ചന്ദ്രനഗർ ശാരദാ പീഠം ശ്രീ ശാരദാമ്പാൾ ക്ഷേത്രത്തിലെ ദ്വീദിന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ അനീഷ് മേനോൻ സംഘവും അവതരിപ്പിച്ച സംഗിത കച്ചേരി.
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കുംമുറിയുടെ നേതൃത്വത്തിൽ വീരമംഗലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന ചൂട്ട്പടയണിയിൽ നിന്ന്
ഡൽഹി കർഷക പോരാട്ടത്തിന് ഐക്യദാഢ്യമർപ്പിച്ച് കേരള കർഷകസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ജില്ലാ പ്രസിഡൻറ് ജി. ഹരിശങ്കർ ഉദ്ഘാടനം ചെയ്യുന്നു
രാധാകൃഷ്ണപ്പണിക്കർ രചിച്ച 'തൊമ്മൻ തുരുത്ത്' എന്ന നോവലിന്റെ പ്രകാശനം മുൻമന്ത്രി ജി.സുധാകരൻ എസ്.എൻ കോളേജ് മലയാളം വിഭാഗം പ്രൊഫസർ ഡോ.അമൃതയ്ക്ക് ആദ്യപ്രതി കൈമാറി നിർവഹിക്കുന്നു
നാട് ചുട്ടുപൊള്ളുന്നു...വേനൽ ചൂട് കടുത്തതോടെ പത്തുമണി കഴിഞ്ഞ ശേഷം പുറത്തിറങ്ങി നടക്കാനും ഇരുചക്ര വാഹനം ഓടിക്കുവാനും സാധികാത്ത വിധത്തിലാണ് നാടും നഗരവും രാവിലെ സ്കൂളിൽ പോകുമ്പോൾ ചൂട് കാരണം മുഖത്ത് വാഹനമോടിക്കുന്ന അമ്മയുടെ ഷാളുകൊണ്ടു മുഖം മറച്ചിരുന്നു യാത്ര ചെയുന്ന വിദ്യർത്ഥി. പച്ചാളത്ത് നിന്നുള്ള കാഴ്ച
അമ്മയെകാത്ത്...കത്തുന്ന വേനൽച്ചൂടിൽ മരച്ചില്ലയിലെ കൂട്ടിൽ അമ്മകാക്കക്കൊണ്ടുവരുന്ന ഭക്ഷണവും കാത്തിരിക്കുന്ന കാക്കക്കുഞ്ഞ്. ഹൈക്കോടത്തിക്കു സമീപത്തു നിന്നുള്ള കാഴ്ച്ച
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമ വേദിയിലേക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ ബാവ കടന്ന് വരുന്നു
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമത്തിന് മുന്നോടിയായി കോട്ടയത്ത് നടന്ന പൈതൃക ഘോഷയാത്ര.
മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ പൈതൃകസംഗമത്തിൻ്റെ മുന്നോടിയായി കോട്ടയം നഹ്റു സ്റ്റേഡിയത്തിലെ സമ്മേളന നഗരിക്കു മുമ്പിൽ ബസലിയസ് മാർത്തോമാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ പതാക ഉയർത്തുന്നു.
ആനന്ദ സദസ്സില്‍...കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.സി.സിയുടെ ജനകീയ ചർച്ചാ സദസില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പരാതി അറിയിക്കനെത്തിയ ലക്ഷ്മിയമ്മക്കും മകള്‍ രാധക്കും കോട്ടയം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ് സിബി കൊല്ലാട് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് ഏറ്റപ്പോള്‍ സദസ്സില്‍ നിന്ന് നിറകണ്ണുകളോടെ നന്ദി പറയുന്ന ലക്ഷ്മിയമ്മ
സദസിന് നന്ദി... കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.സി.സിയുടെ ജനകീയ ചർച്ചാ സദസില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പരാതി അറിയിക്കനെത്തിയ ലക്ഷ്മിയമ്മക്കും മകള്‍ രാധക്കും കോട്ടയം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ് സിബി കൊല്ലാട് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് ഏറ്റപ്പോള്‍ കെ.പി.സി.സി നേതൃത്വത്തിന് മുന്നിലെത്തി നന്ദി പറയുന്ന ലക്ഷ്മിയമ്മയും രാധയും. സിബി കൊല്ലാട് സമീപം.
ആൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡോട്ട് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനോത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്ഘാടനം ചെയ്യന്നു
ഒരൽപ്പം തമാശ ......... കോൺഗ്രസ് സമരാഗ്നി ജാഥ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോൾ നർമ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ,എം.പി കൊടിക്കുന്നിൽ സുരേഷ് എന്നിവർ
ലേശം ഒന്ന് വിയർത്തു......... കോൺഗ്രസ് സമരാഗ്നി ജാഥ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോൾ കടുത്ത ചൂട് കാരണം വിയർപ്പ് ഒപ്പുന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ തൊട്ടടുത്തു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും
വിശ്രമ വേളയിൽ ബൈക്കിന് മുകളിൽ കയറിക്കിടക്കുന്ന ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയിലെ യുവാവ്
അവസാന വേരും...എറണാകുളം നഗരത്തിൽ കെട്ടിട നിർമ്മാണത്തിനായി മരം ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റാനൊരുങ്ങുന്നു
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ദാരികവധം കഥകളിയിൽ നിന്ന്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രഷോഭയാത്രയുടെ പൊതുസമ്മേളനം എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
സമരാഗ്നി ജനകീയ പ്രഷോഭയാത്ര ആലപ്പുഴയിലെ വേദിയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എൻ എസ് യു കോഓർഡിനേറ്റർ കനയ്യ കുമാർ, ഡി. സി. സി പ്രസിഡന്റ് ബാബു പ്രസാദ്, കെ പി സി സി സെക്രട്ടറി എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കൾ കൈകോർത്തപ്പോൾ
സമരാഗ്നി ജനകീയ പ്രഷോഭയാത്ര ആലപ്പുഴയിലെ വേദിയിലെത്തിയപ്പോൾ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും. എൻ. എസ്. യു കോഓർഡിനേറ്റർ കനയ്യ കുമാർ സമീപം
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഗോവ എഫ്. സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് ഇവാൻ വുകൊമനോവിച്ച്
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെ അടുത്തേക്ക് നീങ്ങുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com