വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുവാൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി വന്ന വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളി.
മാർഗം പലത്... സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെയിലത്ത് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ചൂടിൽ നിന്നും രക്ഷതേടാൻ പല മാർഗങ്ങളും തേടുകയാണ്. സണ്‍ഗ്ലാസുകൾ, തൊപ്പികൾ എന്നിവ ധരിച്ചും, തല തുണികൊണ്ട് മറച്ചും ആലപ്പുഴ നഗരത്തിലൂടെ യാത്ര ചെയ്യന്നവർ
വറ്റിവരണ്ടു കണ്ടലും... നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. ജല സംഭരണികളായി അറിയപെടുന്ന ഈ കണ്ടൽക്കാടുകൾ പോലും വറ്റി വരണ്ടിരിക്കുകയാണ് ഈ വേനലിൽ. ഗോവ ദിവാർ തുരുത്തിലെ കാഴ്ച്ച.
കണ്ണവം പെരുവ ചെമ്പുകാവിലെ എൺപത്തിമൂന്നുകാരൻ പാറക്കുണ്ട് ചന്തുമൂപ്പൻ വോട്ട് ചെയ്ത് മടങ്ങുന്നു.
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി.
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ആക്കംമൂലയിലെ എൺപത്തിആറുകാരി കുമ്പ.
അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ സുരക്ഷണം ഒരുക്കുന്ന ഐ.ടി.ബി.പി ഫോഴ്സ്.
കതിരൂർ മുസ്ലിം എൽ.പി സ്കൂളിൽ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നു
കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ തിരക്ക്
പിണറായി ആർ.സി അമല സ്കൂൾ ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്നു.
മാവായിസ്റ്റ് ഭീഷണിയെ തുടർന്ന് അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ ഇ​ൻഡോ ടിബറ്റർ ബോർഡർ പൊലീസ് ഡെപ്യൂട്ടി കമാൻഡന്റ് ഡോ. കുബർ ഷർമയുടെ നേതൃത്വത്തിലൊരുക്കിയ സുരക്ഷ
🤣കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി തന്റെ കൊച്ചുമകൾക്ക് വിരലിൽ പുരട്ടിയ മഷി കാണിച്ചു കൊടുക്കുന്നു.
ആറളം പാലക്കുന്ന് അംഗൻവാടിയിൽ വോട്ട് ചെയ്യാൻ എത്തിയ പതിനൊന്നാം ബ്ലോക്കിലെ എൺപതു വയസുള്ള ജാനു.
അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ സുരക്ഷണം ഒരുക്കുന്ന ഐ.ടി.ബി.പി ഫോഴ്സ്.
ആവോളം ദുരിതം ആവുന്ന വിധി...കാഴ്ച ശക്തിയും കേൾവി ശക്തിയുമില്ലാത്ത മകനെ വീട്ടിലാക്കി 84 വയസിലും മറ്റ് ആശ്രയമില്ലാതെ പൊരിവെയിലിൽ ഒറ്റക്ക് 3 കിലോമീറ്ററോളം നടന്നും കടത്തുകയറിയും ആലപ്പുഴ ചേന്നങ്കരി ദേവമാതാ സ്കൂളിലെ 67 നമ്പർ ബൂത്തിൽ എത്തിയ ത്രേസ്യാമ്മയെ ബി.എൽ.ഒ വള്ളത്തിൽ നിന്ന് പിടിച്ചു കയറ്റി വോട്ട് ചെയ്ത് തിരികെ പോകുവാൻ സഹായിക്കുന്നു.
വോട്ട് വഞ്ചി... ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ ചുഴലിക്കുഴി പ്രദേശവാസികൾ മണിയാപറമ്പ് എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ വഞ്ചിയിൽ കയറി മടങ്ങിയപ്പോൾ.
നോവലിയാൻ...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയ്‌ക്ക് മുന്നോടിയായി ദേഹത്ത് ശൂലം കുത്തുന്നയാൾക്ക് ഐസ്ക്രീം നൽകുന്ന സുഹൃത്ത്.
നോവുന്നതെൻ മനം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയ്‌ക്ക് മുന്നോടിയായി മള്ളൂശ്ശേരി സ്വദേശി വിഷ്ണുവിൻ്റെ കവിളിലൂടെ വലിയ ശൂലം കയറ്റുമ്പോൾ നിറ കണ്ണുകളോടെ വീക്ഷിക്കുന്ന ഭാര്യ ജ്യോതി.
  TRENDING THIS WEEK
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
ജന്മനാ ഇരു കൈകളും മില്ലാത്ത പാലക്കാട് ആലത്തൂർ സ്വദേശി എം.ബി. പ്രണവ് വോട്ട് രേഖപ്പെടുത്താൻ പെരുങ്കുളം എ.എൽ.പി. സ്ക്കൂളിൽ എത്തിയപ്പോൾ പോളിംഗ് ഉദ്യാഗസ്ഥൻ ഇടതുകാലിലെ വിരലിൽ മഷി പുരട്ടി കൊടുക്കുന്നു കാലുയർത്തി യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി.
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
കുളിർ കാറ്റ് വീശി ... പാലക്കാട് ജില്ലയിലെ ചൂട് 41 ഡിഗ്രിക്ക് മുകളിലാണ് ഉഷ്ണതരംഗം സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മൂന്ന് അറിയിപ്പ് നൽകിയിട്ടുണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സേറ്റഷനിൽ കുടിവെള്ളവും പന്തലും സജീകരിച്ചിട്ടുണ്ട് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർക്ക് ചൂട് കാരണം ഫാൻ വെച്ച് നൽകുന്ന വനിതാ പൊലീസ് ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
പാലക്കാട് വെണ്ണക്കര ഗവ: എച്ച്.എസിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com