പട്ടികജാതി ക്ഷേമസമിതി ദക്ഷിണമേഖലാ കൺവെൻഷൻകൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്യുന്നു
ശക്തമായി പെയ്ത മഴയിൽ എറണാകുളം മറൈൻഡ്രൈവ് വാക്‌വേയിൽ അടിഞ്ഞ് കൂടിയ ചവറുകൾ നീക്കം ചെയ്യുന്ന കുടുംബശ്രീ മിഷന്റെ ശുചീകരണത്തൊഴിലാളികൾ
റീൽ ലൈഫ്...സ്കൂൾ, കോളേജുകളുടെ വേനലവധിയുടെ അവസാന ആഴ്ചയാണ് കടന്ന് പോകുന്നത്, അവസാന ദിനങ്ങൾ അടിച്ച് പൊളിക്കാൻ ഒരുങ്ങിത്തന്നെയാണ് കുട്ടികളും. എറണാകുളം മറൈൻ ഡ്രൈവ് കലാം നഗറിൽ റീൽസ് ചെയ്യുന്ന കുട്ടികൾ
കോട്ടയം കൊല്ലാട് കൊല്ലക്കവലയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ
കനത്ത മഴയിൽ വെള്ളം കയറിയ അയർക്കുന്നം പുന്നത്ര പ്രദേശത്ത് വള്ളത്തിൽ പോയി കറണ്ട് വിശ്ചേധിച്ച് വരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ
കനത്ത മഴയിൽ വെള്ളം കയറിയ കിടങ്ങൂർ കട്ടച്ചിറ പ്രദേശം
ശക്തമായ മഴയിൽ കോട്ടയം ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറിയപ്പോൾ
ശക്തമായ മഴയിൽ കോട്ടയം കുമരകം റോഡിലെ ആമ്പക്കുഴി പ്രദേശത്ത് വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ വെള്ളം കയറിയ അയർക്കുന്നം പുന്നത്ര റോഡ്
ശക്തമായ മഴയിൽ വെള്ളം കയറിയ മോസ്കോ വടവാതൂർ റോഡ്
മണ്ണിൽ വിളഞ്ഞു മഴയിൽ പൊലിഞ്ഞു...ശക്തമായ മഴയിൽ വെള്ളം കയറി മൂടിയ അയർക്കുന്നം പുന്നത്ര സ്വദേശി ടോമി ജോസഫിന്റെ കപ്പ തോട്ടത്തിൽ നിന്ന് പറിച്ച കപ്പയുടെ പാകമാകാത്ത കിഴങ്ങുകൾ വാരിക്കൂട്ടി കളയുന്ന തൊഴിലാളി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ടോമിയ്ക്കുണ്ടായത്
ദുരിതത്തിന്മേൽ കൂര ... ശക്തമായ മഴയിൽ കോട്ടയം നട്ടാശ്ശേരി മാലിമേൽ രാധാകൃഷ്ണൻ നായരുടെ വീടിൻറെ മേൽക്കൂര മുഴുവൻ നിലം പതിച്ചത്തിനെത്തുടർന്ന് മുറിക്കുള്ളിൽ വീണ മേൽക്കൂരയുടെ ഭാഗങ്ങൾ പെറുക്കി മാറ്റുന്ന വീട്ടമ്മ ചന്ദ്രമതിയമ്മ
ശക്തമായ മഴയിൽ പാലാ കൊട്ടാരമറ്റത്ത് വെള്ളം കയറിയപ്പോൾ
കോട്ടയത്ത് ഇന്നലെ പെയ്ത ശക്തമായ മഴയിൽ യാത്ര ചെയ്യുന്നവർ
പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ അമ്പലം പടിക്കൽ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചപ്പോൾ
പാലാ ഈരാറ്റുപേട്ട റൂട്ടിൽ ദീപ്തികടവിൽ മീനച്ചിലാർ കരകവിഞ്ഞ് റോഡിലൂടെ ഒഴുകിയപ്പോൾ
ഈരാറ്റുപേട്ട വാഗമൺ റോഡ് തീക്കോയി കല്ലം ഭാഗത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടപ്പോൾ
ശക്തമായ മഴയിൽ കോട്ടയം നട്ടാശ്ശേരി മാലിമേൽ രാധാകൃഷ്ണൻ നായരുടെ വീടിൻറെ മേൽക്കൂര നിലം പതിച്ചപ്പോൾ
കടപുഴകും കാലം...ശക്തമായ മഴയിൽ കോട്ടയം നട്ടാശ്ശേരി തെക്കേആലപ്പാട്ട് രവിയുടെ വീടിൻറെ മുകളിലേക്ക് തേക്കുമരം കടപുഴകി വീണപ്പോൾ
കനത്ത മഴയെ തുടർന്ന് കോട്ടയം കാഞ്ഞിരം സ്കൂൾ മുറ്റത്തുണ്ടായ വെള്ളക്കെട്ട്
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com