കിള്ളിയാറ്റിലെ മീൻപിടുത്തത്തിനിടെ ചൂണ്ടയിൽ വളർത്തുമൽസ്യമായ സക്കർ ഫിഷ് കുടുങ്ങിയപ്പോൾ. ഇന്ന് നദികളിൽ കാണപ്പെടുന്ന സക്കർഫിഷുകൾ വീടുകളിലെ അക്വേറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്നവയാണ്. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ ഇപ്പോൾ പല ജലാശയങ്ങളിലും കാണാം.