ആനയോളം ആവേശം... ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനഊട്ടിൽ പങ്കെടുക്കാൻ പുറത്തേക്കെത്തിയ ആനയെ കണ്ട് കൈ ഉയർത്തുന്ന കുട്ടി ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം പൂരത്തോട് അനുബന്ധിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനായി ആനകൾ നിരന്നപ്പോൾ.
വലയെറിഞ്ഞ്...വള്ളത്തിൽ നിന്ന് വലയെറിയുന്ന മത്സ്യ തൊഴിലാളി. ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പിനായി ആലപ്പുഴ കളക്ടറേറ്റിൽ നിന്ന് വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചപ്പോൾ വാഹനത്തിൽ കയറ്റുന്നതിനായി സ്ട്രോങ്ങ് റൂമിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ എടുത്തുകൊണ്ടുവരുന്ന ഉദ്യോഗസ്ഥർ
വിഷുത്തലേന്ന് ആലപ്പുഴ മുല്ലയ്ക്കലിൽ അനുഭവപ്പെട്ട തിരക്ക്
വേനൽവരമ്പിൽ... വേനൽ അവധി ആഘോഷിക്കുവാൻ പാടവരമ്പിൽ ഒത്തുകൂടിയ കുട്ടികൾ. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച.
കാര്‍മുകില്‍ വര്‍ണ്ണാ... കുടുംബത്തോടൊപ്പം നഗരത്തിലെത്തിയ കുട്ടി വിഷുക്കണിയൊരുക്കുന്നതിനായി കൃഷ്ണവിഗ്രഹം വാങ്ങിയപ്പോള്‍. കോട്ടയം നഗരത്തിലെ കാഴ്ച.
വാടാ മലരുകള്‍...വിഷുക്കണി ഒരുക്കുന്നതിനായി കോട്ടയം തിരുനക്കരയില്‍ വില്‍പ്പനക്കെത്തിച്ച പ്ലാസ്റ്റിക്‌ കണിക്കൊന്നപ്പൂക്കള്‍ വാങ്ങുന്ന യുവതി.
കണ്ണിനും കണ്ണായ കണ്ണാ... കണിയും കൈനീട്ടവും മനസിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിഷുക്കാലം കൂടി വരവായി, മാന്യ വായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ. കണിയൊരുക്കുവാൻ തയ്യാറെടുക്കുന്ന യുവതികൾ. കാഴ്ച കോട്ടയം കുമാരനല്ലൂരിൽ നിന്ന്.
ചുറ്റും വെള്ളം, തണുപ്പിന് ഫാൻ : കുട്ടനാട്ടിലെ ഇടത്തോടുകളിലൂടെ ചെറുവള്ളത്തിൽ യാത്ര നടത്തുന്ന വിദേശി വനിത കനത്ത ചൂടിൽ തളർന്നുറങ്ങുന്നതിനിടയിൽ കാറ്റിനായി കൈയിൽ ചെറിൽ പോർട്ടബിൾ ഫാൻ പിടിച്ചിരിക്കുന്നു. കൈനകരയിൽ നിന്നുള്ള കാഴ്ച.
പുഞ്ചകൃഷി കഴിഞ്ഞ പള്ളാത്തുരുത്ത് ദേവസ്വംകരി പാടത്ത് നിലം യന്ത്രമുപയോഗിച്ച് ഉഴുതുമറിക്കുന്നതിനിടയിൽ പാടത്തെ ചെളിയിൽ താഴ്ന്ന് പോയ ട്രാക്ടർ ഉയർത്തുവാൻ ശ്രമിക്കുന്ന തൊഴിലാളികൾ
വിഷുവിന് മുന്നോടിയായി നഗരത്തിലെ കടക്ക് മുന്നിൽ വിൽപ്പനക്കായി നിരത്തിയ പ്ലാസ്റ്റിക് കൊണ്ടുള്ള കണിക്കൊന്ന പൂക്കളും, കൃഷ്ണവിഗ്രഹങ്ങളും വാങ്ങുന്ന ആൾ മുല്ലക്കൽ സീറോ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.മുന്നിൽ വിൽപ്പനക്കായി നിരത്തിയ പ്ലാസ്റ്റിക് കൊണ്ടുള്ള കണിക്കൊന്ന പൂക്കളും, കൃഷ്ണവിഗ്രഹങ്ങളും വാങ്ങുന്ന ആൾ മുല്ലക്കൽ സീറോ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
മാമ്പഴം കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു... തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഡോ. സൗമ്യ അൻപുമണിക്ക് വേണ്ടി ഭർത്താവും പി.എം.കെ നേതാവുമായ അൻപുമണി രാംദാസ് ചിഹ്നം മാമ്പഴം ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു.നാർത്ഥി ഡോ. സൗമ്യ അൻപുമണിക്ക് വേണ്ടി ഭർത്താവും പി.എം.കെ നേതാവുമായ അൻപുമണി രാംദാസ് ചിഹ്നം മാമ്പഴം ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഡോ. സൗമ്യ അൻപുമണിക്ക് വേണ്ടി ഭർത്താവും പി.എം.കെ നേതാവുമായ അൻപുമണി രാംദാസ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നു
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
വർണ്ണ തുടക്കമായി...തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങൾ ദീപാലകൃതമായപ്പോൾ .
നൃത്തസന്ധ്യയിൽ ഖാനക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ കഥക് അവതരിപ്പിച്ചപ്പോൾ
വേനൽ ചൂടിൽ നിന്നും ആശ്വാസമേകി ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ നിന്ന്. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനത്തെ തള്ളിമാറ്റുന്ന യാത്രിക
തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പോപൊട്ടാമസുകളായ സീതയ്‌ക്കും ഗോകുലിനും ജനിച്ച അഭിരാമി എന്ന പെൺ ഹിപ്പോപൊട്ടാമസ്
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ പര്യടനത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com