പെൻഷൻ വാങ്ങാൻ എത്തിയ എൺപതു കാരിയായ വഞ്ചിയൂർ സ്വദേശി എൻ.കെ. രാധമ്മ. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റാച്യുവിലെ ജില്ലാ ട്രഷറിയിൽ കയറാൻ സാധിക്കാത്തത് കൊണ്ട് ജീവനക്കാർ താഴെ എത്തിച്ച പെൻഷൻ തുക എണ്ണി തിട്ടപ്പെടുത്തുന്നു. ലോക്ക് ഡൗൺ ആയതിനാൽ ആട്ടോ റിക്ഷയിലാണ് പെൻഷൻ വാങ്ങാൻ എത്തിയത്
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗണായതിനാൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പൊലീസ് ഭക്ഷണം വിതരണം ചെയ്യുന്നു
തിരുവനന്തപുരം സ്റ്റാച്യു ജില്ലാ ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങിയ ശേഷം എണ്ണിതിട്ടപ്പെടുത്തുന്ന പെൻഷണർ
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രി സഭാ യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തേക്ക് വരുന്ന മന്ത്രിമാർ
രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അനാവശ്യമായ് പുറത്തിങ്ങുന്നവരെ നിയന്ത്രിക്കാൻ പരിശോധന നടത്തുന്ന പൊലീസ്. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
കോട്ടയം സബ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങി പോകുന്ന റിട്ട. അധ്യാപിക കൈയ്യിൽ സാനിസൈറ്റർ വെച്ച് നോട്ട് എണ്ണി നോക്കുന്നു
ദാ ഇങ്ങനെ ഹെഡ് ചെയ്ത കളയണം കൊറോണയെ ...ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ചെമ്പുക്കാവിലെ വീട്ടിൽ ബന്ധുവിനൊടെപ്പം ഫുട്ബാൾ ഹെഡ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന പ്രശസ്ത ഫുട്ബാൾ താരം ഐ.എം വിജയൻ
വെയിലിൽ വാടാതെ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വെയിലിൽ വാടാതെ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ എറണാകുളം ചാത്യാത് റോഡിലുള്ള മീഡിയനിൽ സ്ഥാപിച്ചിരിക്കുന്ന പൂന്തോട്ടം നനയ്ക്കുന്ന
സൈക്കിളിലാണേലും നിർദേശം പാലിക്കണം... കോട്ടയം നഗരത്തിലെത്തിയ സൈക്കിൾ യാത്രക്കാരന് പൊലീസ് നിർദേശം നൽകുന്നു
ഇതൊരു ആശ്വാസം..., ലോക് ഡൗണിൽ ആരംഭിച്ച സൗജന്യ റേഷൻ വിതരണത്തിനായി ഇന്നലെ തുറന്ന കണ്ണൂർ സിറ്റിയിലെ പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് റേഷനുമായി മടങ്ങുന്ന കുട്ടി.
അകലം പാലിച്ച് അരി വാങ്ങാം ...കോട്ടയം കാരാപ്പുഴയിലെ റേഷൻ കടയിൽ അരി വാങ്ങാനെത്തിയവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസെത്തിയപ്പോൾ
വേനലവധിയിലെ ഒരു റേഷൻക്കാലം ... വേനലവധിയിൽ ലോക്ക് ഡൗൺ വന്നതോടെ കുട്ടികൾ എല്ലാവരും വീട്ടിലാണ് പക്ഷേ റേഷൻ കടയിൽ നിന്ന് സൗജന്യമായി കൊടുത്ത് തുടങ്ങിയ അരി വാങ്ങാൻ അമ്മ പറഞ്ഞപ്പോൾ സൈക്കിളുമെടുത്ത് റേഷൻ വാങ്ങി പോകുന്ന ബാലൻമാർ തൃശൂർ പുല്ലഴിയിലെ ഒരു റേഷൻ കടക്ക് മുന്നിൽ നിന്നൊരു ദൃശ്യം
ലോക് ഡൗണിൽ ആരംഭിച്ച സൗജന്യ റേഷൻ വിതരണത്തിനായി ഇന്നലെ തുറന്ന കണ്ണൂർ ബർണ്ണശ്ശേരിയിലെ പൊതുവിതരണ കേന്ദ്രത്തിനു മുന്നിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുന്ന ഉപഭോക്താക്കൾ.
സ്റ്റേ സേഫ്... ലോക്ക് ഡൗൺ സാഹചര്യത്തിൽ ടൗണിലെത്തിയ കുടുംബം കുഞ്ഞിനെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരുത്തികൊണ്ടു വരുന്നത് കണ്ട് കുട്ടിയെ സുരക്ഷിതമാക്കി ഇരുത്താൻ നിർദേശിക്കുന്ന പൊലീസ്. ഈരാറ്റുപേട്ടയിലെ കാഴ്ച
ആശ്വാസമായി.... കോട്ടയം ചന്ത ക്കവലയിലെ റേഷൻ കടയിൽനിന്നും അരി വാങ്ങി പോകുന്ന ചെല്ലമ്മ
കൊറോണ രോഗത്തെ തുടർന്ന് അനുവദിച്ച സൗജന്യ അരി വാങ്ങാൻ കോട്ടയം കാരാപ്പുഴ ഭീമൻപടിയിലെ റേഷൻ കടയിലെത്തിയവർ
സർക്കാർ സൗജന്യമായി വിതരണം ചെയ്ത അരിയുമായി റേഷൻ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീ, വയനാട് ഇരുളത്ത് നിന്നുള്ള കാഴ്ച
ലോക് ഡൗണിൽ ആരംഭിച്ച സൗജന്യ റേഷൻ വിതരണത്തിനായി ഇന്നലെ തുറന്ന കണ്ണൂർ ചെട്ടിപീടിയയിലെ പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് റേഷനുമായി മടങ്ങുന്ന വയോധികൻ
ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിയുടെ രണ്ടാം വാർഷികദിനമായ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഫുട്ബോൾ താരം സി.കെ. വിനീത് ഭക്ഷണം വിതരണം ചെയ്യുന്നു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ എറണാകുളം എം.ജി. റോഡിലൂടെ കടന്ന് പോകുന്ന ആംബുലൻസുകൾ
  TRENDING THIS WEEK
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
അന്നം മുടങ്ങാതെ...ലോക്ക് ഡൗണിനെ തുടർന്ന് വഴിയരികിൽ അലഞ്ഞ് നടന്നവരും മറ്റുള്ളവർക്കായും എറണാകുളം എസ്.ആർ.വി. സ്കൂളിൽ കൊച്ചി നഗരസഭാ ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം വാങ്ങി പോകുന്ന വൃദ്ധൻ
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
സങ്കടക്കാഴ്ച.... കാമറ കണ്ണിലൂടെ കണ്ണൊന്നു നനഞ്ഞു..., കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് നടന്ന് നീങ്ങുന്നതിനിടയിലാണ് കണ്ണ് നനയുന്ന ആ കാഴ്ച. പെട്ടെന്ന് സഞ്ചി പൊട്ടി അരി റോഡിൽ വീണു. ഗാന്ധി നഗറിലെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്നു സുനിതയും ഷാജിയും. നാല് വർഷങ്ങൾക്ക് മുമ്പ് ജോലിക്ക് പോകുന്നതിനിടയിൽ മെമു ട്രെയിൻ തട്ടി ഇടത് കൈ നഷ്ടപ്പെട്ട് ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഷാജി. സുനിത ക്ളീനിംഗ് ജോലികൾക്ക് പോയാണ് കുടുംബം കഴിയുന്നത്. എറണാകുളം ഗാന്ധി നഗറിൽ നിന്നുള്ള കാഴ്ച
കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
ഒന്നും പറയാനില്ല അനുസരിച്ചാൽ നിനക്ക് കൊള്ളാം : ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ നടക്കുന്ന വാഹനപരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം നകുമ്പോൾ തിരിച്ച് മുത്തം നൽകുന്നു. സചിത്രയും ബവീണയുമാണ് നഗത്തിലെ നായ്ക്കൾക്ക് ഭക്ഷണവുമായി എത്തിയത് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ളതാണ് ഈ നന്മയുടെ കാഴ്ച
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിലേക്കെടുക്കുന്ന ബന്ധുക്കളും ആരോഗ്യപ്രവർത്തകരും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com