ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ  40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ  40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ  വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം
യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സെൻഡ്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒൻപതാമത് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ നിന്നും
ശ്രീകണ്ഠേശ്വരം മാർക്കറ്റ് റോഡിന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യത്തിൽ നിന്നും നഗരസഭാ ശുചീകരണ തൊഴിലാളികൾ പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റു മാലിന്യങ്ങളും വേർതിരിച്ചു മാറ്റാൻ ശ്രമിക്കുന്നു
വീടുകൾ രാമായണ പാരായണത്താൽ ഭക്തിസാന്ദ്രമാകുന്ന കർക്കടക മാസത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം വട്ടിയൂർക്കാവ് കൈരളി ഗാർഡൻസിലെ ശാരദാമ്മയുടെ വീട്ടിൽ നിന്നുള്ള ദൃശ്യം
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയ ശേഷം പുറത്തേക്കെത്തിയ സ്‌കൂബ ടീം അംഗങ്ങൾ
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയ ശേഷം പുറത്തേക്കെത്തിയ സ്‌കൂബ ടീം അംഗം തന്റെ കൈകൾ ഉയർത്തിക്കാട്ടിയപ്പോൾ
തെരച്ചിൽ നടത്തിയ ശേഷം പുറത്തെത്തിയ സ്‌കൂബ ടീം അംഗത്തെ സഹപ്രവർത്തകർ അണുവിമുക്തമാക്കാൻ ശ്രമിക്കുന്നു
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രണ്ടാം ദിവസവും ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്‌കൂബ ടീം അംഗങ്ങൾ റയിൽവേ സ്റ്റേഷനിലെ പിൻവശത്തെ തോട്ടിലിറങ്ങി തെരച്ചിൽ നടത്തുന്നു
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രണ്ടാം ദിവസവും ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്‌കൂബ ടീം അംഗങ്ങൾ റയിൽവേ സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ് ഫോമിലെ ടണലിലിറങ്ങി തെരച്ചിൽ നടത്തുന്നു
ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്‌കൂബ ടീം അംഗങ്ങൾ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിലെ ടണലിലിറങ്ങി തെരച്ചിൽ നടത്തുന്നു
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ ചാണ്ടിയും ഉമ്മൻ, ജെബി മേത്ത, ബെന്നി ബഹനാൻ, കെ.സി ജോസഫ്,രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ്, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആൻറണി,പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവർ സമീപം.
കനത്ത മഴയിൽ വെള്ളം കയറി കിടക്കുന്ന കോട്ടയം ഇരയിൽകടവ് മണിപ്പുഴ ബൈപ്പാസ് റോഡ്
ദേ ഓ.സിയും കെ.സിയും...ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഓർമ്മകളിൽ ഓ.സി' ഫോട്ടോ പ്രദർശനത്തിൽ ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും വാട്ടർ സ്കൂട്ടറിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ചൂണ്ടിക്കാണിക്കുന്ന ആൻ്റോ ആൻറണി എം.പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്, കെ.സി ജോസഫ് തുടങ്ങിയവർ സമീപം
വ്‌ലോഗ്ഗർ വിക്കി തഗ് എന്ന വിഘ്‌നേഷിനെ പാലക്കാട് ജില്ലാ കോടതിയിൽ നിന്ന് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നു .
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഇടുക്കി ജില്ലാ കളക്ടറായി സ്ഥലം മാറിപ്പോകുന്ന കളക്ടർ വി.വിഘ്‌നേശ്വരി കോട്ടയം പ്രസ്‌ക്ലബിലൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മൂവായിരം കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യ സ്കോളർഷിപ്പ് ഏറ്റുവാങ്ങിയ വിദ്യാർത്ഥിനി  വൈഷ്ണവി സുരേഷിനെ കെട്ടിപിടിച്ച് അനുമോദിക്കുന്നു.ചാണ്ടി ഉമ്മൻ എം.എൽ.എ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർസമീപം
പച്ചപ്പിൽ തനിയെ...ആലുവയിൽ നിന്നുള്ള കാഴ്ച
ഹാപ്പിയാണ്...സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ ഹാപ്പിനസ് സർവ്വേ റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ അവതാരകൻ കളക്ടറേറ്റ് ഹാളിൽ എത്തിയ ജീവനാക്കാരോട് പത്രക്കാരുണ്ട് ചിരിക്കാൻ മറക്കരുത് എന്ന് ഓർമ്മിപ്പിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്നവർ
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com