മൺ പാത്രങ്ങൾ വിൽപ്പന നടത്തുന്നവർ. തൃശൂർ ഇക്കണ്ട വാര്യർ റോഡിൽ നിന്നുള്ള ചിത്രം.
അവധി ആഘോഷമാക്കി... കനത്ത മഴയെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകിയ സാഹചര്യത്തിൽ കൈത്തോട്ടിലെ വെള്ളത്തിൽ ചാടി ആഘോഷിക്കുന്ന കുട്ടികൾ. കോട്ടയം കാഞ്ഞിരം കിളിരൂരിൽ നിന്നുള്ള കാഴ്ച
കനത്ത മഴയിൽ പയ്യോളി ദേശീയ പാതയ്ക്ക് സമീപത്തെ സർവീസ് റോഡിലെ  കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടം ഒഴിവാക്കാൻ നാട്ടുകാ‍ർ റോഡിലിറങ്ങി വാഹനങ്ങൾ നിയന്ത്രിക്കുന്നു.
ഉള്ളതു കൊണ്ടു ഓണം പ്പോലെ...ട്രോളിംഗ് നിരോധനമായതു കാരണം ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തി തിരിച്ചുവന്ന തൊഴിലാളികൾ മീനുകൾ തരംതിരിക്കുമ്പോൾ നിലത്ത് വീണ മീൻ ഭക്ഷണമാക്കുന്ന നായ . തൃശൂർ ചേറ്റുവ ഹാർബറിൽ നിന്നുമുള്ള ചിത്രം.
മഴ കനത്തതിനെ തുടർന്ന് ആലപ്പുഴ ബീച്ചിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ. തിരമാലകൾ ഉയർന്ന പൊങ്ങിയപ്പോൾ സമീപത്തുകൂടി കുട ചൂടി പോവുന്നയാൾ
തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വിവരാവകാശ കമ്മിഷണർമാരായി ചുമതയേറ്റ ഡോ.എം.ശ്രീകുമാർ, ഡോ.സോണിച്ചൻ പി ജോസഫ്, ടി.കെ രാമകൃഷ്ണൻ എന്നിവർ മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർക്കൊപ്പം
കഴിഞ്ഞ തിരുവനന്തപുരം ദിവസം നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
കടൽക്ഷോഭത്തെ തുടർന്ന് തീരമില്ലാതെയായ ശങ്കുമുഖം കടപ്പുറം
ഭൂതം, ഭാവി, വർത്തമാനം... ശംഖുമുഖം കടപ്പുറത്ത് സഞ്ചാരികളെയും കാത്തിരിക്കുന്ന കൈനോട്ടക്കാരൻ
പുള്ളിക്കാനം വാഗമൺ റൂട്ടിലെ ഒരു മഴക്കാല ചിത്രം
നിനക്കും വിശ്രമം...തൃശൂർ തേക്കിൻകാട് മൈതാനി വൃത്തിയാക്കുന്ന കോർപ്പറേഷൻ സേവന ശ്രീ ഫൈവ് യൂണിറ്റ് സ്ത്രീകൾ വിശ്രമത്തിനിടയിൽ മഴയിൽ നനഞ്ഞ റെയിൻ കോട്ടുകൾ ഉണക്കാൻ ഇടുന്നു.
കൈവിടാതെ കാക്കാം ... കനത്ത മഴയിൽ വെള്ളം കയറിയ കോട്ടയം-പാറേച്ചാൽ ബൈപ്പാസ് റോഡിന് സമീപത്തെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്ന അരുമ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയ അജി ചാക്കോ. കാലപ്പഴക്കംമൂലം കുടുംബത്തോടൊപ്പം വാടക വീട്ടിലേയ്ക്ക് മാറിയെങ്കിലും മൃഗങ്ങളെകൂട്ടാൻ കഴിയാത്തതിനാൽ ഇവിടെത്തി തീറ്റികൊടുക്കുകയാണ് പതിവ്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ജി ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച്.
പൊതുവേ പൊളിഞ്ഞ നിലയിലാണ് പല റോഡുകളും. അതിന് പിന്നാലെ പതിവുപോലെ മഴയുമെത്തി. പൊളിഞ്ഞ റോഡും മഴയുമായതോടെ പല റോഡും കുഴികളെ കൊണ്ടു നിറയുകയാണ്. പടിഞ്ഞാറെ കോട്ടയിലെയും മഴക്കുഴികളിങ്ങനെ
കോഴിക്കോട് ഭട്ട്റോഡ് ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് ഉന്തുവണ്ടി കച്ചവടക്കാരെല്ലാം കട തീരത്ത് നിന്നും മാറ്റിയപ്പോൾ
ലൈറ്റ് അപ്... കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലെ ലൈറ്റുകൾ നന്നാക്കുന്ന കമ്പനി ജീവനക്കാർ
തോരാത്ത തുണയായ്...നിലക്കാതെ പെയ്ത മഴയൊന്നു തോർന്നപ്പോൾ പരിമിതികളെ തരണം ചെയ്ത് ഭാര്യയെ വീൽചെയറിൽ ഇരുത്തി വഴിയോരങ്ങളിലൂടെ യാചന നടത്തുന്നയാൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയിൽ കണ്ണൂർ തിലാന്നൂരിൽ കെ.പി.അബ്ദുൾ ഖാദറിന്റെ ‘ജാസ്മിൻ മൻസിലി’ന്റെ മതിൽക്കെട്ട് തൊട്ടുതാഴെ താമസിക്കുന്ന ഫൗസിയ അസ്കറിന്റെ വീടിനോട് ചേർന്ന് പതിച്ച നിലയിൽ
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന കണ്ണൂര്‍ മൈതാനപ്പള്ളി കടലോരത്തെ പ്രദേശവാസികള്‍.
ലഹരി പുതഞ്ഞ്... ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. നഗരത്തിലെത്തുന്ന നിരവധി ആളുകൾ വിശ്രമിക്കാനും നടക്കാനും എത്തുന്ന കോട്ടയം തിരുനക്കര മൈതാനിയിൽ പുകവലിച്ചു പാതിമയക്കത്തിൽ കിടക്കുന്നയാൾ.
  TRENDING THIS WEEK
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com