പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക തൊഴിലാളി ദിനം. എല്ലുമുറിയെ പണിചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ കരുത്തിൽ മുന്നേറുകയാണ് നമ്മുടെ നാട്. ആലപ്പുഴ ചേർത്തല തിരുനല്ലൂരിൽ നിന്നുളള ദൃശ്യം
തിളക്കം മങ്ങിയ പൊന്ന്.. കുട്ടനാടൻ പാടങ്ങളിൽ വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. പ്രതീക്ഷിച്ച രീതിയിലുള്ള വിളവ് കിട്ടാത്ത വിഷമത്തിലാണ് കർഷകർ. കൈനകരി ഇടപ്പള്ളി സോമാതുരം പാടശേഖരത്തിൽ നിന്നുള്ള കാഴ്ച
വേനൽ ചൂടിൻ്റെ കാഠിന്യം കുറക്കുന്നതിനായ് തൃശൂർ മൃഗശാലയിലെ മൃഗങ്ങൾക്ക് പ്രത്യേകമായി നൽകി വരുന്ന തണ്ണിമത്തൻ രുചിച്ച് നോക്കുന്ന കുരങ്ങ്
തൃശൂർ അമല ആശുപത്രിക്ക് സമീപം തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിച്ച് കഴിക്കുന്ന ഐൻ.എൻ.ടി.യു.സി,എ.ഐ.ടി.യു.സി ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളുടെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നാളെയാണ് മെയ് ഒന്ന് തൊഴിലാളി ദിനം
കനത്ത വേനൽ ചൂടിൽ നിന്ന് രക്ഷെദദനേടുന്നതിനായ് തൃശൂർ മൃഗശാലയിൽ മ്ലാവിൻ്റെ ദേഹത്ത് വെള്ളം ഒഴിച്ച് കൊടുത്ത് സംരക്ഷിക്കുന്നു
തൃശൂർ കുരിയച്ചിറയിലെ കോർപറേഷൻ്റെ ഓർഗാനിക് വേയ്റ്റ് കൺവെട്ടർ പ്ലാൻ്റിലെ ശുചിത്വമില്ലായ്മ മൂലമുണ്ടായ ഈച്ച ശല്യത്തെ തുടർന്ന് പ്രദേശവാസികൾ തങ്ങളുടെ വീടുകളിൽ നിന്നും പിടിക്കൂടിയ ഈച്ചകളുമായി പ്ലാൻ്റിന് മുമ്പിൽ സംഘടപ്പിച്ച പ്രതിഷേധം
കടുത്ത വേനൽ ചൂടിൽ യാത്രക്കാർ കൂടിച്ച് തീർത്ത ദാഹജലകുപ്പികൾ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
ചാലക്കുടി പാലസ് റോഡിലെ ജ്യോതിസ് വീട്ടിൽ സ്പ്രിംഗ്ളർ ഉപയോഗിച്ചുള്ള കൃത്രിമ മഴ ആസ്വദിക്കുന്ന ഗ്രഹനാഥൻ രെജ്ഞിത്ത് രാമൻപിള്ള
തണ്ണീരിൽ കുടിനീർ തേടി... തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ ഓരുവെള്ളം കയറിയിരിക്കുകയാണ്. പുലർച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് കുട്ടനാട്ടിൽ വിതരണം ചെയ്യുവാനായ് വള്ളങ്ങളിലെത്തി ടാങ്കുകളിൽ വെള്ളം ശേഖരിക്കുന്നു. വേനൽചൂടിൽ കുട്ടനാട്ടിലെ ഉൾപ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.
മംഗള വോട്ട്... ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ പരിശോധിച്ച് കണ്ടെത്തുന്ന നവദമ്പതികളായ സന്ദീപ്കുമാർ.ആർ.പൈയും, ശിവമഞ്ജരിയും. വോട്ടേഴ്സ് സ്ലിപ്പ് കൈവശമില്ലാതിരുന്നതിനാൽ ഇവർ സ്വയം പരിശോധിച്ച് ഈ ബൂത്തിലെ വോട്ടറായി സന്ദീപ്കുമാറിന്റെ ക്രമനമ്പർ കണ്ടെത്തുകയായിരുന്നു
അടിമാലി കൊരങ്ങാട്ടിയിൽനിന്നെത്തിയവർ വോട്ടുചെയ്യാനായി കാത്തിരിക്കുന്നു
അടിമാലി ഗവ.എച്ച് എസിലെ ബൂത്തിൽ വോട്ടുചെയ്ത പ്ലാമലക്കുടിയിലെ പളനിയമ്മ
തൊടുപുഴ കുമ്പംകല്ല് ബി ടി എം എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ നടൻ ആസിഫ് അലി
തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ ലോക സഭാമണ്ഡലത്തിലെ ഇലട്രോണിക്ക് പോളിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന തൃശൂർ എഞ്ചീനിയിംഗ് കോളേജ് അങ്കണത്തിലെ പൊലീസ് സുരക്ഷ
തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ ലോകസഭാമണ്ഡലത്തിലെ ഇലട്രോണിക്ക് പോളിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന തൃശൂർ എഞ്ചീനിയിംഗ് കോളേജിലെ പൊലീസ് സുരക്ഷ
തൊട്ടിപ്പാൾ കെ.എസ് യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ നളിനിയെ സഹായിക്കുന്ന പൊലീസ്
മാടായിക്കോണം പി.കെ ചാത്തൻ മാസ്റ്റർ ഗവ.സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂ മന്ദഗതിയിലായപ്പോൾ
പള്ളിപ്പുറം വിദ്യാവിലാസം സ്കൂളിൽ അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തിയ ബാലന് കിട്ടിയ ബലൂണുമായി കളിക്കുന്ന ബാലൻ
വോട്ടിംഗ് സമയം കഴിഞ്ഞതിനെ തുടർന്ന് പോളിംഗ് സ്റ്റേഷൻ്റെ ഗേറ്റ് അടക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ തൃശൂർ വിവോ കോദയം സ്കൂളിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
വിവി പാറ്റ് സുരക്ഷിതമാക്കാം.... കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ എം.ഡി.സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും വാങ്ങി ബൂത്തുകളിലേക്ക് പോകാൻ ബസിൽക്കയറിയ ഉദ്യോഗസ്ഥൻ വിവി പാറ്റ് മെഷീൻ സുരക്ഷിതമായി വയ്ക്കുന്നു
ജന്മനാ ഇരു കൈകളും മില്ലാത്ത പാലക്കാട് ആലത്തൂർ സ്വദേശി എം.ബി. പ്രണവ് വോട്ട് രേഖപ്പെടുത്താൻ പെരുങ്കുളം എ.എൽ.പി. സ്ക്കൂളിൽ എത്തിയപ്പോൾ പോളിംഗ് ഉദ്യാഗസ്ഥൻ ഇടതുകാലിലെ വിരലിൽ മഷി പുരട്ടി കൊടുക്കുന്നു കാലുയർത്തി യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി.
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
കുളിർ കാറ്റ് വീശി ... പാലക്കാട് ജില്ലയിലെ ചൂട് 41 ഡിഗ്രിക്ക് മുകളിലാണ് ഉഷ്ണതരംഗം സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മൂന്ന് അറിയിപ്പ് നൽകിയിട്ടുണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സേറ്റഷനിൽ കുടിവെള്ളവും പന്തലും സജീകരിച്ചിട്ടുണ്ട് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർക്ക് ചൂട് കാരണം ഫാൻ വെച്ച് നൽകുന്ന വനിതാ പൊലീസ് ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com