എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് മൊബൈലിൽ ചിത്രം പകർത്തുന്ന അന്യസംസ്ഥാന സ്വദേശി
ശക്തമായ മഴയെ തുടർന്ന് കൽപ്പാത്തിപുഴയിലെ ജല നിരപ്പ് ഉയർന്നപ്പോൾ.
പാലക്കാട് നഗരത്തിൽ ടൗൺ റെയിൽവേ സ്റ്റേഷൻ വളപ്പിലെ വൻമരം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിലെ ടാക്സി സ്റ്റാൻഡിന് മുകളിലേക്ക് വീണത് അഗ്നിരക്ഷാസേനയും കെ.എസ്.ഇ. ബിയും ചേർന്ന് മുറിച്ചു മാറ്റുന്നു .
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം കെ .പി.സി.സി .വൈസ് പ്രസിഡണ്ട് വി ടി ബൽറാം ഉദ്ഘാടനം ചെയ്യുന്നു .
ശക്തമായ കാറ്റിലും മഴയിലും കൽപ്പാത്തിയിലെ കടമുറികൾ തകർന്നനിലയിൽ.
സി.ജെ ആൻ്റണി രചിച്ച പുന:പ്രവേശം നോവലിൻ്റെ പ്രകാശനം എൻ.ജി.ഒ.യൂണിയൻ ഹാളിൽ വച്ച് മുൻ മന്ത്രി പി.കെ.ഗുരുദാസൻ നിർഭയ സെൽ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീല മേനോന് നൽകി പ്രകാശനം ചെയ്യുന്നു.പുന:പ്രവേശം രചയിതാവ് സി.ജെ.ആൻ്റണി,എൻ.ഷൺമുഖദാസ്, ചിത്രകാരൻ എസ്.ആർ.അജിത്,എച്ച്.ഖലീൽ എന്നിവർ സമീപം.
ഓർമ്മകൾക്ക് ഒരാണ്ട് തൃശൂർ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങ് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കനത്ത മഴയെ തുടർന്ന് കോഴിക്കോട് പാലാഴിയിൽ കളത്തിൽതാഴം പ്രബീഷിന്റെ വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ വീട്ടുസാധനങ്ങൾ മാറ്റുന്ന വീട്ടമ്മ
കോഴിക്കോട് തടമ്പാട്ടുതാഴം ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ട്
കനത്ത മഴയെ തുടർന്ന് കോഴിക്കോട് പാലാഴി കടയിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴ കാരണം ഡി.ടി.പി.സിയുടെ കീഴിലുള്ള ഭട്ട് റോഡ് ബീച്ച് അടച്ചിട്ടുകൊണ്ട് നോട്ടീസ് പതിപ്പിച്ചപ്പോൾ
മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കസബ വില്ലേജിലെ ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ എച്ച്.എസ്.എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംമ്പിൽ കഴിയുന്നവർ
ദേശീയപാത നിർമ്മാണത്തിനായി തോടുകളെല്ലാം അടച്ചതോടെ ഹൈലൈറ്റ് മാളിന് സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ
മുല്ലശേരി കനാലിലെ കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ കാഴ്ച. ഓയിലും കുപ്പികളും നിറഞ്ഞ അവസ്ഥയിലാണ്
കടലിൽ കരുതലോടെ...ശക്തമായി പെയ്യുന്ന കനത്ത മഴയിൽ തീരദേശ മേഖലകളിൽ കടലുകയറ്റം രൂക്ഷമാണ്. പുതുവൈപ്പ് ബീച്ചിൽ ആഞ്ഞടിക്കുന്ന തിരമാല
വെള്ളത്തിൽ...സൗത്ത് റെയിൽവേ സ്റ്റേഷൻ കെ.എസ്.ആർ.ടി.സി റോഡ് തകർന്ന് വെള്ളക്കെട്ടായപ്പോൾ
എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ കനത്ത കാറ്റ് വീശിയതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വഴിയോരക്കച്ചവടക്കാരൻ കച്ചവടത്തിനായി ഉപയോഗിച്ച  കുട കാറ്റിൽ പറന്ന് പോകാതിരിക്കാൻ ചുരുക്കി വയ്ക്കുന്നു
മഴ കനത്തതോടെ കോഴിക്കോട്  പയ്യോളി ദേശീയ പാതയ്ക്ക്  സമീപത്തെ പെട്രോൾ പമ്പിൽ വെള്ളം കയറിയപ്പോൾ.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ ഒ. പി. കൗണ്ടറിന് മുന്നിൽ വെള്ളം കയറിയപ്പോൾ
കനത്തമഴയിൽ കക്കോടി ടൗൺ വെള്ളത്തിൽ മുങ്ങിയപ്പോൾ.
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com