ക‍ർണാടക ഷിരൂരിൽ മലയിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട അർജുന്റെ കുടുംബാംഗങ്ങൾ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
പി.എസ്.സി അംഗത്വത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും സി.പി.എം നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
പരസ്യക്കൂട്ടായ്മ....തൊടുപുഴ നഗരസഭ 9-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി സ്ഥാപിച്ച പരസ്യ ബോർഡുകൾ
കൂത്തുപറമ്പ് വട്ടിപ്രത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി വീണ നിലയിൽ
കൂത്തുപറമ്പ് വട്ടിപ്രത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ തകർന്ന മാവുള്ളകണ്ടി പറമ്പിൽ ബാബുവിന്റെ വീട്
നിപ്പ ബാധിച്ചു മരിച്ച 14 വയസുകാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ നിപ്പ ട്രയാജിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ട്രയാജിൽ നിന്നുള്ള കാഴ്ച.
മൺസൂൺ ഫിഷിംഗ്… കനത്ത മഴയിൽ കോഴിക്കോട് എരഞ്ഞിക്കലിൽ ഞെണ്ടിനെ പിടിക്കാൻ വട്ടവല എറിയുന്ന കാഴ്ച.
നിപ രോഗം സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നു
കനത്ത മഴയെ തുടർന്ന് വെള്ളപൊങ്ങിയ കണ്ണൂർ തിലാന്നൂരിലെ വീടുകളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി ആൾക്കാരെ റെസ്ക്യൂയൂ ബോട്ടിൽ കയറ്റി സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്നു.
കനത്ത മഴയെ തുടർന്ന് വെള്ളപൊങ്ങിയ കണ്ണൂർ തിലാന്നൂരിലെ വീടുകളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി ആൾക്കാരെ മാറ്റി പാർപ്പിക്കുന്നു .
കനത്ത മഴയെ തുടർന്ന് ചാലാട് മണൽ റോഡിൽ താമസിക്കുന്ന ചാലിൽ അജീഷിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
കനത്ത മഴയെ തുടർന്ന് ചാലാട് മണൽ റോഡിൽ വെള്ളം കയറിയപ്പോൾ.
തിലാന്നൂർ ഒതയോത്ത് ഹൌസിൽ സുനിതയുടെ വീടിന്റെ മതിൽ കനത്ത മഴയിൽ തകർന്ന നിലയിൽ. വീടിന് കെടുപാട് സംഭവിച്ചു.
കര്‍ക്കിടകത്തിലെ രോഗപീഡകള്‍ അകറ്റി ഐശ്വര്യം പകരാനായി കണ്ണൂര്‍ പുതിയതെരു ഗണപതി മണ്ഡപം ഭാഗത്ത് വീടുകളിലേക്ക് പോകുന്ന വേടന്‍.
നിർത്താതെ പെയ്ത മഴയിൽ കണ്ണൂർ പൂതപ്പാറയിൽ റോ‍ഡിലുണ്ടായ വെള്ളക്കെട്ട്.
കനത്ത മഴയിൽ പുതിയതെരു ഗണപതി മണ്ഡപം-പനങ്കാവ് റോ‍ഡിലും സമീപത്തെ വീടുകളിലേക്കും വെള്ളം കയറിയപ്പോൾ
തുടര്‍ച്ചയായി പെയ്ത മഴയില്‍ പുഴ കവിഞ്ഞൊഴുകി കക്കാട്-മുണ്ടയാട് റോഡില്‍ വെള്ളം നിറഞ്ഞപ്പോള്‍.
വെള്ളം നിറഞ്ഞ കക്കാട്-മുണ്ടയാട് റോഡില്‍ പാതിവഴിയില്‍ നിന്നുപോയ കാറില്‍ നിന്നും പുക വന്നപ്പോള്‍.
കനത്ത മഴയില്‍ പഴയ സ്റ്റാന്റ് പരിസരത്തെ റെയില്‍വേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ട്.
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com