അഥിതി തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന കണ്ണൂര്‍ ദേവത്താര്‍കണ്ടി ​ഗവ. യു.പി സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികള്‍ ഹിന്ദി അധ്യാപികയായ ശ്രീജ പുത്തലത്തിന് മധുരം നല്‍കുന്നു.
ആദ്യമായി സ്കൂളിൽ എത്തിയ കുഞ്ഞനിയൻ അലൻ അതേ സ്കൂളിൽ പഠിക്കുന്ന ചേച്ചി അൻവികയെ കണ്ട സന്തോഷത്തിൽ മുത്തം നൽകുന്നു. കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നിന്ന്.
രക്ഷിതാവിന്റെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ എത്തിയ കുരുന്ന്. കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നിന്നും
ആട് വണ്ടി.... മഴക്കാലത്ത് വാഹനത്തിൽ എത്തിച്ച ഇലകൾ തിന്നുന്ന ആടുകൾ
ഉടലും ചുവടും ബാക്കി... ആലപ്പുഴ ആറാട്ടുപുഴ ഭാഗത്ത് കടൽകയറി തീരമെടുത്ത ഭാഗത്ത് മണ്ണൊലിച്ച് വേരുകൾ കാണത്തക്കവിധം അപകടാവസ്ഥയിൽ നിലകൊള്ളുന്ന തെങ്ങുകളിലൊന്ന്.
പറക്കുവാൻ തടസമാകും വിധം കാലിൽ പറ്റിപ്പിടിച്ച വസ്തുവുമായി സമീപത്തെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണുപോയ പ്രാവ് അൽപ്പസമയത്തിന് ശേഷം പിടഞ്ഞെണീറ്റ് പറന്നുയരുന്നു. പിടച്ചിലിനിടയിൽ കാലുകൾ സ്വാതന്ത്രമായതോടെ പറന്നുയരുകയായിരുന്നു. എ.സി. റോഡിൽ പള്ളാത്തുരുത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഭീതിയൊഴിയാതെ ... ആലപ്പുഴ നഗരത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് കടപുഴകിവീണ വൃക്ഷം നോക്കി നിൽക്കുന്ന ഉണ്ണികൃഷ്ണനും കുടുംബവും. പുലർച്ചെയാണ് വൃക്ഷം കടപുഴകി കൊച്ചുകുട്ടികളടങ്ങുന്ന കുടുംബം കിടന്നുറങ്ങിയ മുറിക്ക് സമീപം വീഴുന്നത് ഭാഗ്യം കൊണ്ട് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഉണ്ണികൃഷ്ണനും കുടുംബവും.
ഫ്രീക്കൻയാത്ര... പ്രത്യേകം തയ്യാറാക്കിയ വസ്ത്രം ധരിച്ച് ഇരുചക്രവാഹനത്തിന് പിന്നിൽ സാഹസികമായി നിന്ന് യാത്രചെയ്തുപോകുന്ന വളർത്തു നായ. ആലപ്പുഴ നഗരത്തിൽ കോടതിപാലറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച.
തീരമഴയിൽ തോരാദുരിതം... വെള്ളം കയറിയ വീടിനുള്ളിൽ കൈക്കുഞ്ഞിനെയും എടുത്ത് വെള്ളക്കെട്ടിൽ നിന്നുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന വീട്ടമ്മ. കുട്ടികളടങ്ങുന്ന കുടുംബം വെള്ളക്കെട്ടിൽ ദുരിതത്തിലായതിനെത്തുടർന്ന് സമീപവാസികൾ ശക്തമായ മഴയിൽ ഉയർന്നുവരുന്ന വെള്ളക്കെട്ടിന്റെ തോത് നിയന്ത്രിക്കുവാനായി എത്തിച്ച മോട്ടോർ പമ്പ്‌ അടുക്കളയിൽ വെച്ചിരിക്കുന്നതും കാണാം.ആലപ്പുഴ നഗരത്തിൽ കിടങ്ങാംപറമ്പ് വാർഡിൽ നിന്നുള്ള കാഴ്ച.
പൂക്കൾ വിരിയട്ടേ....പ്രവേശനോത്സവത്തിന്റെ മുന്നോടിയായി അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്ന നന്നുവക്കാട് എം.സി.എൽ.പി സ്കൂളിലെ അദ്യാപികമാരായ മറിയാമ്മ പി.എം,അനുഷ അഗസ്റ്റിൻ എന്നിവർ.
അന്നം തീപ്പൊരിയായി..... കത്രികകളും കത്തികളും മൂർച്ച കൂട്ടുന്നതിന് വേണ്ടി കടകൾ തോറും എത്തി ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരൻ
മഴക്കാലത്തിൻ്റെ വരവറിയിച്ച് കടലും കലങ്ങിയതോടെ കരയിലേക്ക് ശക്തമായടിച്ച തിരമാലകളിൽ നനയാനായി ഇറങ്ങിയവർ. കോഴിക്കോട് കടപ്പുറത്ത് നിന്നുള്ള ദൃശ്യം.
മനുഷ്യനാണ്, മറക്കരുത്....കാലിൽ വ്രണങ്ങളുമായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്ന്റാന്റിൽ ആരും ആശ്രയമില്ലാതെ കഴിയുന്നയാൾ ഈ‌‌ച്ചയാർക്കുന്ന വ്രണങ്ങളുമായി കഴിയുന്ന ഇയാൾ  തീർത്തും അവശനാണ്
ഒാട്ടോയിലുമുണ്ട് കോട്ടിന് കാര്യം..............  കനത്തമഴയേ തുടർന്ന് മഴക്കോട്ട് ധരിച്ച് ഓട്ടോറിക്ഷ   ഒാടിക്കുന്ന ഡ്രൈവർ  പത്തനിംതിട്ട   നഗരത്തിൽ   നിന്നുള്ള   കാഴ്ച
കനത്തമഴയെതുടർന്ന് വെള്ളംകയറിയ കണ്ണമ്മൂല ബണ്ട് കോളനിയിൽ നിന്നും വൃദ്ധയെ സ്ട്രക്ച്ചറിൽ കിടത്തി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷിച്ചുകൊണ്ടുവരുന്നു
കഴിഞ്ഞദിവസം നഗരത്തിൽ പെയ്ത ശക്‌തമായ മഴയിൽ നിന്ന്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
തേക്കുമ്മൂട് തൊട്ടുവരമ്പ് ഭാഗത്ത് വെള്ളം ഇറങ്ങിയതോടെ വീട് വൃത്തിയാക്കുന്ന വീട്ടമ്മ
മ​ഴ​ ​ക​ന​ത്ത​തോ​ടെ​ ​തീ​ര​ദേ​ശ​ങ്ങ​ൾ​ ​ക​ട​ലാ​ക്ര​മ​ണ​ ​ഭീ​ഷ​ണി​യി​ലാണ്.​ പലയിടത്തും  ഭിത്തികൾ തകർത്ത് തിര കരയിലേക്ക് ആഞ്ഞടിക്കുകയാണ്.  ​കോ​ഴി​ക്കോ​ട് ​കോ​തി​ ​പു​ലിമുട്ടി​ൽ​ ​നിന്നുള്ള ദൃശ്യം.
ആശ്രിത നിയമന അട്ടിമറിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌
ഓലക്കുടയുമേന്തി... മഴക്കാലത്ത് ഓലക്കുടയുമായി പാടവരമ്പിലൂടെയുള്ള യാത്ര പഴയ തലമുറയുടെ സുഖമുള്ള അനുഭവമാണ്. ഇന്ന് ഓലക്കുട ക്ഷേത്രാചാരങ്ങളുടെ ഭാഗം മാത്രം. പൊടുന്നനെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com