുരുത്തിയിൽ നിന്നുള്ള കാഴ്ച
കൈ വിടാതെ ... പാലക്കാട് ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ ലക്കിടി പേരൂർ ഭാഗത്ത് തിരെഞ്ഞടുപ്പ് പര്യടനത്തിനിടെ വൃദ്ധയ്ക്ക് ഹസ്തദാനം നൽകി വോട്ട് അഭ്യർത്ഥിക്കുന്നു.
പാലക്കാട് മലമ്പുഴ കൊട്ടേക്കാട് ആറങ്ങോട്ട് കുളമ്പ് ഭാഗത്ത് വലത് കാലിൽ പരിക്കേറ്റ നിലയിൽ 'കണ്ടെത്തിയ കാട്ടനയെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മറ്റിയതിന് ശേഷം അവശ നിലയിൽ ആയ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിചരണം നൽകുന്നു .
തമിഴ്നാട് കൃഷ്ണഗിരി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ തിരഞ്ഞെടുപ്പ് കമ്മിഷൻ്റ നിർദേശപ്രകാരം മൂടി കെട്ടിയിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും, പ്രതിമകളും മറക്കണമെന്നാണ് നിയമം
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ സമരം നടത്തുന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി. ബി.അനിതയ്ക്ക് പിന്തുണയുമായി അതിജീവിത കണ്ണുമൂടി കെട്ടി പ്രതിഷേധിച്ചപ്പോൾ
വിഷുവിപണിയെ മുന്നിൽകണ്ട് കോഴിക്കോട് മുതലക്കുളത്തിന് സമീപം കൃഷ്ണ വിഗ്രഹങ്ങൾ വിൽപ്പനയ്ക്ക് എത്തിയപ്പോൾ.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പെരുന്നാൾദിനമെത്തി. ഏവർക്കും പെരുന്നാൾ ആശംസകൾ.
പെരുന്നാൾ ദിനത്തിൽ കോഴിക്കോട് ബീച്ചിൽ നടന്ന ഈദ് ഗാഹ്.
കോഴിക്കോട് കോയ റോഡിലെ പടക്കവിപണിയിലെ തിരക്ക്
ഒരുങ്ങി ഇറങ്ങാം... കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി സദസിലിരുന്ന് ഒരുങ്ങുന്നു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ സമീപം.
എൻ.ഡി.എ കോഴിക്കോട് ലോകസഭാ മണ്ഡലം മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയെയും കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിനെയും പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്പിക്കകത്ത് നടന്ന സ്വീകരണ പരിപാടിയിൽ കൊല്ലം ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ കെ.ശാന്തയെ ചേർത്തുനിറുത്തുന്നു
മുണ്ടൂർ പാലക്കീഴ് ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടിയോടനുബന്ധിച്ച് വിവിദ ദേശങ്ങളുടെ വേല ചുങ്കത്ത് സംഘമിച്ചപ്പോൾ.
കൊല്ലം ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. കെ.പ്രേമചന്ദ്രനെ സ്വീകരിക്കാൻ എത്തിയ കുട്ടിയെ ആലിംഗനം ചെയ്തപ്പോൾ.
തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ ഉദ്ഘാടനത്തിന് പാലച്ചിറ മേവ കൺവെൻഷനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ .സ്‌ഥാനാർത്ഥി വി.ജോയി സമീപം
കണ്ണന് നടുവിൽ ...വിഷുവിന് വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . പൊൻ കണി കാണുവാനായുള്ള കൃഷ്ണരൂപങ്ങൾ തയാറാക്കുന്ന രാജസ്ഥാൻ സ്വദേശി തൃശൂർ കോലഴിയിൽ നിന്നുമുള്ള ചിത്രം .
തിരുവനന്തപുരം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ ഉദ്ഘാടനത്തിന് പാലച്ചിറ മേവ കൺവെൻഷനിലെത്തിയ പ്രവർത്തകരെ കൊണ്ട് നിറഞ്ഞ സദസ്
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com