കുവൈത്ത് മംഗഫിലെ കമ്പനി കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലപ്പുറം പുലാമന്തോൾ സ്വദേശി എം പി ബാഹുലേയൻറെ പൊതുദർശനത്തിനുവെച്ച മൃതശരീരത്തിനരികെ ഇരുന്ന് വിതുമ്പുന്ന ഭാര്യ പ്രവീണയും അച്ഛൻ വേലായുധനും
പെരിന്തൽമണ്ണയിൽ നടക്കുന്ന " ഇ എം എസിന്റെ ലോകം" ദേശീയ സെമിനാർ രണ്ടാം ദിനം ഉദ്‌ഘാടനം ചെയ്യുന്ന എ വിജയരാഘവൻ
കുവൈറ്റിൽ തീ പിടുത്തത്തിൽ മരണമടഞ്ഞ മലപ്പുറം പുലാമന്തോൾ സ്വദേശി എം പി ബാഹുലയൻറെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബാഹുലയൻറെ പിതാവായ വേലായുധനെ ആശ്വസിപ്പിക്കുന്നു.
ഇ എം എസിൻറെ സ്മരണയിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന 'ഇ എം എസിൻറെ ലോകം' ദേശീയ സെമിനാറിനെത്തിയ സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആദ്യ സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നു
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മതിലിൽ സ്വദേശി സുമേഷിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ അച്ഛന്റെ ചേതനയറ്റ മുഖത്തേയ്ക്ക് നോക്കിനിൽക്കുന്ന മകൾ ഏഴ് വയസുകാരി അവനിക
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മതിലിൽ സ്വദേശി സുമേഷിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ കൈകൂപ്പി പൊട്ടിക്കരയുന്ന അച്ഛൻ സുന്ദരൻ പിള്ള
സുമേഷിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ മന്ത്രി ജെ.ചിഞ്ചുറാണി അന്ത്യോപചാരം അർപ്പിക്കുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി, കോൺഗ്രസ് നേതാവ് സൂരജ് രവി എന്നിവർ സമീപം
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മതിലിൽ സ്വദേശി സുമേഷിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ അച്ഛന്റെ ചേതനയറ്റ മുഖത്തേക്ക് നോക്കിയിരിക്കുന്ന മകൾ ഏഴ് വയസുകാരി അവനികയെ ബന്ധു ആശ്വസിപ്പിക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മതിലിൽ സ്വദേശി സുമേഷിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന സുമേഷിന്റെ അമ്മ ശ്രീകുമാരി
കുവൈറ്റിൽ തീ പിടുത്തത്തിൽ മരിച്ച കൊല്ലം ശൂരനാട് സ്വദേശി ഷമീറിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സുറുമി.
കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളായ ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരെ മൊഴി രേഖപ്പെടുത്താൻ കൊല്ലം കോടതിയിൽ എത്തിയപ്പോൾ
കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളായ ഷംസൂൺ കരിം രാജ, അബ്ബാസ് അലി എന്നിവരെ മൊഴി രേഖപ്പെടുത്താൻ കൊല്ലം ജില്ലാ കോടതിയിൽ കൊണ്ടുവന്നപ്പോൾ
എന്റെ കൗമുദി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും ശ്രീലക്ഷ്മി കാഷ്യൂസ് എം.ഡിയുമായ പി.സുന്ദരൻ നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ദീപ്‌തി ശ്രീനിവാസ്, ഹെഡ്മിസ്ട്രസ് ജെ.മായ, സ്റ്റാഫ് സെക്രട്ടറി പി.രാജാബിനു, പി.ടി.എ വൈസ് പ്രസിഡന്റ് ലിജി അജു, പി.ടി.എ എക്സി. അംഗം സുരേഷ് കുമാർ, അദ്ധ്യാപിക ഡി.എസ്.ജയ, ഓഫീസ് അസി. പി.എ.അനിൽ കുമാർ എന്നിവർ സമീപം
കെ.ജിഒ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കന്റോൺമെന്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനത്തിന് മുന്നോടിയായി കൊല്ലം ചിന്നക്കടയിൽ നടന്ന പ്രകടനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കാരണ പ്ലാന്റിൽ ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനു നൽകിയ അനുമതി പിൻവലിക്കണമെന്ന്് ആവശ്യപ്പെട്ടു പ്രിൻസിപ്പൽ കെ.ജി. സജീത്ത്കുമാറിനെ ഖരാവോ ചെയ്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കുന്നു.
സമരം ചെയ്ത വിദ്യാർത്ഥികൾക്ക് വൻ തുക പിഴയിട്ടതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കുന്നമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് എൻ ഐ ടി യിലേക്ക് നടത്തിയ മാർച്ച്‌ അക്രമാസക്തമായപ്പോൾ.
അവസാന സ്പർശത്താൽ...കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം തെക്കൻ പാലയൂർ ഉള്ള വസതിയിൽ കൊണ്ടുവന്നപ്പോൾ ശരീരത്തിൽ അവസാനമായി തൊട്ടുകൊണ്ട് യാത്ര പറയുന്ന മകൻ ഇയാൻ ,അച്ഛൻ ബാബു,ഭാര്യ ജിനീത,അമ്മ അന്നമ്മ തോമസ് എന്നിവർ .
ടീച്ചറമ്മ.... അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് തോപ്പയിൽ കളിക്കൂട്ടം അങ്കണവാടിയിൽ പാട്ടുപാടി കുട്ടികൾക്ക് ചോറു കൊടുക്കുന്ന അദ്ധ്യാപിക ദിവ്യ.
കോഴിക്കോട് ബട്ട് റോഡ് കോനാട് ബീച്ചില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചപ്പോള്‍
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേയ്ക്ക് മടങ്ങുന്ന ബോട്ടുകൾ. നീണ്ടകരയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ലാസ്റ്റ്സീൻ... ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിലെ വലകളിൽപ്പെട്ട ചെറുമീനുകൾ പെറുക്കി കളയുന്ന മത്സ്യ തൊഴിലാളികൾ.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടിലെ വലകൾ അഴിച്ചെടുക്കുന്ന തൊഴിലാളികൾ. നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com