കനത്ത മഴയെ തുടർന്ന് ഉണ്ടായ കടൽക്ഷോഭത്തിൽ കാസർകോട് നെല്ലിക്കുന്ന് കാവുഗോളി കടപ്പുറത്തെ റോഡ് മുഴുവനായും തകർന്നപ്പോൾ.
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ മുങ്ങിയ ബോട്ട് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ
ഓടയിൽ നിന്ന്... മലയാളികളുടെ അഭിമാനമായ നടൻ സത്യനല്ല ഇതിലെ നായകൻ, മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധത്തിനും മാലിന്യങ്ങൾക്കുമിടയിൽ സ്വന്തം കർമ്മത്തിൽ മടികൂടാതെ മുഴുകുന്ന ഈ മനുഷ്യൻതന്നെയാണ് ഈ നാടിന്റെ നായകൻ. കോഴിക്കോട് മാവൂർ റോഡിലെ ഓടയ്ക്കടിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കോർപ്പറേഷൻ തൊഴിലാളി.
കോനാട് ബീച്ചിന്‌ സമീപം അടിച്ച ശക്തമായ തിരമാല. തിരയടിച്ച് സമീപത്തെ പല വീടുകളിലും വെള്ളം കയറി.
ജില്ലയിൽ പെയ്ത മഴയത്ത് മൊബൈലിൽ ചിത്രങ്ങൾ പകർത്തി പോകുന്നവർ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിലെത്തിയ എടവണ്ണ എസ്.എച്ച്.എം.ജി.വി ഹയ‍ർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ബഷീറിന്റെ മകൾ ഷാഹിനാ ബഷീറുമൊത്ത് സെൽഫിയെടുക്കുന്നു.
കായലോളത്തിൽ... കുമരകം വേമ്പനാട് കായലിൽ മീൻപിടിക്കാൻ പോകുന്ന തൊഴിലാളികളും ടൂറിസ്റ്റുകളുമായി പോകുന്ന ഹൗസ് ബോട്ടും
പൊടിക്കുണ്ട് എക്സൈസ് ഓഫീസിൽ വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ.
കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ.സുധാകരന്റെ നടാലിലെ വീട്ടിൽ നിന്നും കുഴിച്ചെടുത്ത കൂടോത്ര വസ്തുക്കൾ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
കണ്ണൂർ ഏച്ചൂർ കമാൽ പീടികക്ക് സമീപം പോലീസുകാൻ്റെ കാർ ഇടിച്ച് സ്ത്രീ മരിക്കാനിടയായ കാർ പോലീസ് ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിക്കെട്ടിയ നിലയിൽ.
കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിച്ച തിങ്കളാഴ്ച കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജില്‍ നവാഗതരെ സ്വീകരിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരായ സീനിയര്‍ വിദ്യാര്‍ഥികള്‍.
നീറ്റ്, നെറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ
ഹെൽമറ്റും തൊപ്പിയും വിശ്രമത്തിൽ.... തൊടുപുഴ നഗരസഭയിലേക്ക് നടന്ന മാർച്ചിൽ ബാരക്കേട് വച്ച് തടയാൻ തയ്യാറെടുക്കുന്ന പോലീസുകാർ ഹെൽമറ്റും തൊപ്പിയും സമീപത്ത് സൂക്ഷിച്ചിരിക്കുന്നു
കോഴിക്കോട് ബീച്ച് ആശുപത്രി ഒ.പി കൗണ്ടർ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനെ തുടർന്ന് ഒ.പി ടിക്കറ്റ് എടുക്കാൻ വെള്ളക്കെട്ടിന് ​​​​​​​സമീപം വരി നിൽക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും
അവധി ദിവസങ്ങളിൽ കുളത്തിലേക്ക് ചാടുന്നവർ ഒന്ന് കരുതിയിരിക്കുക. മഴ തകർത്തു പെയ്യുന്നതോടെ കുളങ്ങളും വയലുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതിന് പുറമെ അമീബിക് മസ്തിഷ്ക ജ്വരവും പിന്നാലെയുണ്ട്. കോഴിക്കോട് കീഴ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച.തോടെ കുളങ്ങളും വയലുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതിന് പുറമെ അമീബിക് മസ്തിഷ്ക ജ്വരവും പിന്നാലെയുണ്ട്.  കോഴിക്കോട് കീഴ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച.
മൺ പാത്രങ്ങൾ വിൽപ്പന നടത്തുന്നവർ. തൃശൂർ ഇക്കണ്ട വാര്യർ റോഡിൽ നിന്നുള്ള ചിത്രം.
അവധി ആഘോഷമാക്കി... കനത്ത മഴയെ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകിയ സാഹചര്യത്തിൽ കൈത്തോട്ടിലെ വെള്ളത്തിൽ ചാടി ആഘോഷിക്കുന്ന കുട്ടികൾ. കോട്ടയം കാഞ്ഞിരം കിളിരൂരിൽ നിന്നുള്ള കാഴ്ച
കനത്ത മഴയിൽ പയ്യോളി ദേശീയ പാതയ്ക്ക് സമീപത്തെ സർവീസ് റോഡിലെ  കുഴികളിൽ വെള്ളം നിറഞ്ഞതോടെ അപകടം ഒഴിവാക്കാൻ നാട്ടുകാ‍ർ റോഡിലിറങ്ങി വാഹനങ്ങൾ നിയന്ത്രിക്കുന്നു.
ഉള്ളതു കൊണ്ടു ഓണം പ്പോലെ...ട്രോളിംഗ് നിരോധനമായതു കാരണം ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തി തിരിച്ചുവന്ന തൊഴിലാളികൾ മീനുകൾ തരംതിരിക്കുമ്പോൾ നിലത്ത് വീണ മീൻ ഭക്ഷണമാക്കുന്ന നായ . തൃശൂർ ചേറ്റുവ ഹാർബറിൽ നിന്നുമുള്ള ചിത്രം.
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുടെ സന്ദർശത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നടന്ന ട്രയൽ റണ്ണിനിടെ മഴ നനഞ്ഞ് ആശ്രാമം പൊലീസ് ക്വാർട്ടേഴ്‌സിലേയ്ക്ക് പോയ മകൻ കാർത്തിക്കിന്റെ തലയിൽ തൂവാല കൊണ്ട് തുടയ്ക്കുന്ന അച്ഛൻ ദീപു. മകൾ കീർത്തന സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ആശ്രാമം മൈതാനത്ത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എത്തിയ ഹെലികോപ്റ്ററിനരികിലേക്ക് ഓടിവന്ന തെരുവുനായയെ ഓടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com