സ്റ്റേ @ സ്ട്രീറ്റ്... കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വഴിയോരക്കച്ചവടം നടത്താനെത്തിയ സ്ത്രീ പാതയോരത്ത് കുടക്കീഴയിൽ കിടന്നുറങ്ങുന്നു. കോട്ടയം സെൻട്രൽ ജംഷനിൽ നിന്നുള്ള കാഴ്ച
കൊവിഡ് 19 ലക്ഷണമുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ ആംബുലൻസ് ഡ്രൈവർ ഐസൊലേഷൻ വാർഡിൽ വിവരങ്ങൾ ധരിപ്പിക്കുന്നു
പാളയത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നു
പരിശോധന ശക്തമാക്കി... കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി നഗരത്തിലെത്തിയ യാത്രക്കാർക്ക് പൊലീസ് നിർദേശം നൽകുന്നു
തിരുവനന്തപുരം കോട്ടയ്ക്കകത്തെ സബ് ട്രഷറിയിലെ കൈവരികൾ ക്ലീൻ ചെയ്യുന്ന ഉദ്യോഗസ്ഥൻ
ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധന
ഇനിയുമെത്രനാൾ... ലോക്ക് ഡൗൺ സാഹചര്യത്തിൽ വീടില്ലാതെ തെരുവിൽ കഴിഞ്ഞവർക്ക് കമ്മ്യൂണിറ്റി ഹാളുകൾ ഏർപ്പെടുത്തിയെങ്കിലും പലരും ഇപ്പോഴും പൊതുപ്രവർത്തകർ എത്തിക്കുന്ന ആഹാരം കഴിച്ച് തെരുവിൽതന്നെ കഴിഞ്ഞുകൂടുന്നു, കോട്ടയം നാഗമ്പടത്തിന് സമീപം വഴിയോരത്തെ ഷെഡിൽ കഴിയുന്ന അംഗവൈകല്യമുള്ള ആൾ.
നന്മയിലേക്കാണി കൈകൾ..., സമ്പൂർണ ലോക്ക് ഡൗണിൽ തിരക്കില്ലാത്തതിനാൽ ഇലക്ട്രിക് ലൈനുകളിലേക്ക് വളർന്ന് കിടക്കുന്ന മരച്ചില്ലകൾ വെട്ടുന്ന ജോലിക്കിറങ്ങിയതാണ് കെ.എസ്.ഇ.ബി. ജീവനക്കാർ. കമ്പിയിലേക്ക് വീണുകിടക്കുന്ന ചില്ലയിൽ നിറയെ മാങ്ങയും, പിന്നെ ഒന്നും നോക്കിയില്ല കൈയ്യിലിരുന്ന ഷീറ്റ് പി‌ടിച്ച് നിലത്ത് വീഴാതെ പറിച്ചെടുക്കുന്നു. വീട്ടിൽ കൊണ്ടുപോകാനല്ല കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണിൽ നൽകാനാണ്. എറണാകുളം ടി.ഡി. ഗ്രൗണ്ടിന് സമീപത്ത് നിന്നുള്ള കാഴ്ച
കാശിനും കരുതൽ...കോട്ടയം സബ് ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങിയ റിട്ട അദ്ധ്യാപിക അന്നമ്മ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്ലൗസിട്ട കൈകൾ കൊണ്ട് നോട്ടെണ്ണി നോക്കുന്നു
വ്യാതസ്ഥനായ ബാബുവിനെ സത്യത്തിൽ ആരും തിരിച്ച് അറിഞ്ഞില്ല..., കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് എടത്തറ കൊക്കയം പറമ്പ് വീട്ടിൽ കെ. മ്പാ ബു വയോജനങ്ങൾക്കും കിടപ്പ് രോഗികൾക്കും വീട്ടിൽ എത്തി ഹയർ കട്ടിംഗ് ചെയുത് കൊടുക്കുന്നു. തികച്ചും സൗജന്യമായിട്ടാണ് .
മുഖ്യമന്ത്രിയുടെ പ്രസ്താവനയെത്തുടർന്ന് കോഴിക്കോട് ബീച്ചിലെ പരുന്തുകൾക്ക് ഭക്ഷണം കൊടുക്കുന്ന യുവാവ്.
കരുതലിന്റെ സ്നേഹം...കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ടയിലെ ദമ്പതികളായ തോമസ് എബ്രഹാമിനിയും,മറിയാമ്മ തോമസിനേയും രോഗം ഭേദമായി തുടർന്ന് ഡിസ്ചാർജായി കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
ഒത്തിരി നന്ദി... കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ടയിലെ ദമ്പതികളെ രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ കയറ്റിയപ്പോൾ മറിയാമ്മ തോമസ് കൈകൂപ്പി ആരോഗ്യ പ്രവർത്തകർക്ക് സ്നേഹത്തോടെ നന്ദിയറിക്കുന്നു
കൊവിഡ് ചൂടും..വേനൽ ചൂടും.. കൊവിഡിനെ നേരിടാൻ കർച്ചീഫ് മാസ്‌ക്കുണ്ട് , വെയിൽ ചൂടിനെ തടയാൻ തൽക്കാലം ഇതേയുള്ളു മാർഗ്ഗം അവശ്യ സാധനങ്ങൾ വാങ്ങി കാർഡ് ബോർഡ് പെട്ടി തലയിൽ വെച്ച് വരുന്നു മലപ്പുറം എം.എസ്.പിക്ക് മുൻപിൽ നിന്നുള്ള കാഴ്ച.
കോട്ടയം ഇല്ലിക്കൽ തിരുവാർപ്പ് റോഡ് ഇന്നെലെ രാത്രി മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞ് വീണപ്പോൾ
ഊഴം കാത്ത്..., കൊറോണ രോഗത്തെ തുടർന്ന് അനുവദിച്ച സൗജന്യ അരി വാങ്ങാൻ കോട്ടയം കാരാപ്പുഴ ഭീമൻപടിയിലെ റേഷൻ കടയിലെത്തിയവർ
സൂക്ഷിച്ചു നോക്കല്ലേ സുരക്ഷയിലാണെ... ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ടയിൽ നിന്ന് ആവശ്യസാധനങ്ങൾ വാങ്ങി മടങ്ങുന്ന സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ
എറണാകുളം ഗാന്ധി നഗറിലെ റേഷൻ കടയിൽ അരി വാങ്ങുവാൻ എത്തിയവരുടെ നീണ്ട നിര
മലപ്പുറം നഗരത്തിലെ ശുചീകരണത്തൊഴിലാളികളുടെ കൈകള്‍ സാനിറ്റൈസ് ചെയ്യുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. സുചീകരണത്തൊഴിലാളികള്‍ക്കെല്ലാം സ്വന്തമായി സാനിറ്റൈസര്‍ ബോട്ടിലുകള്‍ നല്‍കിയാണ് യാത്രയാക്കിയത്.
പെൻഷൻ വാങ്ങാനായി ട്രഷറിയിലെത്തിയ മുണ്ഡിയമ്മയെ കൈകൾ സാനിറ്റൈസ് ചെയ്തും പുതിയ മാസ്ക് ധരിപ്പിച്ചും ആണ് ട്രഷറിയിലേക്ക് പണം വാങ്ങിക്കാനായി പ്രവേശിപ്പിച്ചത്. പണം ലഭിച്ചതിന് ശേഷം എണ്ണി നോക്കുകയും ശേഷം പോകാനായി ഒരുങ്ങവെ ഒരിക്കൽ കൂടി കൈകൾ സാനിറ്റൈസ് ചെയ്യുകയും മാസ്ക് ശരിയായ രീതിയിൽ ധരിപ്പിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തക. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു ഇന്ന് ട്രഷറി പ്രവർത്തിച്ചത്
  TRENDING THIS WEEK
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
അന്നം മുടങ്ങാതെ...ലോക്ക് ഡൗണിനെ തുടർന്ന് വഴിയരികിൽ അലഞ്ഞ് നടന്നവരും മറ്റുള്ളവർക്കായും എറണാകുളം എസ്.ആർ.വി. സ്കൂളിൽ കൊച്ചി നഗരസഭാ ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം വാങ്ങി പോകുന്ന വൃദ്ധൻ
പെൻഷൻ വാങ്ങാൻ എത്തിയ എൺപതു കാരിയായ വഞ്ചിയൂർ സ്വദേശി എൻ.കെ. രാധമ്മ. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റാച്യുവിലെ ജില്ലാ ട്രഷറിയിൽ കയറാൻ സാധിക്കാത്തത് കൊണ്ട് ജീവനക്കാർ താഴെ എത്തിച്ച പെൻഷൻ തുക എണ്ണി തിട്ടപ്പെടുത്തുന്നു. ലോക്ക് ഡൗൺ ആയതിനാൽ ആട്ടോ റിക്ഷയിലാണ് പെൻഷൻ വാങ്ങാൻ എത്തിയത്
സങ്കടക്കാഴ്ച.... കാമറ കണ്ണിലൂടെ കണ്ണൊന്നു നനഞ്ഞു..., കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് നടന്ന് നീങ്ങുന്നതിനിടയിലാണ് കണ്ണ് നനയുന്ന ആ കാഴ്ച. പെട്ടെന്ന് സഞ്ചി പൊട്ടി അരി റോഡിൽ വീണു. ഗാന്ധി നഗറിലെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്നു സുനിതയും ഷാജിയും. നാല് വർഷങ്ങൾക്ക് മുമ്പ് ജോലിക്ക് പോകുന്നതിനിടയിൽ മെമു ട്രെയിൻ തട്ടി ഇടത് കൈ നഷ്ടപ്പെട്ട് ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഷാജി. സുനിത ക്ളീനിംഗ് ജോലികൾക്ക് പോയാണ് കുടുംബം കഴിയുന്നത്. എറണാകുളം ഗാന്ധി നഗറിൽ നിന്നുള്ള കാഴ്ച
കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
ഒന്നും പറയാനില്ല അനുസരിച്ചാൽ നിനക്ക് കൊള്ളാം : ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ നടക്കുന്ന വാഹനപരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം നകുമ്പോൾ തിരിച്ച് മുത്തം നൽകുന്നു. സചിത്രയും ബവീണയുമാണ് നഗത്തിലെ നായ്ക്കൾക്ക് ഭക്ഷണവുമായി എത്തിയത് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ളതാണ് ഈ നന്മയുടെ കാഴ്ച
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിലേക്കെടുക്കുന്ന ബന്ധുക്കളും ആരോഗ്യപ്രവർത്തകരും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com