ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനായി ജെ.സി.ബി ഉപയോഗിച്ച് തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു
ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനായി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിക്കായി തിരച്ചിൽ നടത്തുന്ന ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ
സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കണ്ണൂരിൽ നിന്നു യാത്രതിരിച്ച് ഹജ് കർമം പൂർത്തിയാക്കി മടങ്ങിയെത്തിയ ആദ്യസംഘത്തെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംസ്ഥാന ഹജ് കമ്മിറ്റി അംഗം പി.ടി.അക്ബറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ.
വന്യജീവി സംഘടന മാർക്കിന്റെ പ്രവർത്തകനായ ഷാജി ബക്കളത്തിന്റെ വീട്ടിൽ കൃത്രിമമായ ആവാസവ്യവസ്ഥയിൽ വിരിയിച്ചെടുത്ത രാജവെമ്പാല കുഞ്ഞുങ്ങൾ.
മഴപ്പാട്ടിന് മറുപാട്ട് പാടി.... മഴ നനഞ്ഞിരിക്കുന്ന ഇരട്ട വാലൻ പക്ഷി. കണ്ണൂർ പയ്യാമ്പലത്ത് നിന്നുള്ള ദൃശ്യം.
നിർമ്മാണം പുരോഗമിക്കുന്ന കീഴാറ്റൂർ ബൈപാസിൽ പൂക്കോത്ത് തെരു-കീഴാറ്റൂർ റോഡ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിച്ച അണ്ടർ പാസേജ് എം.വി ഗോവിന്ദൻ എം.എൽ.എ സന്ദർശിക്കുന്നു
പത്തനംതിട്ട    നഗരസഭ ബസ് സ്റ്റാൻ‌ഡിലെ    ഓടകളുടെ മുകളിലുള്ള ഗ്രില്ലുകൾ വെൽഡ്   ചെയ്യുന്ന തൊഴിലാളി.
മന്ത്രി വീണാ ജോർജിന്റെ ആഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ച് പ്രതിരോധിക്കാൻ സ്ഥാപിച്ച ബാരിക്കേടുകൾ മറികടക്കാൻ കാൽനടയാത്രക്കാരിയെ സഹായിക്കുന്ന പൊലീസ്.
മയങ്ങി....മഴത്തണുപ്പിൽ മൂടിപ്പുതച്ച്, പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്റെ മുന്നിലെ നടപ്പാതയിൽ നിന്നുള്ള കാഴ്ച
കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ മുൻഭാഗത്തെ ഗാന്ധിയുടെ ഉൗന്നുവടി കാലപ്പഴക്കത്തിൽ കമ്പികൾ ദ്രവിച്ച് സിമിന്റ് അടർന്നനിലയിൽ
പ്രാണന് വേണ്ടി പ്രാ'ക്കൾ... പ്രാവിനെ പിടികൂടി ഭക്ഷണമാക്കുന്ന പ്രാപ്പിടിയൻപക്ഷി അഥവാ ശിക്ര. പൊതുവേ ചെറു പക്ഷികൾ, അണ്ണാൻ,എലികൾ,ഇഴജീവികൾ, ഷഡ്പദങ്ങൾ എന്നിവയെ ഭക്ഷണമാക്കുന്ന ഷിക്രകൾ പ്രാവിനെ കീഴ്പ്പെടുത്തി കഴിക്കുക അപൂവമാണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
അടിച്ച് കേറി വാ... അരുവിയിൽ കൈകാലുകളിട്ടടിപ്പിച്ച് കുട്ടിയെ നീന്താൻ പഠിപ്പിക്കുന്ന അച്ഛൻ. കുറവിലങ്ങാട് അരുവിക്കലിൽ നിന്നുള്ള കാഴ്ച.
ഒരു പരാതിയുണ്ട്… കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനം മാവൂർ കടോടി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകുന്നയാൾ
വഴിയൊരക്കെണി...കാൽനടക്കാർ സഞ്ചരിക്കുന്ന ഫുട്പാത്ത് കാനായുടെ ഇരുമ്പ് മൂടി മോഷണം പോയതിനാൽ വഴിയോര കച്ചവടക്കാർ അപകടം ഒഴിവാക്കാൻ പ്ലാസ്റ്റിക് ട്രൈയും മറ്റു സാധനങ്ങളും വച്ച് മൂടിയിരിക്കുന്ന നിലയിൽ .തൃശൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപത്തു നിന്നുമുള്ള ചിത്രം.
കുന്ന്യോ മലയിൽ സോയിൽ നെയിലിം ങ് പ്രവർത്തി പുരോഗമിക്കുന്ന നിലയിൽ.
കോഴിക്കോട് വെള്ളയിൽ ബീച്ചിൽ കഴിഞ്ഞദിവസം രാത്രി കണ്ട വെള്ളിമൂങ്ങ.
വർണ്ണപ്പൂങ്കാവനം...കോട്ടയം കൊല്ലാട് കിഴക്ക്പുറം പാടശേഖരത്തിൽ പൂവണിഞ്ഞ ആമ്പൽപൂക്കൾക്കിടയിൽ ഇരതേടുന്ന നീലക്കോഴി.
കനത്ത മഴയെ തുടർന്ന് ഉണ്ടായ കടൽക്ഷോഭത്തിൽ കാസർകോട് നെല്ലിക്കുന്ന് കാവുഗോളി കടപ്പുറത്തെ റോഡ് മുഴുവനായും തകർന്നപ്പോൾ.
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ മുങ്ങിയ ബോട്ട് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com