moolamboatrace
മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം
തൃശൂർ ബാലഭവനിൽ സംഘടിപ്പിച്ച ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻറ് സ്‌ക്രൈബ്സ് അസോസിയേഷൻറെ ജില്ലാ പ്രവർത്തക കൺവെൻഷനിൽ മുൻ സംസഥാന വൈസ് പ്രസിഡണ്ട് ഇ.വി മുഹമ്മദാലിയെ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം ദിനകരൻ മെമന്റോ നൽകി ആദരിക്കുന്നു
കേരള ഉച്ചഭാഷിണി വെളിച്ച സംവിധാന തൊഴിലാളി ക്ഷേമനിധി ബിൽ നിയമസഭയിൽ പാസാക്കാതെ തള്ളിയ സർക്കാരിൻ്റെ നിലപാടിനെതിരെ ലൈറ്റ് ആൻ്റ് സൗണ്ട് ഓണേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം
മഴയിൽ ഉയരാൻ കാത്ത്.... കന്നത്ത മഴയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാതെ നിൽക്കുകയാണ്. 2327.78 അടിയാണ് ജലനിരപ്പ്. 29 ശതമാനം ജലനിരപ്പാണ് നിലവിൽ ഉള്ളത്. പ്രതിരോധ വകുപ്പിന്റെ പരീക്ഷണത്തിനുള്ള കപ്പൽ നിർമ്മാണം പൂർത്തിയായി. ഇടുക്കി ഡാമിലെ കുളമാവിൽ നിന്നുള്ള കാഴ്ച.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് വെസ്റ്റ്ഹില്ലിൽ എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കുനേരെ കരിങ്കൊടി വീശുന്നു.
തൃശൂർ വിജിലൻസ് കേടതിയുടെ മുൻപിൽ ഇടമലയാർ കേസിലെ വിധി കേൾക്കാൻ എത്തിയവർ
ഒരു മഴപെയ്താൽ നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായ് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രവർത്തകർ ദുർഗന്ധം വമിക്കുന്ന ഓടയിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യുന്നു തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപത്ത് നിന്നൊരു ദൃശ്യം
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ അസോസിയേഷൻ ജില്ല സ്പോട്സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗാ പ്രദർശനത്തിൽ നിന്ന്
യോഗ ദിനത്തിൻ്റ ഭാഗമായി തൃശൂർ മണ്ണുത്തിയിൽ വൺ കേരള ആർആൻ്റ് വി സ്ക്വാഡൻ എൻസിസി കേഡറ്റുകൾ കുതിരയുടെ മുകളിൽ ഇരുന്ന് യോഗഭ്യാസം നടത്തിയപ്പോൾ ആദ്യമായാണ് കേരളത്തിൽ കുതിരക്ക് മുകളിലിരുന്ന് യോഗഭ്യാസം നടത്തുന്നത്. യോഗ ദിനത്തിലും ഈ സംഘം വിവിധ എൻസിസി ടീമിനൊപ്പം കുതിരയുടെ മുകളിലിരുന്ന് യോഗ അവതരിപ്പിക്കും
യോഗ ദിനത്തിൻ്റ ഭാഗമായി തൃശൂർ മണ്ണുത്തിയിൽ വൺ കേരള ആർആൻ്റ് വി സ്ക്വാഡൻ എൻസിസി കേഡറ്റുകൾ കുതിരയുടെ മുകളിൽ ഇരുന്ന് യോഗഭ്യാസം നടത്തിയപ്പോൾ ആദ്യമായാണ് കേരളത്തിൽ കുതിരക്ക് മുകളിലിരുന്ന് യോഗഭ്യാസം നടത്തുന്നത്. ഇന്ന് യോഗ ദിനത്തിലും ഈ സംഘം വിവിധ എൻസിസി ടീമിനൊപ്പം കുതിരയുടെ മുകളിലിരുന്ന് യോഗ അവതരിപ്പിക്കും
പിങ്ക് പൊലിസ് പേട്രോളിംഗിൻ്റെ ഭാഗമായി തൃശൂർ ട്രാഫിക് എൻഫോഴ്സ്മെൻ്റ് ഓഫീസിന് മുൻപിൽ എത്തിച്ചിരിക്കുന്ന ഗോപ്രോ കാമറ ഘടിപ്പിച്ച സ്കൂട്ടറുകൾ
തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ മതിലുകളിൽ മെട്രോ ട്രെയിൻ്റെ ചിത്രം വരച്ചപ്പോൾ തൃശൂർ എം.പിയും കേന്ദ്ര മന്ത്രിയുംമായ സുരേഷ് ഗോപി മേട്രോട്രെയിൻ തൃശൂരിലേക്ക് നീട്ടുമെന്ന് പ്രഖ്യാപ്പിച്ചിരുന്നു
ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നഗരസഭ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞപ്പോൾ
ഉണങ്ങിയ വയ്ക്കോലിൽ ഉണ്ടായിരുന്ന നെൽവിത്തുകൾ മഴയിൽ നെൽ ചെടികളായ് വളർന്നപ്പോൾ
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് മുമ്പിലെ വഴികൾ പൂച്ചെടികളാൽ അലങ്കരിച്ചപ്പോൾ
ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമുയർത്തി ഇന്ന് ബലിപെരുന്നാൾ. ആലപ്പുഴ പഴവീടിന് സമീപം ബൈദിൽ നൂർ വീട്ടിൽ മൈലാഞ്ചിയിട്ട് ആഘോഷത്തിനൊരുങ്ങുന്നവർ
കുവൈത്തിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചെർക്കള കുണ്ടടുക്കത്തെ രഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ
കുവൈത്ത് തീപിടുത്തത്തിൽ മരണപ്പെട്ട തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ടെ കേളു പൊന്മലേരിയുടെ മൃതദേഹം തെക്കുമ്പാട് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മകൻ ഋഷികേശ് പൊട്ടി കരയുന്നു
കുവൈത്ത് തീപിടുത്തത്തിൽ മരണപ്പെട്ട തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ടെ കേളു പൊന്മലേരിയുടെ മൃതദേഹം കാലിക്കടവിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com