വേനൽ മഴയുടെ ആശ്വാസത്തിൽ കാടും....
മാനന്തവാടി-കർണാടക വന പാതയിൽ റോഡ് കടക്കാനൊരുങ്ങുന്ന ആന. റോഡിലൂടെ കടന്നുപോയ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയതിനു ശേഷം ശാന്തനാവുകയായിരുന്നു.
വേനൽ മഴ ആശ്വാസമേകുന്നുണ്ടെങ്കിലും ഉച്ച വെയിലിൽ നിന്ന് രക്ഷ നേടാൻ സ്വന്തം വണ്ടി കിടപ്പറയാക്കിയിരിക്കുകയാണ് ഈ തമിഴ്നാടുകാരൻ. ആക്രി പണിക്കായി കോഴിക്കോടെത്തിയ മുരുകൻ ഉഷ്ണം സഹിക്കാൻ വയ്യാതെ ഉച്ചഭക്ഷണ ശേഷം വണ്ടി തണലോരത്തേക്ക് മാറ്റി കിടക്കുകയായിരുന്നു. കോഴിക്കോട് കനകാലയ ബാങ്ക് റോഡരികിൽ നിന്നുള്ള കാഴ്ച.
ഡീസൽ വച്ചാലും പ്രകാശിക്കില്ല, പത്തനംതിട്ട നഗരത്തിലെ സ്റ്റേഡിയത്തേ രാത്രിയിൽ പ്രകാശപൂരിതമാക്കിയ വിളക്കുകാലാണിത് , സോളാർ വഴിയാണ് ലൈറ്റുകൾ കത്തിയിരുന്നത് , അധികാരികളുടെ ശ്രദ്ധക്കുറവ് മൂലവും സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റം മൂലവും ഇന്ന് സ്റ്റേഡിയത്തിലെ എല്ലാ ലൈറ്റുകളും പ്രവർത്തന രഹ ിതമാണ്. സോളാറിൽ നിന്ന് ചാജ്ജ് സ്വീകരിച്ചിരുന്ന ബാറ്ററി ബോക്സിൽ ഇപ്പോൾ സ്റ്റേഡിയം പണികൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളിൽ ഒഴിക്കുന്ന ഡീസലാണ് സൂക്ഷിക്കുന്നത്
തീറ്റക്ക് പാറ്റ... പാറ്റയെ പിടികൂടി ഭക്ഷണമാക്കുന്ന അരണ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാംകൃഷ്ണയ്ക്കായുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി പള്ളാത്തുരുത്തി വള്ളുവൻകാട് പാടത്ത് ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ ആകാശത്ത് കാർമേഘങ്ങൽ ഉരുണ്ട്കൂടിയപ്പോൾ
കളിച്ചു ഉല്ലസിച്ച്...അവധിക്കാലം മൊബൈൽ ഫോണുകളിൽ മാത്രം ഒതുക്കുന്ന ന്യൂജനറേഷൻ കുട്ടികളിൽ നിന്നും കൂട്ടുകാരുമൊത്ത് പാടത്തെ കണ്ടത്തിൽ ക്രിക്കറ്റ് കളിച്ച് വേനലവധി ആഘോഷമാക്കുകയാണ് ഈ കുട്ടികൾ. തൃശൂർ കുറ്റൂർ പാടശേഖരത്തിൽ നിന്നുമുള്ള ചിത്രം . ഫോട്ടോ : അമൽ സുരേന്ദ്രൻ
വെക്കേഷൻ ഓവർ ലോഡഡ്... കൂട്ടുകൂടി സൈക്കിളിൽ കയറി നാടുചുറ്റി മദ്ധ്യവേനലവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കുമരകം മുത്തേരിമടയിൽ നിന്നുള്ള കാഴ്ച.
ദി ലെജന്റ്.... തൊടുപുഴയിൽ കട ഉദ്ഘാടനത്തിന് എത്തിയ പ്രമുഖ ഫുട്ബോൾ താരം ഐ എം വിജയൻ സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന് വികലാഗയായ സ്ത്രീക്ക് സെൽഫിക്ക് പോസ് ചെയ്യുന്നു.
​​​​​​​കുടിനീരു തിരയും പുഴ.... വേനൽ കടുത്തതോടെ വറ്റിവരണ്ട മുത്തപ്പൻപുഴ. കോഴിക്കോട് പുല്ലൂരാംപാറ എലന്തുകടവ്‌ പാലത്തിന് സമീപത്തു നിന്നുള്ള കാഴ്ച.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ആക്രി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ടി.ഡി.ആർ.എഫ് പ്രവർത്തകൻ രക്ഷിച്ച അണ്ണാൻ കുഞ്ഞ്‌.
മാനാഞ്ചിറയിലെ കിഡ്സൺ കോർണറിന് സമീപത്തെ വെള്ളക്കെട്ട്.
വീശിയേറിയാൻ... കടലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മീൻ വലകളിലെ അറ്റകുറ്റപണികൾ തീർക്കുന്ന മത്സ്യ തൊഴിലാളികൾ. തൃശൂർ വഞ്ചിപ്പൂരയിൽ നിന്നുമുള്ള ചിത്രം .
ഗോൾഡൻ കിക്ക്... സൂര്യാസ്തമയ വേളയിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. കുമരകം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വേണോ ഈ അപകടയാത്ര  , പത്തനംതിട്ട   നഗരത്തിൽ   ഇന്നലെ   പെയ്യിത   മഴയിൽ അപകടകരമാംവിധം കുടചൂടി സ്കൂട്ട‌‌‌‌‌ർ  ഓടിക്കുന്നയാൾ
ചായം സന്ധ്യയിൽ... സന്ധ്യ മയങ്ങുന്ന നേരം പാടത്ത് താറാവുകളെ കൂട്ടിലാക്കുന്ന കർഷകൻ. പാലൂർപടി പുതുപ്പള്ളി ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച.
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്നതിനിടെ മഴ പെയ്തപ്പോൾ പുറത്തിറങ്ങി മഴയാസ്വദിക്കുന്ന കുരുന്ന്.
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്നതിനിടെ മഴ പെയ്തപ്പോൾ പുറത്തിറങ്ങി മഴയാസ്വദിക്കുന്ന കുട്ടിയും പച്ച വേഷവും
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളി നടക്കുന്ന ഹാളിന് പുറത്ത് മഴപെയ്തപ്പോൾ.
കുവലയം കഥകളി ആസ്വാദക സഭ പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ദുര്യോധന വധം കഥകളിയിൽ നിന്ന്.
  TRENDING THIS WEEK
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
വേനലും വള്ളിയും ... മധ്യവേനൽ അവധി ദിവസങ്ങൾ ആഘോഷകരമാക്കുന്ന കുട്ടികൾ വേരാൽ വള്ളിയിൽ തുങ്ങികളിക്കുന്നു പാലക്കാട് ആനിക്കോട് ആലിൻചുവട് ബസ് സ്റ്റോപ്പിൽ നിന്നും
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com