താവക്കര- പോലീസ് ക്ലബ് റോഡ് ഇന്റർലോക്ക് പ്രവർത്തികൾക്കായി അടച്ചിട്ടതിനാൽ കണ്ണൂർ നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്.
മുത്തശ്ശനൊപ്പം... ഒരു സെൽഫി കണ്ണൂർ ബർണശ്ശേരിയിലെ നായനാർ അക്കാഡമിയിൽ ഇന്നലെ മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത നായനാർ മ്യൂസിയത്തിൽ ഇ.കെ നായനാരുടെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ പേരക്കുട്ടി ഉണ്ണികൃഷ്ണൻ, നായനാരുടെ മെഴുകുപ്രതിമയ്ക്ക് സമീപം കുടുംബാംഗങ്ങളോടൊത്തു സെൽഫി പകർത്തുന്നു. മക്കളായ വിനോദ്, ഉഷ, കൃഷ്ണകുമാർ തുടങ്ങിയവർ സമീപം.
മാന്ത്രിക സ്വരം... ഗസ്റ്റ് ഹൗസിൽ പിണറായി പെരുമയുടെ ഭാഗമായി മാധ്യമപ്രവർത്തകരെ കാണാൻ എത്തിയ വിശ്രുത സംഗീതജ്ഞൻ പത്മവിഭൂഷൺ ഉസ്താദ് അംജദ് അലി ഖാൻ പ്രസ് മീറ്റിനിടെ സംഗീതം ആലപിച്ചപ്പോൾ.
പിണറായി പെരുമയുടെ ഭാഗമായി സംഗീതജ്ഞൻ പത്മവിഭൂഷൺ ഉസ്താദ് അംജദ് അലി ഖാൻ നടത്തിയ കച്ചേരി.
ഇന്നലെ വൈകിട്ട് പെയ്ത മഴയ്ക്ക് പിന്നാലെ കണ്ണൂർ പയ്യാമ്പലം കടപ്പുറത്തുണ്ടായ മിന്നൽ
മഴ സവാരി... കടുത്ത വെയിലിന് ശേഷംപെയ്ത മഴയിൽ കോട്ടണിഞ്ഞ് ബൈക്കിൽ യാത്ര ചെയ്യുന്ന കുടുംബം. കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
അവധിക്കാല ചാട്ടം... സ്കൂളുകൾക്കും കനത്ത വെയിലിനും അവധിയായപ്പോൾ പല വിനോദസഞ്ചാര കേന്ദ്രങ്ങളും നിറയുകയാണ്. കോഴിക്കോട് പുല്ലൂരാംപാറ നാരങ്ങാത്തോടിലെ വെള്ളച്ചാട്ടത്തിൽ കളിക്കുന്നവർ.
പടന്നത്തോടിൽ മണൽ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്ന ഭാഗത്ത് കോർപറേഷൻറെ നേതൃത്വത്തിൽ ചാലുകീറി വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നു
പരീക്ഷാ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച കെ.എസ്‌.യു പ്രവർത്തകരെ പൊലീസ് നീക്കുന്നു.
മഴ.... റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ നടന്നുനീങ്ങുന്ന  പെൺകുട്ടി
ചൂടു കുറയാതെ, വേനൽ മഴയെത്തിയെങ്കിലും വെയിൽ ചൂട് സഹിക്കാവുന്നരിലും അപ്പുറമാണ് , അന്യ സംസ്ഥാന തോഴിലാളികൾ സാധാരണ ചൂടിനെ വകവയ്ക്കാതെ തൊഴിൽ ചെയ്യുന്നവരാണ് . ഇവിടെ കേബിൾ കുഴിയെടുക്കുന്ന അന്യ സംസ്ഥാന തോഴിലാളി കുട ചൂടി കുഴിയെടുക്കുന്നു പത്തനംതിട്ട ഓമല്ലൂരിനിന്നുള്ള കാഴ്ച
വേനൽ മഴയുടെ ആശ്വാസത്തിൽ കാടും....
മാനന്തവാടി-കർണാടക വന പാതയിൽ റോഡ് കടക്കാനൊരുങ്ങുന്ന ആന. റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയതിനു ശേഷം ശാന്തനാവുകയായിരുന്നു.
വേനൽ മഴ ആശ്വാസമേകുന്നുണ്ടെങ്കിലും ഉച്ച വെയിലിൽ നിന്ന് രക്ഷ നേടാൻ സ്വന്തം വണ്ടി കിടപ്പറയാക്കിയിരിക്കുകയാണ് ഈ തമിഴ്നാടുകാരൻ. ആക്രി പണിക്കായി കോഴിക്കോടെത്തിയ മുരുകൻ ഉഷ്ണം സഹിക്കാൻ വയ്യാതെ ഉച്ചഭക്ഷണ ശേഷം വണ്ടി തണലോരത്തേക്ക് മാറ്റി കിടക്കുകയായിരുന്നു. കോഴിക്കോട് കനകാലയ ബാങ്ക് റോഡരികിൽ നിന്നുള്ള കാഴ്ച.
ഡീസൽ വച്ചാലും പ്രകാശിക്കില്ല, പത്തനംതിട്ട നഗരത്തിലെ സ്റ്റേഡിയത്തേ രാത്രിയിൽ പ്രകാശപൂരിതമാക്കിയ വിളക്കുകാലാണിത് , സോളാർ വഴിയാണ് ലൈറ്റുകൾ കത്തിയിരുന്നത് , അധികാരികളുടെ ശ്രദ്ധക്കുറവ് മൂലവും സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റം മൂലവും ഇന്ന് സ്റ്റേഡിയത്തിലെ എല്ലാ ലൈറ്റുകളും പ്രവർത്തന രഹ ിതമാണ്. സോളാറിൽ നിന്ന് ചാജ്ജ് സ്വീകരിച്ചിരുന്ന ബാറ്ററി ബോക്സിൽ ഇപ്പോൾ സ്റ്റേഡിയം പണികൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളിൽ ഒഴിക്കുന്ന ഡീസലാണ് സൂക്ഷിക്കുന്നത്
തീറ്റക്ക് പാറ്റ... പാറ്റയെ പിടികൂടി ഭക്ഷണമാക്കുന്ന അരണ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാംകൃഷ്ണയ്ക്കായുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി പള്ളാത്തുരുത്തി വള്ളുവൻകാട് പാടത്ത് ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ ആകാശത്ത് കാർമേഘങ്ങൽ ഉരുണ്ട്കൂടിയപ്പോൾ
കളിച്ചു ഉല്ലസിച്ച്...അവധിക്കാലം മൊബൈൽ ഫോണുകളിൽ മാത്രം ഒതുക്കുന്ന ന്യൂജനറേഷൻ കുട്ടികളിൽ നിന്നും കൂട്ടുകാരുമൊത്ത് പാടത്തെ കണ്ടത്തിൽ ക്രിക്കറ്റ് കളിച്ച് വേനലവധി ആഘോഷമാക്കുകയാണ് ഈ കുട്ടികൾ. തൃശൂർ കുറ്റൂർ പാടശേഖരത്തിൽ നിന്നുമുള്ള ചിത്രം . ഫോട്ടോ : അമൽ സുരേന്ദ്രൻ
വെക്കേഷൻ ഓവർ ലോഡഡ്... കൂട്ടുകൂടി സൈക്കിളിൽ കയറി നാടുചുറ്റി മദ്ധ്യവേനലവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കുമരകം മുത്തേരിമടയിൽ നിന്നുള്ള കാഴ്ച.
ദി ലെജന്റ്.... തൊടുപുഴയിൽ കട ഉദ്ഘാടനത്തിന് എത്തിയ പ്രമുഖ ഫുട്ബോൾ താരം ഐ എം വിജയൻ സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന് വികലാഗയായ സ്ത്രീക്ക് സെൽഫിക്ക് പോസ് ചെയ്യുന്നു.
  TRENDING THIS WEEK
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com