വേണോ ഈ അപകടയാത്ര  , പത്തനംതിട്ട   നഗരത്തിൽ   ഇന്നലെ   പെയ്യിത   മഴയിൽ അപകടകരമാംവിധം കുടചൂടി സ്കൂട്ട‌‌‌‌‌ർ  ഓടിക്കുന്നയാൾ
ചായം സന്ധ്യയിൽ... സന്ധ്യ മയങ്ങുന്ന നേരം പാടത്ത് താറാവുകളെ കൂട്ടിലാക്കുന്ന കർഷകൻ. പാലൂർപടി പുതുപ്പള്ളി ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്നതിനിടെ മഴ പെയ്തപ്പോൾ പുറത്തിറങ്ങി മഴയാസ്വദിക്കുന്ന കുരുന്ന്.
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്നതിനിടെ മഴ പെയ്തപ്പോൾ പുറത്തിറങ്ങി മഴയാസ്വദിക്കുന്ന കുട്ടിയും പച്ച വേഷവും
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്ന ഹാളിന് പുറത്ത് മഴപെയ്തപ്പോൾ.
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളിയിൽ നിന്ന്.
ഇവിടം പുഴയായിരുന്നു... നിറഞ്ഞൊഴുകിയിരുന്ന ഷിറിയ പുഴ കടുത്ത വേനലിനെ തുടർന്ന് പൂർണ്ണമായും വറ്റിയ നിലയിൽ. കാസർകോട് അംഗടിമൊഗറിൽ നിന്നുള്ള ദൃശ്യം.
കുമ്പള--കഞ്ചിക്കട്ട പാലം അടച്ച നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കാസർകോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
കനത്ത ചൂട് വകവെയ്ക്കാതെ കെ എസ് ഇ ബി യുടെ ട്രാൻസ്ഗ്രിഡ് കെ എൽ എസ് പി 2.0 പ്രൊജക്റ്റിന്റെ ഭാഗമായി 220/110 കെ വി ലൈനിൽ സ്പേസർ ഫിക്സിങ് തൊഴിലിലേർപ്പെട്ട അതിഥി തൊഴിലാളികൾ. കടന്നപ്പള്ളി ചന്തപ്പുരയിൽ നിന്നുള്ള കാഴ്ച്ച.
ആം ആദ്മി അല്ല ജീവിതം ആദ്മി, ഉപജീവനമാർഗ്ഗത്തിനായി പത്തനംതിട്ട നഗരത്തിൽ ചൂലുവില്പനയ്ക്ക് ഇറങ്ങിയ അന്യസംസ്ഥാന സ്ത്രീകൾ
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
അവധിക്കാലത്തെ വേനൽ കളി ... കണ്ണൂർ നീർക്കടവ് കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
നിറഞ്ഞൊഴുകിയിരുന്ന കണ്ണൂർ കീഴ്പ്പള്ളി കക്കുവ പുഴ കനത്ത വേനലിനെ തുടർന്ന് വറ്റിയ നിലയിൽ. ആദ്യമായാണ് ഈ പുഴ പൂർണ്ണമായും വറ്റി വരളുന്നത്
കണ്ണൂർ തയ്യിൽ തീരത്ത് ആഞ്ഞടിക്കുന്ന തിരമാലയ്ക്ക് സമീപം ചൂണ്ടയിടുന്നവർ
കടലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരത്തടുപ്പിച്ചിരിക്കുന്ന ബോട്ടുകളും തോണികളും. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.
കൊടുംവേനലിലെ ചൂട് സഹിക്കവയ്യാതെ തളരുകയാണ് ജീവജാലങ്ങൾ. കോഴിക്കോട് ചേളന്നൂരിൽ പാടത്തിനരികിലുള്ള ചെറുകനാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ദാഹമകറ്റുന്ന താറാവുകൾ.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ നിന്നുള്ള ദൃശ്യം
ചൂട് ക്രമാതീതമായി കൂടിയത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആറുകളിലും,ചെറു തോടിലും മീനുകൾ കുറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. മത്സ്യബന്ധനത്തിന് ശേഷം വല കഴുകി വൃത്തിയാക്കുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
അസ്തമയ കാഴ്ചയ്ക്കായി... പൊള്ളുന്ന പകൽച്ചൂട് കഴിഞ്ഞ് ബീച്ചിൽ സമയം ചെലവഴിക്കാനെത്തിയവർ സൂര്യാസ്തമയം കണ്ട് നിൽക്കുന്നു. കോഴിക്കോട് ഭട്ട്‌ റോഡ് ബീച്ചിൽ നിന്നുള്ള കാഴ്ച.
വാഹനാപകടത്തില്‍ മരിച്ച ആകാശിന്റെ മൃതദേഹം പുത്തൂര്‍ എഎല്‍പി സ്‌കൂളില്‍ എത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സ്‌കൂള്‍ ജീവനക്കാര്‍.
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്. എൻട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് അഴിച്ചുമാറ്റുന്ന അച്ഛൻ
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷകർത്താക്കൾ കൊല്ലം എസ്. എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന് മുന്നിൽ തടിച്ചുകൂടി നിൽക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com