മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് ചക്കിട്ടപ്പാറ മീൻതുള്ളിപ്പാറയിൽ ആരംഭിച്ച രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാംപ്യൻഷിപ്പിനോട് അനുബന്ധിച്ചു നടന്ന ഫ്രീസ്റ്റൈൽ പ്രദർശനത്തിനിടെ
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് ചക്കിട്ടപ്പാറ മീൻതുള്ളിപ്പാറയിൽ ആരംഭിച്ച രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന ഫ്രീസ്റ്റൈൽ പ്രദർശനത്തിനിടെ.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകളും തുറന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ഡാം. ഡാമിന്റെ മുമ്പിലായുള്ള റോഡിൽ നിന്ന് അതിസുന്ദരമായ ജലപ്രവാഹം കാണുന്നതിനായി നിരവധി വിനോദ സഞ്ചാരികളടക്കം ഇവിടെയെത്തുന്നുണ്ട്.
കാർഗിൽ വിജയ് ദിവസിന്റെ സ്മരണയ്ക്ക് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നേതൃത്വത്തിൽ മാനാഞ്ചിറ യുദ്ധ സ്മാരകത്തിൽ നടന്ന ദീപം തെളിയിക്കലിന് എത്തിയ സൈനികനും സൈനിക വേഷത്തിലെത്തിയ മകനും
നെഹ്രുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ ആർ. ഡി. ഓഫീസ് പരിസരത്ത് ഉപയോഗശൂന്യമായ് കട്ടപ്പുറത്ത് കയറ്റി വച്ചിരിക്കുന്ന വാഹനം
പ്രതീക്ഷയുടെ നെയ്ത്ത്..  ആലപ്പുഴ ചുങ്കം കനാലിലൂടെ മത്സ്യബന്ധനത്തിനായ് പോകുന്നവേളയിൽ വള്ളത്തിലിരുന്ന് വലയുടെ അറ്റകൂറ്റപ്പണി നടത്തുന്ന മത്സ്യത്തൊഴിലാളി.
കണ്ണൂര്‍ മഞ്ചപ്പാലത്ത് റോഡിലേക്ക് കടപുഴകിവീണ മരം അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റുന്നു.
ശക്തമായ ചുഴലിക്കാറ്റില്‍ മയ്യില്‍ കടൂര്‍ ഒറവയലില്‍ എ.പുരുഷോത്തമന്റെ വാഴകൃഷി നശിച്ചപ്പോള്‍.
മയ്യില്‍ കടൂരിലെ ടി.ഒ ജാനകി അമ്മയുടെ പറമ്പിലേക്ക് പൊട്ടിയും കടപുഴകിയും വീണ മരങ്ങള്‍.
ശക്തമായ ചുഴലിക്കാറ്റില്‍ മയ്യില്‍ കടൂര്‍ ഒറവയലില്‍ എ.പുരുഷോത്തമന്റെ വാഴകൃഷി നശിച്ചപ്പോള്‍.
കണ്ണൂർ കക്കാട് എൻ.സി.സി. ഓഫീസിനു മുകളിൽ മരങ്ങൾ കടപുഴകി വീണ നിലയിൽ.
നാറാത്ത് കാട്ടു വാടി വി.വി.മനോഹരന്റെ വീട് തകർന്ന നിലയിൽ
കണ്ണൂർ മഞ്ചപ്പാലം കെ നാണു സ്മാരക മന്ദിരത്തിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറഞ്ഞുവീണ നിലയിൽ
തെക്കി ബസാർ പരിസരത്ത് ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ റോഡിലേക്ക് തകർന്നുവീണ കെട്ടിടത്തിന്റെ ഇരുമ്പ് ഷീറ്റുകൾ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കുന്നു.
കണ്ണൂർ തെക്കി ബസാറിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണ നിലയിൽ.
കണ്ണൂർ തെക്കി ബസാറിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണ നിലയിൽ.
പൂഴിക്കടകൻ... ആലപ്പുഴയിൽ നടന്ന ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മാന്നാനം സെന്റ് എഫ്രേംസും ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സും തമ്മിലുള്ള മത്സരത്തിൽ പുളിങ്കുന്ന് സെന്റ് ജോസഫ്സിന്റെ താരത്തെ ബോളിനായി ബ്ലോക്ക് ചെയ്തപ്പോൾ ഇരുവരെയും വെട്ടിച്ച് ബോളുമായി രക്ഷപെടുന്ന സെന്റ് ജോസഫ്സിലെ താരം. മത്സരത്തിൽ കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് വിജയിച്ചു.
നാടൻ മോഡൽ... കോട്ടയം കൊല്ലാട് കിഴക്കുംപുറത്തെ ആമ്പൽപാടത്ത് ഫോട്ടോഷൂട്ടിനെത്തിയ മോഡലിന് ആമ്പൽ പൂക്കൾ പറിച്ചു നൽകി പോസ് ചെയ്യാൻ കാട്ടിക്കൊടുക്കുന്ന പരിസരവാസിയായ വഞ്ചിക്കാരൻ അനിൽ.
മുൻസിപ്പൽ ചടങ്ങ് ലംഘിച്ചു മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് ഭരണസമിതിയോടുള്ള പ്രതിഷേധ സൂചികമായി കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർ കറുപ്പണിഞ്ഞ് പ്രതിഷേധിക്കുന്നതിനിടയിൽ രാജൻ ജെ.പല്ലൻ മേയർക്ക് നേരെ ഇറങ്ങി സംസാരിക്കുന്നു .
മഴയാറാട്ട്...ഇന്നലെ രാവിലെ പെട്ടെന്ന് പെയ്യ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ പ്ലാസ്റ്റിക് കവർ വെച്ചുവരുന്ന വയോധികൻ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
  TRENDING THIS WEEK
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com