സിന്ദൂര മാമ്പഴം ... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മാമ്പഴക്കാലം വിപണനമേള കാണാനെത്തിയ കുട്ടി സിന്ദൂര മാമ്പഴം എടുത്ത് നോക്കുന്നു
അവധിക്കാലം കഴിയാറായെങ്കിലും എറണാകുളം സുഭാഷ് പാർക്കിൽ കുട്ടികളുടെ തിരക്കിന് ഒരു കുറവുമില്ല പാർക്കിൽ നിന്നുള്ള കാഴ്ച
പണി ഇഴഞ്ഞു നീങ്ങുന്ന ഹോളി ഏഞ്ചൽസ് സ്കൂളിന് മുന്നിലൂടെ പോകുന്ന വഞ്ചിയൂർ റോഡ്.ഈ റോഡ് പൂർണ്ണമായും വെട്ടിപൊളിച്ചിട്ട് മാസത്തിലേറെയായി .ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ സ്കൂൾ തുറക്കാനും ,കാലവർഷം എത്താനും
ഓഫ് സിഗ്നൽ...എറണാകുളം നഗരത്തിലെ കെ.പി.സി.സി സിഗ്നൽ ലൈറ്റിൽ നിന്നും പറന്ന് പോകുന്ന കാക്ക
എറണാകുളം പുത്തൻകുരിശിൽ പെയ്ത കനത്ത മഴയിലൂടെ കുട ചൂടി നടന്ന് നീങ്ങുന്ന സ്ത്രീ
കെ.എസ്.ആർ.ടി.സി ജീവനക്കാരും മനുഷ്യരാണ് ,ഞങ്ങൾക്കും ജീവിക്കണം , ചെയ്‌ത ജോലിയ്ക്ക് ശമ്പളം തരൂ സർക്കാരേ എന്നാവശ്യപ്പെട്ട് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ പകൽ പന്തവുമായി ചീഫ് ആഫീസിലേക്ക് നടത്തിയ മാർച്ച് .
മസ്‌ക്കറ്റിൽ ജോലിയിലിരിക്കെ കുഴഞ്ഞു വീണ് മരണമടഞ്ഞ നമ്പി രാജേഷിന്റെ ഭൗതിക ദേഹം തിരുവനന്തപുരം നെടുങ്കാടുള്ള വാടക വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ.ഭാര്യ അമൃത സമീപം
മസ്‌ക്കറ്റിൽ ജോലിയിലിരിക്കെ കുഴഞ്ഞു വീണ് മരണമടഞ്ഞ നമ്പി രാജേഷിന്റെ ഭൗതിക ദേഹം തിരുവനന്തപുരം നെടുങ്കാടുള്ള വാടക വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കാര ചടങ്ങുകൾക്കായി തൈക്കാട് തമിഴ് സ്മശാനത്തിലേക്ക് കൊണ്ട് പോകുന്നു
മസ്‌ക്കറ്റിൽ ജോലിയിലിരിക്കെ കുഴഞ്ഞു വീണ് മരണമടഞ്ഞ നമ്പി രാജേഷിന്റെ ഭൗതിക ദേഹം തിരുവനന്തപുരം നെടുങ്കാടുള്ള വാടക വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയ ഭാര്യ അമൃത.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.പുഷ്പലത സമീപം.രോഗം മൂർച്ചിച്ചപ്പോൾ അവസാനമായി നമ്പി രാജേഷിനെ കാണാനായി ഭാര്യയും അമ്മയും എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തെങ്കിലും ജീവനക്കാരുടെ സമരം കാരണം പോകാൻ കഴിഞ്ഞില്ല
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ കുന്നുകുഴി വാർഡിലെ റോഡിലെ ഓടകളിലെ മണ്ണ് കോരി റോഡിന് സൈഡിൽ ഇട്ടിരിക്കുന്നു.ഇത് മഴ തിരികെ ഓടയിലേക്ക് തന്നെ വീഴും
ജീവിത കയറിൽ... തൃശൂർ പുത്തൻ പള്ളിയിലെ 260 അടി ഉയരമുള്ള ബൈബിൾ ടവറിൽ കയറു കെട്ടി പെയിൻറിങ് തൊഴിലിൽ ഏർപ്പെടുന്ന ആൾ. ഫോട്ടോ : അമൽ സുരേന്ദ്രൻ
ഇന്നലെ പെയ്ത് ശക്തമായ മഴയിൽ വെള്ളം കയറിയ തമ്പാനൂർ എസ്.എസ് കോവിൽ റോഡിന് സമീപത്തെ കടകളിൽ നിന്നും വെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്ന ജീവനക്കാർ
കടകളിൽ നിന്നും വെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്ന ജീവനക്കാർ
ഇന്നലെ പെയ്ത് ശക്തമായ മഴയിൽ വെള്ളക്കെട്ടായ പേട്ട ചാക്ക ബൈപ്പാസ് റോഡ്
ശക്തമായ മഴയിൽ വെള്ളക്കെട്ടായ പേട്ട ചാക്ക ബൈപ്പാസ് റോഡ്.
കാടുകണ്ട് പറന്ന്... ഇടുക്കി ആനച്ചാലിൽ എത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഹോട്ട് എയർ ബലൂൺ. അവധിക്കാലം ആഘോഷിക്കാനായി എത്തുന്നവരുടെ പ്രധാന ആകർഷണമാണിത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപിഴവിനിരയായ കുട്ടി തന്റെ ശസ്ത്രക്രിയ ചെയ്ത വിരൽ ഉയർത്തിക്കാട്ടുന്നു
നടന ഭാഷ... കേൾവിശക്തി കുറഞ്ഞവർക്കായി മോഹിനിയാട്ടം ആസ്പദമാക്കി മേതിൽ ദേവിക തയാറാക്കിയ ഹ്രസ്വചിത്രം ക്രോസോവറിൻ്റെ പ്രദർശനം കാണാൻ കോട്ടയം സി.എം.എസ് കോളേജിലെത്തിയ നീർപ്പാറ ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥിനികളെ മേതിൽ ദേവിക സ്വീകരിക്കുന്നു.
മകളെന്ന ഭാഗ്യം...മുച്ചക്ര സൈക്കിളിൽ ഭാഗ്യക്കുറി വില്പന നടത്തുന്ന,ശാരീരിക അവശതകളുള്ള അജന്തേഷിനൊപ്പം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ ആവണി. കഴിഞ്ഞ നാലുവർഷമായി അവധിയുള്ള ദിവസങ്ങളിൽ അച്ഛനു തുണയായി ആവണിയും ഒപ്പമുണ്ട്.കോട്ടയം കുമരകം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
നെൽകർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം സപ്ലൈ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
  TRENDING THIS WEEK
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
വേനലും വള്ളിയും ... മധ്യവേനൽ അവധി ദിവസങ്ങൾ ആഘോഷകരമാക്കുന്ന കുട്ടികൾ വേരാൽ വള്ളിയിൽ തുങ്ങികളിക്കുന്നു പാലക്കാട് ആനിക്കോട് ആലിൻചുവട് ബസ് സ്റ്റോപ്പിൽ നിന്നും
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം വേമ്പനാട്ട് കായലിൽ മണ്ണ് ഡ്രഡ്ജ് ചെയ്ത് കടന്ന് പോകുന്ന ഡ്രഡ്ജർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com