ഇന്നലെ ശക്തമായി പെയ്തമഴയത്ത്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
ഇന്നലെ ശക്തമായി പെയ്തമഴയത്ത്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
ഇന്നലെ ശക്തമായി പെയ്തമഴയത്ത്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
ഇന്നലെ ശക്തമായി പെയ്തമഴയത്ത്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
എറണാകുളം വൈറ്റിലയിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ താടിക്ക് കൈകൊടുത്തിരിക്കുന്ന ഡ്രൈവർ
കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗര പ്രഖ്യാപനചടങ്ങിൽ ഒരുക്കിയ കോഴിക്കോടിന്റെ ചരിത്രം പറയുന്ന കൂറ്റൻ കേക്ക് മുറിച്ചശേഷം മേയർ ബീനാഫിലിപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകുന്നു. മന്ത്രി എം.ബി. രാജേഷ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ. പ്രദീപ് കുമാർ തുടങ്ങിയവർ സമീപം.
സാഹിത്യനഗരമായി  കോഴിക്കോടിനെ യുനെസ്കോ തെരഞ്ഞടുത്തതിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള വജ്രജൂബിലി പുരസ്‌കാരം എം. ടി വാസുദേവൻ നായർക്ക് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് സമ്മാനിക്കുന്നു
പത്തനംതിട്ട അന്യസംസ്ഥാനത്തുനിന്ന് ഞാവൽ പഴങ്ങൾ എത്തുന്നു പ്രിയമേറുന്നു
കോന്നി ആനകളുടെ വിസ്മയലോകത്തേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടുപോകുകയാണ് സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കോന്നി ഇക്കോ ടുറിസം സെന്ററിലെ ആന മ്യൂസിയവും ആർട്ട് ഗാലറിയും.
പത്തനംതിട്ട നഗരസഭയിൽ നിയന്ത്രണാതീതമായി ഡെങ്കിപനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചെയർമാൻ്റെയും, നഗരസഭയുടെയും നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബുത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ പ്രീതികാത്മകമായി ഡെങ്കി കൊതുക് വേഷധാരിയായ കുട്ടി ഗന്ധിപ്രതിമയ്ക്ക് മുന്നിൽ അച്ഛന്റെ മോബൈൽ ക്യാമറയ്ക്ക് പോസ് ചെയ്യുന്നു
കനത്ത വെയിലിൽ വഴിയോരത്ത് വിൽപ്പനക്ക് വെച്ചിരിക്കുന്ന ഇളനീര് കുടിച്ച് ദാഹം അകറ്റുന്ന കുട്ടികൾ.കൊചുപിലാമൂട് പാലത്തിനു സമീപത്ത് നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
മഴ വരും, പോകും. അതൊന്നും ഞായർ അവധിയെ ബാധിക്കില്ല. കൊല്ലം ബീച്ചിൽ ഇന്നലെ വൈകിട്ടുണ്ടായ തിരക്ക്
ഇന്നലെ രാത്രി കൊല്ലം പള്ളിമുക്ക് ജംഗ്ഷനിലെ ഹോട്ടലിൽ പടർന്ന തീ കെടുത്താൻ ശ്രമിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൺട്രോൾ ഇല്ലാ കാലം...എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട ബസ്
നെറ്റ് പരീക്ഷ തട്ടിപ്പിൽ പ്രതിക്ഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് പ്രവർത്തകരെ നീക്കം ചെയ്യുന്നു.
ഇന്ന് ലോക യോഗ ദിനം. ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന യോഗയിലെ ഏക പാദ ഉർദ്വ ദനുരാസനം അഭ്യസിക്കുന്ന അയന. കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
പ്ലസ് ടു സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവിശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി പരപ്പില്‍ ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com