പൈപ്പിൻ പുറത്തെ മയക്കം... കൊവിഡ്ക്കാലമാണെങ്കിലും ഉറങ്ങാതെ പറ്റില്ലല്ലോ. കോട്ടയം എം.ജി. റോഡിൽ തണൽമരത്തിന് ചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പൈപ്പിന് മുകളിൽ കിടന്നുറങ്ങുന്നവർ.
തൃശൂർ പൂരത്തിന്റെ ഘടക പൂരങ്ങളിൽ ഒന്നായ കണിമംഗലം ശാസ്താവ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരാന പുറത്ത് എഴുന്നള്ളി വടക്കുംനാഥ ക്ഷേത്രം പടിഞ്ഞാറെ നടയിൽ.
തൃശൂർ പൂരത്തിനിടെ പൊലീസ് ഉദ്യേഗസ്ഥൻ്റെ കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു കൊടുക്കുന്ന കമ്മറ്റിക്കാർ.
വാളയാർ കേസ് സി.ബി.ഐ അന്വേഷണത്തിൻ്റെ ഭാഗമായി അട്ടപ്പള്ളത്ത് കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയടുക്കാനായി സംഘം എത്തിയപ്പോൾ.
നഗരത്തിൽ പെയ്ത് മഴയെ തുടർന്ന് സെക്രട്ടേറിയറ്റ് സമര ഗേറ്റിന് സമീപത്തെ റോഡിലെ ഓടയിൽ ഒഴുകിപോകാനാവാതെ കെട്ടിക്കിടന്ന മലിനജലം ഒഴുക്കി വിടുന്നതിനായ് ഓടയിലെ തടസം കമ്പ് കൊണ്ട് കുത്തി നീക്കുന്ന പൊലീസ് സേനാംഗങ്ങൾ.
തലസ്‌ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരക്കൊഴിഞ്ഞ പാളയം കണ്ണിമേറാ മാർക്കറ്റ്. പൊലീസിന്റെയും, സർക്കാരിന്റെയും ഭാഗത്ത് നിന്ന് നിയന്ത്രണങ്ങൾ വന്നതോടെ ആൾക്കാർ സാധനങ്ങൾ വാങ്ങാൻ വരുന്നത് വളരെ കുറവാണ് എന്നാണ് കച്ചവടക്കാർ പറയുന്നത്.
തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരത്തിനായ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളുന്നു.
പൂരം... വിജനം... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് വിജനമായ സ്വരാജ് റൗണ്ട്.
തൃശൂർ പൂരത്തിലെ വളരെ പ്രസിദ്ധമായ ഇലഞ്ഞിതറമേളം.
തൃശൂർ പൂരത്തിൻ്റെ ഭാഗമായി പൂരത്തിന് അണിനിരക്കുന്ന പാറമേക്കാവ് വിഭാഗത്തിൻ്റെ ആനകളുടെ ചിപ്പ് പരിശോധിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
ശൂന്യം... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലമ്പുഴ ഡാം ശൂന്യമായി കിടക്കുന്നു. ആൻ്റിജെൻ ടെസറ്റ് ആർ.ടി.പി.സി.ആർ പരിശോധനയുടെ റിസൾട്ട് കാണിച്ചാൽ മാത്രമെ ഉദ്യാനത്തിന് അകത്ത് പ്രവേശനം അനുവദിക്കുന്നുള്ളു.
കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ രാരാജി നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയവർ.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയിൽ മാസ്ക് ധരിക്കാതെ ഇരുചക്രവാഹം ഓടിക്കുന്നവരെ പൊലീസ് തടഞ്ഞപ്പോൾ. പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോന്നുള്ള പരിശോധനകൾ നടത്തുന്നതിനായി കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം തയ്യാറാക്കിയ പൊലീസ് ചെക്ക് പോസ്റ്റ്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാനടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പൊതുയിടങ്ങളിൽ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളെ പറ്റി മത്സ്യ കച്ചവടക്കാർക്ക് നിർദേശങ്ങൾ നൽകുന്നു.
പൂരമേ... ആവേശമേ... തൃശൂർ പൂരത്തിന് വിളംബരമുണർത്തി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാക്കുളം ശിവക്കുമാർ വടക്കുംനാഥക്ഷേത്രത്തിലെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നള്ളുന്നു.
കരുതലും കഷ്ടപ്പാടും... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ തിരക്ക് കൂടിയതിനെ തുടർന്ന് ടോക്കൺ ഉള്ളവരെ മാത്രം പൊലീസിന്റെ നിയന്ത്രണത്തിൽ അകത്തേക്ക് കടത്തിവിടുന്നു.
അകലം പാലിച്ച്... കോട്ടയം ബേക്കർ എൽ.പി.സ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കാത്ത് നിൽക്കുന്നവർ.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വാരാജ് റൗണ്ടിനു സമീപം കൂട്ടംകൂടി നിൽക്കുന്നവരെ തിരിച്ചയക്കുന്ന പൊലീസ്.
കോവിഡ് വാക്‌സിനേഷൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അറിയാതെ ജനറൽ ആശുപത്രിയിൽ വാക്‌സിൻ എടുക്കാൻ എത്തിയവരുടെ തിരക്ക്.
  TRENDING THIS WEEK
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
ക്ലോസ്ഡ്... തൃശൂർ പൂരം പ്രദർശന നഗരിയിലെ കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദർശന നഗരി അടച്ചപ്പോൾ.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വാരാജ് റൗണ്ടിനു സമീപം കൂട്ടംകൂടി നിൽക്കുന്നവരെ തിരിച്ചയക്കുന്ന പൊലീസ്.
ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇല്ലെന്നറിഞ്ഞ് മടങ്ങിപ്പോകുന്നു.
'നിറം മങ്ങി'... തൃശൂർപൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് കുടമാറ്റം പ്രതീക്ഷിച്ച് ഉണ്ടാക്കിയ വർണ്ണ കുടകൾ മടക്കി വച്ചിരിക്കുന്നു. സമീപം പാതിവഴിയിലെത്തിയകുടകളുടെ നിർമ്മാണം പൂർത്തിയാക്കുന്നു.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com