അമ്മതൻ തണലിൽ... ദിനംപ്രതി ചൂട് കൂടിവരുമ്പോൾ പകൽ ചൂടിൽ നിന്നും തന്റെ കുഞ്ഞിനെ സംരക്ഷിച്ചു നടന്ന് നീങ്ങുന്ന അമ്മ. പുതിയറയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ടെഡി ബിയർ... തൊടുപുഴ വെങ്ങല്ലൂർ നാലു വരിപ്പാതയിൽ വിൽപ്പനക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ടെഡി ബിയർ പാവകൾ.
കളമശേരി ഗ്ലാസ് കോളനിയിലെ ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
സപ്ലൈകോ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കണ്ണൂർ ഫോർട്ട് റോഡിലെ സപ്ലൈകോ പീപ്പിൾസ് ബസാറിനു മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതീകാത്മക സബ്സിഡി സാധനങ്ങളുടെ വിതരണോദ്ഘാടനം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നിർവഹിക്കുന്നു.
വയനാട് ബാവലി വനത്തിൽ എത്തിയ അക്രമകാരിയായ ആനയെ റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ച് തിരയുന്ന വനപാലകർ.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ.
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി ടൗണിൽ തടിച്ചുകൂടിയ നാട്ടുകാർ.
പടമല സ്വദേശി അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഗ്ന എന്ന കാട്ടാന
നാട്ടുകാർ മൃതദേഹവുമായി വയനാട് മാനന്തവാടി സബ് കളക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ വയനാട് മാനന്തവാടി ടൗണിൽ പ്രതിഷേധിച്ചപ്പോൾ.മായി നാട്ടുകാർ വയനാാട് മാനന്തവാടി ടൗണിൽ പ്രതിഷേധിച്ചപ്പോൾ
കണ്ണൂർ കൊട്ടിയൂർ പന്നിയാമലയിൽ കമ്പി വേലിയിൽ കുടുങ്ങിയതിനെതുടര്‍ന്ന് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കൂട്ടിലേക്ക് കയറ്റിയപ്പോൾ
കണ്ണൂർ കൊട്ടിയൂർ പന്നിയാമലയിൽ പിടികൂടിയ കടുവയെ വനം വകുപ്പ് കൂട്ടിലാക്കി കൊണ്ടുപോകുന്നത് കാണാനായി തടിച്ചുകൂടിയ നാട്ടുകാർ.
കണ്ണൂർ കൊട്ടിയൂർ പന്നിയാമലയിൽ പിടികൂടിയ കടുവയെ വനം വകുപ്പ് കൂട്ടിലാക്കി കൊണ്ടുപോകുന്നത് കാണാനായി തടിച്ചുകൂടിയ നാട്ടുകാർ.
കണ്ണൂർ കടുവ... കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടിച്ച കടുവ.
കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഒട്ടക സവാരി നടത്തുന്നവർ
പൂവത്തൂർ കക്കികരി വയൽ മുത്തപ്പൻ മടപ്പുര പഞ്ചലോഹ പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിയാടിയ തിരുവപ്പന വെള്ളാട്ടവും ഗുളികൻ തെയ്യവും
ഉത്തര മേഖല പ്രിസൺ മീറ്റിന്റെ ഭാഗമായി ജയിൽ ജീവനക്കാരുടെ കായിക മത്സരത്തിൽ ഹൈ ജമ്പിൽ
ലോകം ക്യാമറ കണ്ണിലൂടെ....... പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട് കാണാനെത്തിയ കുട്ടിക്ക് ക്യാമറ കണ്ടപ്പോൾ ഒരു കൗതുകം .അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരോട് കുറെ സംശയങ്ങൾ ചോദിച്ചു .കുട്ടിയുടെ ആഗ്രഹം മനസിലാക്കിയ അവർ ഫോട്ടോ എടുക്കാൻ പഠിപ്പിച്ചു കൊടുക്കുന്നു.
കേരള പദയാത്രക്ക് തൊടുപുഴയിലെത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രവർത്തകർ സ്വീകരിക്കുന്നു
ആഴങ്ങളിൽ മുങ്ങിത്തപ്പി... കോഴിക്കോട് കാപ്പാട് ബീച്ചിൽ നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്നവർ.
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
വേനൽ കാഴ്ച്ച... വേനൽ കൊയ്ത്ത് കഴിഞ്ഞ പാഠശേഖരങ്ങളിൽ തീറ്റ തേടി എത്തിയ ചെമ്മരിയാടിൻ കൂട്ടം പാലക്കാട് നരകംപള്ളി പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച്ച.
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കൺനിറയെ കാണാൻ ...... ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച മുത്തച്ഛന്റെ തോളത്തിരുന്നു കാണുന്ന കുട്ടി
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച
ഒഴിയാക്കുരുക്ക്...ഇടപ്പള്ളി അരൂർ ദേശിയ പാതയിൽ ഇടപ്പള്ളി ജംഗ്‌ഷനിലെ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com