ആർട്ടിസ്‌റ് സി.സി അശോകൻറെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി മണിപ്പുഴ മൂലേടത്തെ വീട്ടിൽ ഷിശ്യന്മാർ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പിൽ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ രഘു ശ്രീധറിൻറെ വര വീക്ഷിക്കുന്ന സി.സി അശോകൻ
എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്‌സ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക വിപണി മന്ത്രി വി.എസ് സുനിൽകുമാർ ഉൽപന്നങ്ങൾ നോക്കിക്കാണുന്നു
വിശപ്പാണ് കണ്ണിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ പടുതാമറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടി.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ പുതിയ കാശ്മീർ പുതിയ ഇന്ത്യ എന്ന വിഷയത്തിൽ നടന്ന ചിന്താ സായാഹ്നം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി വി. മുരളീധരൻ, മുൻ ലെഫ്റ്റനന്റ് ജനറൽ ശരത്ചന്ദ്, ജോർജ്ജ് ഓണക്കൂർ, ബിജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഡോ. റേച്ചൽ മത്തായി എന്നിവർക്കൊപ്പം
ജീവിതം നൂൽപ്പാലത്തിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കൈക്കുഞ്ഞുമായി അഭയംപ്രാപിച്ച വീട്ടമ്മ
പാലമാണാലയം... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രദേശവാസികൾ
കണ്ണൂർ കോർപ്പറേഷൻ അവിശ്വാസ പ്രമേയത്തിൽ തിരിച്ചു പിടിച്ചതിൽ യു.ഡി.എഫ് പ്രവർത്തകർ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു.
പന്തളം നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ ആംബുലൻസ് ഇടിച്ചു വീണു കിടക്കുന്ന ഇരുചക്രവാഹനം. ചിത്രത്തിൽ പിന്നിലായി ഓടിക്കൂടിയ ജനങ്ങളും ഇടിച്ച ആംബുലൻസും. പിന്നീട് സാരമായി പരിക്കേറ്റ യാത്രികനെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി
എലിപ്പനി പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാന്റിലെ ആരോഗ്യ വകുപ്പിന്റെ വഴികാട്ടി സെന്ററിൽ സംഘടിപ്പിച്ച ഡോക്സി ഡേ കാമ്പയിൻ ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കെ.ശൈലജ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ യുവാവിന് നൽകുന്നു. അഡീഷണൽ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഓഫ് ഫാമിൽ വെൽഫെയർ ഡോ.രാജു, സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡി.എച്ച്.എസ് ഡോ.മീനാക്ഷി തുടങ്ങിയവർ സമീപം
ശക്തമായ മഴയെ തുടർന്ന് ഇരുകരയും മുട്ടിയൊഴുകിയ യാക്കരപ്പുഴ നീർച്ചാലായി മാറിയപ്പോൾ. പാലക്കാട് കല്ലിങ്കൽ കനാൽപാലത്തിൽ നിന്നുള്ള കാഴ്ച.
പാലക്കാട് ഹോട്ടൽ ഗസാലയിൽ ആരംഭിച്ച ഗുജറാത്ത് ഹാന്റ്‌ലൂം ഉത്സവ് വിപണന മേളയിൽ നിന്ന്.
പാർവ്വതി പുത്തനാറിന്റെ രണ്ടാഘട്ട ശുചീകരണങ്ങൾ വിലയിരുത്താൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഞ്ചരിച്ച ബോട്ടിന്റെ പ്രൊപ്പലറിൽ പ്ലാസ്റ്റിക്ക് മാല്യണങ്ങൾ അടിഞ്ഞ് യന്ത്ര തകരാർ ഉണ്ടായതിനേത്തുടർന്ന് ചാക്കേ റെയിൽവേ മേൽപ്പാലത്തിന്റെ സമീപത്തായി യാത്ര അവസാനിപ്പിച്ചപ്പോൾ.
പാർവ്വതി പുത്തനാറിന്റെ രണ്ടാഘട്ട ശുചീകരണങ്ങൾ വിലയിരുത്താൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഞ്ചരിച്ച ബോട്ടിന്റെ പ്രൊപ്പലറിൽ ചുറ്റിയ പ്ലാസ്റ്റിക്ക് മാല്യണങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നു.
തിരുവനന്തപുരം പാർവ്വതി പുത്തനാറിലെ ശുചീകരണങ്ങൾ വിലയിരുത്താൻ വേളി ബോട്ട്ക്ലബ്ബ് മുതൽ വള്ളക്കടവ് വരെ യാത്രയ്ക്കിടെ മാലിന്യങ്ങൾ എൻജിനിൽ കുടുങ്ങിയതിനെത്തുടർന്ന് കരിക്കകത്ത് വെച്ച് ബോട്ട് യാത്ര അവസാനിപ്പിച്ചൂ മടങ്ങേണ്ടി വന്നു.
എറണാകുളം തേവര പാലം കയറുന്നതിന് മുൻപായി കനത്ത മഴയിൽ രൂപപ്പെട്ട കുഴികൾ മൂലം ഉണ്ടായ ട്രാഫിക് ബ്ലോക്ക്.
എറണാകുളം തേവര പാലം കയറുന്നതിന് മുൻപായി കനത്ത മഴയിൽ രൂപപ്പെട്ട കുഴികൾ എറണാകുളം വെസ്റ്റ് ട്രാഫിക്ക് പോലീസിന്റെ നേതൃത്വത്തിൽ കുഴികൾ മൂടുന്നു.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
കാണ്ഡങ്ങൾ പലതും കടന്ന്... രാമായണ മാസാവസാനമായ ഇന്നലെ കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിലിരുന്ന് രാമായണം വായിക്കുന്ന കോട്ടയം അയ്മനം സ്വദേശി മുട്ടുംപുറത്ത് ജാനികിയമ്മ. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും അയ്മനം എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജാനകിയമ്മ രാമായണ പാരായണത്തിനായി ദിനവും രാവിലെ വീട്ടിൽ എത്തും.
ശക്തമായ മഴയെ തുടർന്ന് മലമ്പുഴ അകമലവാരത്തിൽ കല്ലംപുഴ പാലത്തിൽ ഒലിച്ചുവന്ന മരം തങ്ങിനിൽക്കുന്നു.
പാലക്കാട് പുത്തൂർ തിരുപുരയ്ക്കാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്‌.
  TRENDING THIS WEEK
ഈ ബുദ്ധി നമുക്കുതോന്നിയില്ലല്ലോ... വെള്ളം കയറിയ ആലപ്പുഴ എ.സി.റോഡിൽ സൈലൻസറിൽ വെള്ളംകയതിരിക്കുവാൻ വാട്ടർ ലെവലിനു മുകളിലായി ട്യൂബ് പിടിപ്പിച്ചുകൊണ്ട് പോകുന്ന ബൈക്ക് യാത്രികൻ.
മടവീഴ്ചയിൽ വെള്ളം കയറിയ കൈനകരിയിലെ വീടുകൾ
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകൾ സ്വീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ എത്തിയപ്പോൾ. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ എസ്.ഡി.വി. ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തപ്പോൾ.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
പന്തളം നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ ആംബുലൻസ് ഇടിച്ചു വീണു കിടക്കുന്ന ഇരുചക്രവാഹനം. ചിത്രത്തിൽ പിന്നിലായി ഓടിക്കൂടിയ ജനങ്ങളും ഇടിച്ച ആംബുലൻസും. പിന്നീട് സാരമായി പരിക്കേറ്റ യാത്രികനെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി
അനുരാഗ വിലോചനനായീ... വർണ്ണപ്പീലികൾ വിടർത്തി ഇണയെ ആഘർഷിക്കുന്ന മയിൽ തെങ്കാശ്ശി മലയ്ക്കോവിലിനു സമീപത്തു നിന്നുള്ള കാഴ്ച.
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
കെവിൻ വധക്കേസ് ഒന്നാം പ്രതി ഷാനു ചാക്കോ ഉൾപ്പെടെയുള്ളവരെ വിധി കേൾക്കുന്നതിനായി കോടതിയിലേക്ക് കൊണ്ടുവരുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com