വെള്ളത്തിലായി.... മദ്യനയ അഴിമതിയിൽ മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനീത അന്ന തോമസ് താഴെ വീഴാതിരിക്കാൻ ബാരിക്കേഡിൽ അള്ളിപിടിച്ച് തൂങ്ങി കിടക്കുന്നു
കുട ചൂടിയ സമരം ... അദ്ധ്യാപക്കരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവിശ്യപ്പെട്ട് പാലക്കാട് ഗവ: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ കോളേജിൻ്റെ കവാടത്തിൽ റോഡ് അരിക്കിൽ നടത്തിയ കുത്തിയിരിപ്പ് സമരം.
ഷെയ്ഡ്‌സ് ഓഫ് റെയിൻ... പൊടുന്നനെ പെയ്ത മഴയിലെ കാർ സഫാരി. കോഴിക്കോട് അരയടത്തു പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
സൗന്ദര്യ വർദ്ധനം.... കുരങ്ങകൾ പരസ്പരം പേൻ പിടുത്തമാണ്. ഭക്ഷണത്തോെെ ടൊപ്പം ജീവിത ശൈലിയാണ് ഇവർക്ക്. വട്ടവട പാമ്പാടും ചോലയിൽ നിന്നുള്ള കാഴ്ച .
ഇരയ്ക്കൊപ്പം... നാഗമ്പടം മുൻസിപ്പൽ പാർക്കിലെ അലങ്കാര കുളത്തിൽ കിടന്ന തന്നെക്കാൾ വലിയ തവളയെ അകത്താക്കാനെത്തിയ പാമ്പ്.
ചിരിയഴക്...എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് തുടക്കംകുറിക്കാനെത്തിയ ചെയർമാൻകൂടിയായ മമ്മൂട്ടി. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ അദ്ധേഹം കൈമാറി
മാനം മുട്ടെ പെയ്യാൻ ...ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ മൺസൂൺ സജീവമാകുകയാണ്. ആകാശത്ത് മഴക്കാർ ഇരുണ്ടുകൂടിയപ്പോൾ ഹോഡിംഗ് തൂണുകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ആലപ്പുഴ കളർകോട് ഒന്നാംപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
മൺസൂൺ ടൂറിസം... കുമരകം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിൽ യാത്ര ചെയ്ത് മഴ ആസ്വദിക്കുന്ന വിനോദ സഞ്ചാരികളും വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന തൊഴിലാളികളും
തോരാത്തമഴ ,തീരാത്ത ദാഹം....പത്തനംതിട്ട പണിനടക്കുന്ന അബാൻ പാലത്തിന്റെ മുകളിൽ വലിയ ക്യാനുയർത്തി വെള്ളം കുടിക്കുന്ന തൊഴിലാളി.
സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ മൂന്നാം വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിലൂടെ വേദിയിലേക്ക് കടന്നുവരുന്ന മന്ത്രി കെ.രാധാകൃഷ്ണൻ. മന്ത്രി റോഷി അഗസ്റ്റിൻ സമീപം
ഇനിയല്പം വിശ്രമം ... വാഹനത്തിൽ അടുക്കിയിട്ട ചക്കയ്ക്ക് മുകളിൽ കിടന്ന് വിശ്രമിച്ച് യാത്ര ചെയ്യുന്ന തൊഴിലാളി.തിരുവനന്തപുരം ഈഞ്ചയ്ക്കൽ നിന്നുള്ള ദൃശ്യം
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനിടെ ആലിംഗനം ചെയ്തപ്പോൾ
കരകാണാ തോട്ടത്തിൽ... ശക്തമായ മഴയിൽ വെള്ളം കയറിയ റബർതോട്ടത്തിൽ വലവീശി മീൻ പിടിക്കുന്ന യുവാവ്. കോട്ടയം പേരൂർ കിണറ്റുംമൂട് നിന്നുള്ള കാഴ്ച
പാടം കിളിർത്തു മനസ്സ് കുളിർത്തു... വർഷകാലമായി നെൽപാടത്ത് വെള്ളം എത്തിയപ്പോൾ കോട്ടയം അയ്മനം പഞ്ചായത്തിലെ വിത്തെറിഞ്ഞ് നെൽക്കതിർ കിളിർത്തു നിൽക്കുന്ന പരിപ്പ് 900 പാടശേഖരത്തെ തെക്കേ മുന്നൂറ് നാന്നൂറ് പാടത്ത് ശേഷിക്കുന്ന ഭാഗത്ത് കൂടി വിത്തെറിഞ്ഞ ശേഷം വരമ്പിലൂടെ വരുന്ന കർഷകനായ സുധാകരൻ.
ഷെയ്ഡ്‌സ് ഓഫ് റെയിൻ... പൊടുന്നനെ പെയ്ത മഴയിലെ കാർ സഫാരി. കോഴിക്കോട് അരയടത്തു പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
കാസർകോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതികളായ കെ. രതീശൻ (നീല ഷെർട്ട്), ജബ്ബാര്‍ എന്നിവരെ അറസ്റ്റ് ചെയ്തപ്പോൾ
പ്രവേശനോത്സവത്തിന് ആലപ്പുഴ കൈനകരി ഹോളി ഫാമിലി ഹൈസ്കൂളിലേക്ക് വള്ളത്തിൽ എത്തിയ വിദ്യാർഥിയെ 'അമ്മ കൈപിടിച്ച് കരയ്ക്ക് കയറ്റിയപ്പോൾ
ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടം കരകവിഞ്ഞതിനെത്തുടർഞ്ഞ് വെള്ളക്കെട്ടിലായ വീടിന്റെ സമീപത്തുകൂടി മറുകരയിലേക്ക് പോവുന്ന കുട്ടി
പത്തനംതിട്ട ലോക്സഭ   മണ്ഡലത്തിൽ   വിജയിച്ച   യു  .ഡി.എഫ്     സ്ഥാനാർത്ഥി   ആന്റോ  ആന്റണി   ഡി.സി.സി   ഓഫീസിൽ   കെ.പി.സി.സി   രാഷ്ട്രീയ കാരിയ   സമിതി   അംഗം  പി.ജെ.കുര്യന്റെ   നേതൃത്വത്തിൽ   നടന്ന   യോഗം.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി  പത്തനംതിട്ട   പ്രസ്സ്   ക്ലബ്ബിൽ   നടന്ന   മീറ്റ്    ദ   പ്രസ്സ്   പരിപാടിൽ    മാദ്ധ്യമങ്ങളോട്  സംസാരിക്കുന്നു.
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
അംഗനവാടി പ്രവേശനോത്സവത്തിൽ അധികാരത്തൊടി നടക്കാവ് അങ്കണവാടിയിൽ എത്തിയ അമൽ സയൻ മാതാവിന്റെ കൂടെ പോകാനായി കരയുന്നു
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേയ്ക്ക് മടങ്ങുന്ന ബോട്ടുകൾ. നീണ്ടകരയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ലാസ്റ്റ്സീൻ... ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിലെ വലകളിൽപ്പെട്ട ചെറുമീനുകൾ പെറുക്കി കളയുന്ന മത്സ്യ തൊഴിലാളികൾ.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടിലെ വലകൾ അഴിച്ചെടുക്കുന്ന തൊഴിലാളികൾ. നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com