മഴ കനത്തതിനെ തുടർന്ന് ആലപ്പുഴ ബീച്ചിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ. തിരമാലകൾ ഉയർന്ന പൊങ്ങിയപ്പോൾ സമീപത്തുകൂടി കുട ചൂടി പോവുന്നയാൾ
തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വിവരാവകാശ കമ്മിഷണർമാരായി ചുമതയേറ്റ ഡോ.എം.ശ്രീകുമാർ, ഡോ.സോണിച്ചൻ പി ജോസഫ്, ടി.കെ രാമകൃഷ്ണൻ എന്നിവർ മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർക്കൊപ്പം
കഴിഞ്ഞ തിരുവനന്തപുരം ദിവസം നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
കടൽക്ഷോഭത്തെ തുടർന്ന് തീരമില്ലാതെയായ ശങ്കുമുഖം കടപ്പുറം
ഭൂതം, ഭാവി, വർത്തമാനം... ശംഖുമുഖം കടപ്പുറത്ത് സഞ്ചാരികളെയും കാത്തിരിക്കുന്ന കൈനോട്ടക്കാരൻ
പുള്ളിക്കാനം വാഗമൺ റൂട്ടിലെ ഒരു മഴക്കാല ചിത്രം
നിനക്കും വിശ്രമം...തൃശൂർ തേക്കിൻകാട് മൈതാനി വൃത്തിയാക്കുന്ന കോർപ്പറേഷൻ സേവന ശ്രീ ഫൈവ് യൂണിറ്റ് സ്ത്രീകൾ വിശ്രമത്തിനിടയിൽ മഴയിൽ നനഞ്ഞ റെയിൻ കോട്ടുകൾ ഉണക്കാൻ ഇടുന്നു.
കൈവിടാതെ കാക്കാം ... കനത്ത മഴയിൽ വെള്ളം കയറിയ കോട്ടയം-പാറേച്ചാൽ ബൈപ്പാസ് റോഡിന് സമീപത്തെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്ന അരുമ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയ അജി ചാക്കോ. കാലപ്പഴക്കംമൂലം കുടുംബത്തോടൊപ്പം വാടക വീട്ടിലേയ്ക്ക് മാറിയെങ്കിലും മൃഗങ്ങളെകൂട്ടാൻ കഴിയാത്തതിനാൽ ഇവിടെത്തി തീറ്റികൊടുക്കുകയാണ് പതിവ്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ജി ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച്.
പൊതുവേ പൊളിഞ്ഞ നിലയിലാണ് പല റോഡുകളും. അതിന് പിന്നാലെ പതിവുപോലെ മഴയുമെത്തി. പൊളിഞ്ഞ റോഡും മഴയുമായതോടെ പല റോഡും കുഴികളെ കൊണ്ടു നിറയുകയാണ്. പടിഞ്ഞാറെ കോട്ടയിലെയും മഴക്കുഴികളിങ്ങനെ
കോഴിക്കോട് ഭട്ട്റോഡ് ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് ഉന്തുവണ്ടി കച്ചവടക്കാരെല്ലാം കട തീരത്ത് നിന്നും മാറ്റിയപ്പോൾ
ലൈറ്റ് അപ്... കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലെ ലൈറ്റുകൾ നന്നാക്കുന്ന കമ്പനി ജീവനക്കാർ
തോരാത്ത തുണയായ്...നിലക്കാതെ പെയ്ത മഴയൊന്നു തോർന്നപ്പോൾ പരിമിതികളെ തരണം ചെയ്ത് ഭാര്യയെ വീൽചെയറിൽ ഇരുത്തി വഴിയോരങ്ങളിലൂടെ യാചന നടത്തുന്നയാൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയിൽ കണ്ണൂർ തിലാന്നൂരിൽ കെ.പി.അബ്ദുൾ ഖാദറിന്റെ ‘ജാസ്മിൻ മൻസിലി’ന്റെ മതിൽക്കെട്ട് തൊട്ടുതാഴെ താമസിക്കുന്ന ഫൗസിയ അസ്കറിന്റെ വീടിനോട് ചേർന്ന് പതിച്ച നിലയിൽ
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന കണ്ണൂര്‍ മൈതാനപ്പള്ളി കടലോരത്തെ പ്രദേശവാസികള്‍.
ലഹരി പുതഞ്ഞ്... ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. നഗരത്തിലെത്തുന്ന നിരവധി ആളുകൾ വിശ്രമിക്കാനും നടക്കാനും എത്തുന്ന കോട്ടയം തിരുനക്കര മൈതാനിയിൽ പുകവലിച്ചു പാതിമയക്കത്തിൽ കിടക്കുന്നയാൾ.
മലബാറിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കണ്ണൂർ ഡി.ഡി. ഓഫീസ്സിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടയിൽ എസ് ഐയുടെ കാല് തെറ്റി നിലത്തു വീഴുന്നു.
കണ്ണിലൊരു തോരാമഴ......അതിശക്തമായമഴക്കിടയിൽ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഷട്ടർ ഉയർത്തി മഴ കാഴ്ച കാണുന്ന അമ്മയും കുഞ്ഞും.
മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച് ആർ.ഡി.ഡി ഓഫീസ് പൂട്ടിയിട്ട എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവത്തിനെത്തിയ വിദ്യാർത്ഥിനികൾക്ക് മുൻ എം.പി പി.കെ ശ്രീമതി ആശംസകൾ നൽകുന്നു. സ്കൂൾ മാനേജർ ഫാ.രാജു അഗസ്റ്റിൻ എസ്.ജെ സമീപം
  TRENDING THIS WEEK
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
അഖില ഭാരതനാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കന്തറയിൽ നടന്ന സാന്ദ്രാനന്ദ ഏകാഹ നാരായണീയ യഞ്ജം.
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
മഴയിൽ ഉയരാൻ കാത്ത്.... കന്നത്ത മഴയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാതെ നിൽക്കുകയാണ്. 2327.78 അടിയാണ് ജലനിരപ്പ്. 29 ശതമാനം ജലനിരപ്പാണ് നിലവിൽ ഉള്ളത്. പ്രതിരോധ വകുപ്പിന്റെ പരീക്ഷണത്തിനുള്ള കപ്പൽ നിർമ്മാണം പൂർത്തിയായി. ഇടുക്കി ഡാമിലെ കുളമാവിൽ നിന്നുള്ള കാഴ്ച.
നെറ്റ് . യു.ജി. സി. നെറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് . പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ. ഷാജഹാൻ ഉദ്ഘാടനം ചെയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com