ഗുഡ് ഷോട്ട്... എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ റോഡ് വൃത്തിയാക്കുന്ന തൊഴിലാളി.
കൊച്ചി പനമ്പള്ളി നഗറിലെ സബ് സ്റ്റേഷൻ റോഡിന് സമീപത്തെ വീട്ടിൽ നിന്ന് വനം വകുപ്പ് കണ്ടെത്തിയ ചന്ദനതടി.
വെയിലേറ്റു വാടി... നാടും നഗരവും വേനൽ ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ഒരു നേരത്തെ അന്നത്തിനായി റോഡിലെ സിഗ്നലിൽ പേന വിൽക്കുന്ന നാടോടിയായ ബാലൻ ചുടു കാരണം തളർന്നിരിക്കുന്നു. സമീപത്തായി വെയിലിൽ നിന്നും ആശ്വാസമായി അമ്മക്കൊപ്പം കുടചൂടി പോകുന്ന കുഞ്ഞിനേയും കാണാം. കെ.പി.സി.സി. ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
കോട്ടയം വേളൂർ പൈനി വടക്ക് പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ മില്ല്കാർ വരാത്തതിനാൽ റോഡിന് സമീപം കൂട്ടിയിടുന്ന കർഷകൻ.
തൃക്കാക്കര എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ എ.എൻ രാധാകൃഷ്ണനെ സ്വികരിക്കുന്ന ബാലൻ.
എറണാകുളം ചാത്യാത്ത് റോഡിൽ ഓപ്പൺ ജിം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മതിലിൽ കിടന്ന് മയങ്ങുന്ന വഴിയാത്രികൻ.
കോട്ടയം വേളൂർ പൈനിപാടം തെക്ക് കൊയ്യാറായ പാടശേഖരത്തിൽ വെള്ളം കയറി നെല്ല് ചാഞ്ഞ് കിടക്കുന്നു.
പാലാരിവട്ടം ബൈപാസിൽ നടന്ന തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലേക്കെത്തിയ നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ അഭിവാദ്യം ചെയ്യുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോൺഗ്രസ് മുതിർന്ന നേതാവ് കെ.വി. തോമസ്, സ്ഥാനാർത്ഥി ഡോ. ജോസഫ്.
പാലാരിവട്ടം ബൈപാസിൽ നടന്ന തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് നേതാവ് കെ.വി. തോമസുമായി സംഭാഷണത്തിൽ. സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സമീപം.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരിയ്ക്ക് വേളി റെയിൽവേ സ്റ്റേഷനിൽ ക്ഷേത്ര ട്രസ്റ്റി എം.എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗത സംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമ്മലൻ എന്നിവർ ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചപ്പോൾ.
വേനൽ കടുത്തതോടെ തമിഴ് നാട് തിരുനെൽവേലി ജില്ലയിലെ കൂന്തൻകുളത്തിന് സമീപം പൊതു ടാങ്കിൽ നിന്നും വെളളം ശേഖരിക്കുന്നതിനായി കുഞ്ഞിനേയും സൈക്കിളിൽ ഇരുത്തി കുടങ്ങളുമായി നീങ്ങുന്ന ഗ്രാമവാസി.
ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസിൽ മാദ്ധ്യമപ്രവർത്തകറുമായി സംസാരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
ഇടത്തേക്കോ... എറണാകുളം തോപ്പുംപടിയിലെ വസതിയിൽ രാവിലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന കെ.വി. തോമസ്.
പൂരമേ വിട ഇനി അടുത്ത പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് കൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ തൃശൂർ വടക്കുനാഥക്ഷേത്രം ശ്രിമൂലസ്ഥാനനിന്ന് ഉപചാരം ചൊല്ലി പിരിയുന്നു.
തൃശൂർ പൂരത്തിന് സമാപനം കുറിച്ച് ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ എഴുന്നെള്ളിപ്പ് നടക്കുമ്പോൾ ബലൂൺ ഉയർത്തി താളം പിടിക്കുന്ന പൂര പ്രേമികൾ.
പൂര ജനം... തൃശൂർ പൂരത്തിന്റെ കുട മാറ്റം കാണാൻ വടക്കുനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര മൈതാനിയിൽ തടിച്ചു കൂടിയ പൂര പ്രേമികൾ.
തൃശൂർ പൂര കാഴ്ച.
പൂരമാരി... തൃശൂർ പൂരം കുടമാറ്റം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് മുകളിൽ നിന്നുള്ള കാഴ്ച.
ക്ലിക്ക്... ആലത്തൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോസ് വേ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച ശേഷം വേദിയിൽ നിന്ന് ഇറങ്ങിയ മന്ത്രി പി.എം. മുഹമ്മദ് റിയാസിനോടപ്പം സെൽഫി എടുക്കുന്നു.
  TRENDING THIS WEEK
പൂര ജനം... തൃശൂർ പൂരത്തിന്റെ കുട മാറ്റം കാണാൻ വടക്കുനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര മൈതാനിയിൽ തടിച്ചു കൂടിയ പൂര പ്രേമികൾ.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരിയ്ക്ക് വേളി റെയിൽവേ സ്റ്റേഷനിൽ ക്ഷേത്ര ട്രസ്റ്റി എം.എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗത സംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമ്മലൻ എന്നിവർ ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചപ്പോൾ.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി.
പൂരമാരി... തൃശൂർ പൂരം കുടമാറ്റം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് മുകളിൽ നിന്നുള്ള കാഴ്ച.
കൊച്ചി പനമ്പള്ളി നഗറിലെ സബ് സ്റ്റേഷൻ റോഡിന് സമീപത്തെ വീട്ടിൽ നിന്ന് വനം വകുപ്പ് കണ്ടെത്തിയ ചന്ദനതടി.
പൂരമേ വിട ഇനി അടുത്ത പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് കൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ തൃശൂർ വടക്കുനാഥക്ഷേത്രം ശ്രിമൂലസ്ഥാനനിന്ന് ഉപചാരം ചൊല്ലി പിരിയുന്നു.
ഇടത്തേക്കോ... എറണാകുളം തോപ്പുംപടിയിലെ വസതിയിൽ രാവിലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന കെ.വി. തോമസ്.
മഴക്കരുതൽ... തൃശൂർ പൂരവെടിക്കെട്ടിനുള്ള കുഴികൾ മഴ നനയാതെയിരിക്കാൻ പ്ലാസ്റ്റിക്ക് പാത്രം കൊണ്ട് അടച്ചുവച്ചിരിക്കുന്നു.
തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനം കാണാനെത്തിയ ജില്ലാ കളക്ടർ ഹരിതാ വി. കുമാറിനൊപ്പം നിന്ന് കുട്ടികൾ ഫോട്ടോ എടുക്കുന്നു.
തൃശൂർ പൂര കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com