കനത്ത ചൂടിൽ പറന്നിറങ്ങുന്ന കുപ്പിവെള്ളം.... തൊടുപുഴയിൽ മഹാറാണി ടെക്സ്റ്റയിൽ ഉദ്ഘാടനത്തിന് എത്തിയ ആൾക്കൂട്ടത്തിലേക്ക് കുപ്പിവെള്ളം എറിഞ്ഞ് കൊടുക്കുന്നു.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്നിന്റെ വിവിധ ഭാവങ്ങൾ
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്
കല്ലിക്കോടൻ കാവിൽ ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം
പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവർന്നപ്പോൾ
പൊള്ളലെത്ര ഏറ്റാലും അമ്മമരം തണലാണ്.... കഠിനമായ വെയിലിൽ നിന്നും തന്റെ കുഞ്ഞിനെ ഷാൾ കൊണ്ട് മൂടി സംരക്ഷിച്ചുകൊണ്ടുപോകുന്ന അമ്മ. പാളയത്ത് നിന്നുള്ള കാഴ്ച
വയനാട് വെറ്റിനറി കോളേജിൽ എസ്.എഫ്.ഐ. ആൾക്കൂട്ട കൊലപാതകം നടത്തിയെന്നാരോപിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
.പി.എം സിറ്റി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹ വീടിന്റെ താക്കോൽ മരക്കാർ കണ്ടി പടന്നയിലെ ജോണിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൈമാറുന്നു
കൊറ്റാളി കുറുമ്പ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ കെട്ടിയാടിയ ഘണ്ടാകർണൻ തെയ്യം.
കണ്ണൂർ ലോക് സഭ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം എം.വി. ജയരാജൻ ഏ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ച നടത്തിയശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ചാല കടാങ്കോട് ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചേ കെട്ടിയാടിയ മാക്കവും മക്കളും തെയ്യം
എറണാകുളം നഗരത്തിലൂടെ കടന്ന് പോകുന്ന കാറിനുള്ളിൽ നിന്ന് പുറത്തേക്ക് നോക്കുന്ന വളർത്ത് നായ
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
വാക്ക് തെറ്റിയ സമയം... 1)ആ​ല​പ്പു​ഴ​യി​ൽ സമരാഗ്നിയോടനുബന്ധിച്ച് നടന്ന ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​എ​ത്താ​ൻ​ ​വൈ​കി​യ​തി​ൽ​ ​അ​ക്ഷ​മ​നാ​യി​ ​അ​സ​ഭ്യ​ ​പ്ര​യോ​ഗം​ ​ന​ട​ത്തി​യ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​നോ​ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​രു​ടെ​ ​മൈ​ക്ക് ​ഓ​ണാ​ണെ​ന്ന് ​പ​റ​യു​ന്ന​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ബി.​ബാ​ബു​പ്ര​സാ​ദും (2)വൈകിയെത്തിയ പ്രതിപക്ഷനേതാവ് ഹാളിലെ ഇരിപ്പിടത്തിനരുകിലെത്തിയപ്പോൾ മുഖം കൊടുക്കാതെ ഇരിക്കുന്ന കെ.സുധാകരൻ
പുഞ്ചക്കൃഷിയിറക്കിയ ആലപ്പുഴ നെടുമുടി മാത്തൂർ പാടശേഖരത്തിൽ കളനാശിനി തളിക്കുന്ന കർഷകൻ.
ജീവിതവും ഭക്തിയും...ഭക്തി സാന്ദ്രമായി പൊങ്കാലയിടുന്നവരും ഭക്ഷണമുണ്ടാക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും.തൊടുപുഴയിൽ നിന്നുള്ള ചിത്രം
സ്നേഹത്തോളേന്തി... ഇളയ സഹോദരിയെ പുറത്തേറ്റി ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് പിന്നാലെ പോകുന്ന പിഞ്ചു ബാലൻ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ സ്‌ത്രീ കുഞ്ഞിനെ തുറക്കുന്നു
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്ത
  TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വ‌ർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
എറണാകുളം പെരുമ്പളത്തിൽ നിന്നുള്ള കാഴ്ച
കാസർകോട് പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ആഭിവാദ്യം അർപ്പിച്ചുകൊണ്ട് കാസർകോട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com