പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി നഗരത്തിൽ നടന്ന ആഹ്ളാദപ്രകടനത്തിനിടയിൽ പ്രവർത്തകർ എടുത്തുയർത്തുന്നു
വിജയം ഉറപ്പിച്ചതോടെ ഫോണിൽ ആഹ്ലാദം പങ്കിടുന്ന കെ.സുധാകരൻ.
സീറ്റുറപ്പിച്ച്... കണ്ണൂർ നാടാലിലെ വീട്ടിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം തിരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണാനായി മുന്നിലെ കസേരയിൽ വന്നിരിക്കുന്ന കെ.സുധാകരൻ
കെ.സുധാകരൻ
കണ്ണൂർ നഗരത്തിലൂടെ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം.
കെ.സുധാകരൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
കണ്ണൂർ നടാലിലെ വീട്ടിൽ യു.ഡി.എഫ്. നേതാക്കൾക്കൊപ്പം തിരഞ്ഞെടുപ്പ് ഫലം ടി.വി.യിൽ കാണുന്ന കെ. സുധാകരനെ വിജയം ഉറപ്പിച്ചതോടെ ഭാര്യ സ്മിത അഭിനന്ദിക്കുന്നു
ഏട്ടനൊരുമ്മ..... കോഴിക്കോട് ജെ.ഡി.ടി കൗണ്ടിംഗ് സ്കൂളിൽ എത്തിയ വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കോഴിക്കോട് സ്ഥാനാർത്ഥി എം.കെ രാഘവന് ഉമ്മ കൊടുക്കുന്നു.
തല കുനിച്ചു...കോഴിക്കോട് ജെ.ഡി.ടി സ്കൂളിലെ കൗണ്ടിംഗ് സെന്ററിൽ നിന്നും മടങ്ങുന്ന എൽ.ഡി.എഫ് വടകര സ്ഥാനാർത്ഥി കെ.കെ ശൈലജ മടങ്ങുന്നു
അഥിതി തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന കണ്ണൂര്‍ ദേവത്താര്‍കണ്ടി ​ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികള്‍ ഹിന്ദി അധ്യാപികയായ ശ്രീജ പുത്തലത്തിന് മധുരം നല്‍കുന്നു.
ആദ്യമായി സ്കൂളിൽ എത്തിയ കുഞ്ഞനിയൻ അലൻ അതേ സ്കൂളിൽ പഠിക്കുന്ന ചേച്ചി അൻവികയെ കണ്ട സന്തോഷത്തിൽ മുത്തം നൽകുന്നു. കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നിന്ന്.
രക്ഷിതാവിന്റെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ എത്തിയ കുരുന്ന്. കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നിന്നും
ആട് വണ്ടി.... മഴക്കാലത്ത് വാഹനത്തിൽ എത്തിച്ച ഇലകൾ തിന്നുന്ന ആടുകൾ
ഉടലും ചുവടും ബാക്കി... ആലപ്പുഴ ആറാട്ടുപുഴ ഭാഗത്ത് കടൽകയറി തീരമെടുത്ത ഭാഗത്ത് മണ്ണൊലിച്ച് വേരുകൾ കാണത്തക്കവിധം അപകടാവസ്ഥയിൽ നിലകൊള്ളുന്ന തെങ്ങുകളിലൊന്ന്.
പറക്കുവാൻ തടസമാകും വിധം കാലിൽ പറ്റിപ്പിടിച്ച വസ്തുവുമായി സമീപത്തെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണുപോയ പ്രാവ് അൽപ്പസമയത്തിന് ശേഷം പിടഞ്ഞെണീറ്റ് പറന്നുയരുന്നു. പിടച്ചിലിനിടയിൽ കാലുകൾ സ്വാതന്ത്രമായതോടെ പറന്നുയരുകയായിരുന്നു. എ.സി. റോഡിൽ പള്ളാത്തുരുത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഭീതിയൊഴിയാതെ ... ആലപ്പുഴ നഗരത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് കടപുഴകിവീണ വൃക്ഷം നോക്കി നിൽക്കുന്ന ഉണ്ണികൃഷ്ണനും കുടുംബവും. പുലർച്ചെയാണ് വൃക്ഷം കടപുഴകി കൊച്ചുകുട്ടികളടങ്ങുന്ന കുടുംബം കിടന്നുറങ്ങിയ മുറിക്ക് സമീപം വീഴുന്നത് ഭാഗ്യം കൊണ്ട് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഉണ്ണികൃഷ്ണനും കുടുംബവും.
ഫ്രീക്കൻയാത്ര... പ്രത്യേകം തയ്യാറാക്കിയ വസ്ത്രം ധരിച്ച് ഇരുചക്രവാഹനത്തിന് പിന്നിൽ സാഹസികമായി നിന്ന് യാത്രചെയ്തുപോകുന്ന വളർത്തു നായ. ആലപ്പുഴ നഗരത്തിൽ കോടതിപാലറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച.
തീരമഴയിൽ തോരാദുരിതം... വെള്ളം കയറിയ വീടിനുള്ളിൽ കൈക്കുഞ്ഞിനെയും എടുത്ത് വെള്ളക്കെട്ടിൽ നിന്നുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന വീട്ടമ്മ. കുട്ടികളടങ്ങുന്ന കുടുംബം വെള്ളക്കെട്ടിൽ ദുരിതത്തിലായതിനെത്തുടർന്ന് സമീപവാസികൾ ശക്തമായ മഴയിൽ ഉയർന്നുവരുന്ന വെള്ളക്കെട്ടിന്റെ തോത് നിയന്ത്രിക്കുവാനായി എത്തിച്ച മോട്ടോർ പമ്പ്‌ അടുക്കളയിൽ വെച്ചിരിക്കുന്നതും കാണാം.ആലപ്പുഴ നഗരത്തിൽ കിടങ്ങാംപറമ്പ് വാർഡിൽ നിന്നുള്ള കാഴ്ച.
പൂക്കൾ വിരിയട്ടേ....പ്രവേശനോത്സവത്തിന്റെ മുന്നോടിയായി അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്ന നന്നുവക്കാട് എം.സി.എൽ.പി സ്കൂളിലെ അദ്യാപികമാരായ മറിയാമ്മ പി.എം,അനുഷ അഗസ്റ്റിൻ എന്നിവർ.
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com